അശ്വഗന്ധ | Ashwagandha benefits | Healthy benefits of Ashwagandha

അശ്വഗന്ധയുടെ ഉപയോഗവും ഔഷധഗുണവും പാർശ്വഫലങ്ങളും

Ashwagandha benefits

അമുക്കുരം / അശ്വഗന്ധ (Ashwagandha)


ശാസ്ത്രീയനാമം : Withania Somnifera 


കുടുംബം : Solanaceae


ആംഗലേയ നാമം : വിഥാനിയ


രസം : തിക്തം, കഷായം


ഗുണം : സ്നിഗ്ധം


വീര്യം : ഉഷ്ണം


വിപാകം : മധുരം


സംസ്കൃത നാമം : അശ്വഗന്ധം, കുഷ്ടഗന്ധിനി , ഹയാഹുവായ, വരാഹകർണി വരദ , ബല , ബലാദ 


മറ്റു പേരുകൾ : അജഗന്ധ, അസുഗന്ധി, അമുക്കുര


ഔഷധയോഗ്യ ഭാഗം : വേരും കായും ഇലയും, പുരാതന കാലംതൊട്ട് അശ്വഗന്ധയുടെ വേരുകളും ഇലകളും കിഴങ്ങുകളുമൊക്കെയാണ് ഫലപ്രദമായ ഔഷധമായിട്ട് ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നത്



അമുക്കുരം അല്ലെങ്കില്‍ അശ്വഗന്ധ (Ashwagandha) എന്നൊക്കെ പലരും കേട്ടിട്ടുണ്ടെങ്കിലും പലര്‍ക്കും അതിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്. പണ്ടുകാലംമുതലേ ആയുര്‍വേദത്തില്‍ ആരോഗ്യ സംരക്ഷണത്തിന് അശ്വഗന്ധ എന്നറിയപ്പെടുന്ന ഔഷധം ഉപയോഗിച്ചു തുടങ്ങിയതാണ്. ഇത് നമ്മുടെ ശാരീരിക ആരോഗ്യം സുഖപ്പെടുത്തുക എന്നതിലുപരി മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അമുക്കുരത്തിന് നല്ലൊരുപങ്കുണ്ട്. അശ്വഗന്ധക്ക് സ്വഭാവിക പ്രതിരോധ ശേഷി നല്‍കാന്‍ കഴിവുണ്ട്.


ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചു പോകുന്നു. ചെടി മുഴുവനായും രോമാ വൃതമാണ്. ഇലകൾ ദീർഘവൃത്താ കാരവും 4 ഇഞ്ചോളം വ്യാസവു മുള്ളവയും ആണ്. കടും പച്ച നിറമാണിവക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം. തൈകൾ നട്ടാണ്‌ കൃഷി ചെയ്യുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഇതിന്റെ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ്‌ നടുന്നത്. തൈകൾ നട്ട് ഏകദേശം 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. 


ഇന്ത്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന അശ്വഗന്ധ ഇന്ത്യൻ ജിൻസെംഗ് (Indian Ginseng), റെന്നെറ് , പോയ്സൺ ഗൂസ്‌ബെറി എന്ന പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യയില്‍, ഗുജറാത്ത് , ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്ന സ്ഥലങ്ങളിൽ ആണ് അശ്വഗന്ധ കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്. ഒട്ടുമിക്യ മരുന്നുകളിലെയും ഒരു പ്രധാനപ്പെട്ട ചേരുവ കൂടിയാണ് അശ്വഗന്ധയെന്ന സസ്യം. ഇതിൻറെ ഔഷധഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയുണ്ട്.


