how to reduce belly fat ayurvedic medicine

തടി കുറയ്ക്കാൻ - അമിതവണ്ണം കുറയ്ക്കാനുള്ള ആയുർവേദ മാർഗങ്ങൾ

അമിതവണ്ണവും അതിന്റെ കാരണവും|അമിതവണ്ണം കുറയ്ക്കാനുള്ള ആയുർവേദ മാർഗങ്ങളും വിശദമായി നോക്കാം 

അമിതമായ വണ്ണം ഇക്കാലത്ത് വലിയ ഒരു ആരോഗ്യപ്രശ്നമായി വളർന്നിരിക്കുകയാണ് ഇപ്പോഴത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും പരിണിതഫലമാണിതെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ് . അമിതാഹാരം ശീലമാക്കിയ ഇന്നത്തെ ആളുകൾ രോഗസമ്പാദനത്തിൽ വളരെ മുന്നിലാണെന്നകാര്യം നാം മറക്കരുത്.


𒊹︎︎︎ അമിതവണ്ണത്തിന്റെ കാരണങ്ങൾ

➪ വളരെയധികം കാരണങ്ങൾ അമിതവണ്ണത്തിന്റെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.


➪ പിറ്റ്യൂട്റ്ററി ,തൈറോയ്ഡ് , അഡ്രിനൽ , പാൻക്രിയാസ് തുടങ്ങിയ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾ. 


 ➪ പാരമ്പര്യം അമിതവണ്ണത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.


➪ സ്ത്രീകൾക്ക് പ്രസവാനന്തരം നൽകുന്ന അമിതമായ പോഷകാഹാരങ്ങളും അമിതവണ്ണത്തിനു കാരണമാണ്. 


➪ അമിതമായ കൊഴുപ്പ് ശരീരത്തിൽ രാസപ്രക്രിയകൾ നടത്തുന്നതിന് അനുകൂലമായ ഹോർമോണുകളുടെ പ്രവർത്തനത്തിന് വിഘാതമാകുന്നു. ചില മരുന്നുകളും ആൻറിബയോട്ടിക്കളും കാരണമാകുന്നതാണ്. 


➪ രാസപ്രക്രിയകൾ ഉണ്ടാകുന്ന തകരാറ് നിമിത്തം കഴിക്കുന്ന ആഹാരത്തിന്റെ വളരെ ചെറിയ ഒരു പങ്കുമാത്രമേ ദിവസേന ഉപയോഗപ്പെടുന്നുള്ളൂ ഇതുകാരണം ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിയാനും ശരീരവണ്ണം വർദ്ധിക്കാനും കാരണമാകുന്നു.


Also Read : മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം?


𒊹︎︎︎ അമിതവണ്ണം കുറയ്ക്കുവാനുള്ള മാർഗങ്ങൾ

➪ ആഹാരത്തിന്റെ അളവ് കുറച്ച് രാസപ്രക്രിയകൾക്ക് ഉപയോഗപ്പെടാത്ത ഭക്ഷണഭാഗം ഇല്ലാതാക്കുക.


 ➪ ശരീരത്തിലെ അമ്ലസ്വഭാവം കുറച്ച് ക്ഷാരസ്വഭാവം കൂട്ടുക . ( അമ്ലസ്വഭാവം 20 % ത്തിൽ കുറവായിരിക്കുമ്പോൾ ശ്രദ്ധിക്കണം) അതിനു വേണ്ടി പച്ചക്കറികളും ഇലക്കറികളും ആഹാരത്തിന്റെ 80 % ആക്കുക. 


➪ വാഴപ്പിണ്ടിനീരും തഴുതാമനീരും കാലത്ത് 6 ഔൺസ് വീതം കഴിക്കുക . രക്തത്തിൽ ക്ഷാരഗുണം വർദ്ധിക്കുന്നതുവഴി അന്തഃസ്രാവഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾ ഒരു ചെറിയ അളവുവരെ പരിഹരിക്കാൻ സാധിക്കുന്നു. 


➪ അന്തഃസ്രാവഗ്രന്ഥികളുടെ പ്രവർത്തനം മെച്ചപ്പെടാൻ ചില യോഗാസനങ്ങൾ ഉപകരിക്കുന്ന താണ് . സർവ്വാംഗാസനം എന്ന ആസനം നിത്യവും ചെയ്യുന്നതുമൂലം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർ ത്തനവൈകല്യങ്ങളെ ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിക്കുന്നു. 


➪ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ അത്താഴമായി പഴങ്ങളോ പച്ചക്കറികളോ പച്ചയായി തന്നെ ചവച്ചരച്ച് കഴിക്കുക . താല്പ്പര്യമനുസരിച്ച് ഇടയ്ക്ക് ഉപ വാസവും ഉത്തമമാണ്.


➪ മധുരം ഉപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങൾ കുറയ്ക്കുക.


Also Read : ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും


𒊹︎︎︎ അമിതവണ്ണം കുറക്കുവാനുള്ള ആയുർവേദ ചികിത്സ

➪ ആഹാരം രണ്ടുനേരം ആക്കുകയും അരവയർ ആഹാരം മാത്രം കഴിക്കുകയും ചെയ്യുക. 


➪ അത്താഴത്തിന്ആയി പഴവർഗ്ഗങ്ങൾ ഉപയോഗിക്കുക വല്ലാതെ വിശക്കുകയാണെങ്കിൽ ചെറുപഴമോ ക്യാരറ്റോ കഴിക്കാവുന്നതാണ് ഇടഭക്ഷണങ്ങൾ പാടില്ല.വല്ലാതെ വിശക്കുകയാണെങ്കിൽ കലോറിമൂല്യം കുറഞ്ഞ ആഹാരങ്ങൾ കഴിക്കുക.


➪ കരിങ്ങാലികാതലിന്റെ കഷായത്തിൽ തേൻ ചേർത്ത് കുടിക്കുക.


➪ കാലത്ത് വെറും വയറ്റിൽ ചെറു തേൻ,ചെറുനാരങ്ങാനീര്, വെള്ളം എന്നിവ തുല്യ അളവിൽ ചേർത്ത് കുടിക്കുക.


➪ ഒരു ടീസ്പൂൺ ചക്കിലാട്ടിയ (ശുദ്ധമായ)നല്ലെണ്ണയിൽ അഞ്ചുഗ്രാം ചുക്കുപൊടിയും ചേർത്തു സേവിക്കുന്നത് ഫലപ്രദമാണ്.


➪ 50 ഗ