അമുക്കുരം അഥവാ അശ്വഗന്ധയുടെ ഔഷധഗുണങ്ങള്‍


ഓര്‍മക്കുറവ് പരിഹരിക്കുകയും ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കുന്നു. ഉത്കണ്ഠ, വിഷാദം, ക്ഷീണം, സമ്മര്‍ദം,എന്നിവ അകറ്റി പ്രതിരോധശേഷി വര്‍ധിപ്പിക്കന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അണുബാധകള്‍ക്കെതിരെ പോരാടുന്നതിനും ഈ സസ്യം ഫലപ്രദമാണ്. ഇതിനു വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. അശ്വഗന്ധ ശരീര ശക്തിക്കും, സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾക്കും, ആസ്ത്മ, കരൾ രോഗം എന്നിവക്കെല്ലാം ഒരു നല്ല പ്രതിവിധിയാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ നിയന്ത്രിച്ച് ശാരീരിക ക്ഷമത കൈവരിക്കാൻ‍ സഹായിക്കുന്നു. തൈറോയിഡിനെതിരെ പോരാടാന്‍ സഹായിക്കുന്നു. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിലും അശ്വഗന്ധ വളരെയധികം ഫലപ്രദമാണ്. കൂടാതെ പ്രമേഹ ബാധിതർക്ക് അമുക്കുരം ഉപയോഗം ഏറെ ഫലപ്രദമാണെന്ന് പല പഠനങ്ങളിലൂടെയും തെളിഞ്ഞിരിക്കുന്നു. ഇത് ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സാധിക്കുന്നു. 250 ഗ്രാം അശ്വഗന്ധ സത്ത് ദിവസേന കഴിക്കുന്നതുവഴി രോഗപ്രതിരോധശേഷി ഉയർത്തുവാനും, ശരീര വീക്കം കുറയ്ക്കുവാനും വളരെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുവാനും, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രണവിധേയമാക്കാനും അമുക്കുരത്തിന്റെ ഉപയോഗം ഗുണം ചെയ്യുന്നു. 


  • ചർമസംരക്ഷണത്തിനും അമുക്കുരം വളരെ മികച്ച ഒരു മരുന്നാണ്. അശ്വഗന്ധ പൊടിച്ചത് പാലിലോ തേനിലോ ചേർത്തു ചർമത്തിൽ പുരട്ടുന്നതുവഴി ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കും. 


  • ഇളം ചൂടുപാലിൽ അമുക്കുരം ചേർത്ത് കഴിക്കുന്നത് സുഖ നിദ്ര ലഭ്യമാക്കുവാനും, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. 

  • അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുവാനും, അഡ്രിനാലിൻ പ്രവർത്തനങ്ങളെ സഹായിച്ച ഹോർമോൺ ഉൽപാദനം നടത്തുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്. 


  • അര സ്പൂൺ അമക്കുരം പൊടിച്ചതും അത്രത്തോളം നെല്ലിക്കാ നീരും ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.


  • സമ്മർദ്ദം മൂലം ശരീരത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ നേരിടാൻ അശ്വഗന്ധ സഹായിക്കും. ഇവ തലച്ചോറിനെ നിയന്ത്രിച്ചാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. മാനസിക സമ്മർദ്ദം അധികമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.


  • പ്രമേഹം നിയന്ദ്രിക്കാൻ നല്ലൊരു മരുന്ന് കൂടിയാണ് അമുക്കുരു. ഇത് നമ്മുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കുന്നു.


  • അശ്വഗന്ധ പാലിൽ പുഴുങ്ങി നല്ല തണലിൽ വച്ച് ഉണക്കിപ്പൊടിച്ചിട്ട് നെയ്യിലോ അഥവാ പാലിലോ കലക്കിച്ചേർത്ത് രണ്ട് ആഴ്ചത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌.


  • ഇത് കൂടാതെ കൊച്ചു കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അശ്വഗന്ധ പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ച ഉണ്ടാകാൻ സഹായിക്കും.


  • സ്ത്രീ-പുരുഷ വന്ധ്യതക്ക് വളരെയധികം ഫലം നൽകും അശ്വഗന്ധ. അതിനുവേണ്ടിയിട്ട് അല്‍പം അശ്വഗന്ധ പൊടിച്ചതും അതിൽ കുറച്ച് കൽക്കണ്ടവും, ഇളം ചൂടുള്ള പാലും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.


  • മനുഷ്യരുടെ ശരീരത്തിൽ വളരുന്ന കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉള്ള ശക്തി അശ്വഗന്ധക്ക് ഉണ്ട്. അശ്വഗന്ധയിലുള്ള ബയോആക്ടീവ് ഘടകം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കും.


  • നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനമായ ആന്റിഓക്‌സിഡന്റ് എൻസൈമുകൾ വർദ്ധിപ്പിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ അശ്വഗന്ധയിലുണ്ട്.


അശ്വഗന്ധയുടെ പാർശ്വഫലങ്ങൾ


അശ്വഗന്ധാ അഥവാ അമുക്കുരം (Ashwagandha)എന്ന ഔഷധത്തിനു അധികം പാർശ്വഫലങ്ങൾ ഇല്ല. പക്ഷേ, ഗർഭിണികളായ സ്ത്രീകൾ അശ്വഗന്ധയുടെ ഉപയോഗം ഒഴിവാക്കണം, കാരണം, ഇത് അകാല പ്രസവത്തിനു സാധ്യതയുണ്ടാക്കിയേക്കാം. 

അശ്വഗന്ധാ ഹൈപെർസെന്സിറ്റിവിറ്റിക്കും കാരണമായേക്കാം. ഇതുകൂടാതെ നിങ്ങൾക്ക് താഴെ പറയുന്ന ഏതെങ്കിലും അവസ്ഥകൾ ഉണ്ടെങ്കിലും ഇത് ഉപയോഗിക്കരുത്:


മുലയൂട്ടൽ

മൾട്ടിപ്പിൾ സ്ക്ലിറോസിസ്

അൾസർ

വ്യവസ്ഥകളും ഡയാലിസിസ്


അമുക്കുരം ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചു വരുന്ന ഒരു പ്രവണത കണ്ടുവരുന്നു. മാർക്കറ്റിൽ കിട്ടുന്ന അമുക്കുര ചൂർണം വിധിപ്രകാരം ശുദ്ധി ചെയ്തവയായി തോന്നുന്നില്ല. മാർക്കറ്റിൽ കണ്ടുവരുന്ന അമുക്കുര ചൂർണം വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ പാലിൽ പുഴുങ്ങി ഇണങ്ങിയതിന് ആ നിറം അല്ല ഉള്ളത്. സാധാരണ ആവശ്യങ്ങൾക്ക് അമുക്കുരം 3 പ്രാവശ്യം പാലിൽ പുഴുങ്ങി ഉണങ്ങിയാൽ മതിയാവും . എന്നാൽ രസായന ആവശ്യങ്ങൾക്ക് 7 പ്രാവശ്യം വരെ പാലിൽ പുഴുങ്ങി ഉണങ്ങണം.

നിങ്ങൾ അമുക്കുരം ഉപയോഗിക്കുകയാണെങ്കിൽ ഒരു ആരോഗ്യ വിദഗ്ദന്റെ നിര്‍ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. കാരണം ഇതിന്റെ അമിത ഉപയോഗം മൂലം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.






4 Comments

  1. എന്റെ ക്ലിനിക്കൽ എക്സ്പീരിയൻസിൽ MDRTB(മുൾട്ടി ഡ്രഗ് റെസിസ്റ്റന്റ് T. B )രോഗത്തിന് അശ്വഗന്ധ യും ചെറു തിപ്പലിയും പൊടിച്ചു പാലിൽ ചേർത്ത് കൊടുത്തപ്പോൾ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. Anti ട്യൂബ്ർക്കുലർ drugs ന് ഒപ്പം കൊടുത്തപ്പോൾ treatment period പകുതി ആക്കാൻ സാധിച്ചു.

    ReplyDelete
    Replies
    1. If you are interested to contribute our blog please. Please give your what's app number or Contact us on contact us page

      Delete
  2. നിങ്ങളുടെ അഭിപ്രായത്തിന് നന്ദി.

    ReplyDelete

Post a Comment

Previous Post Next Post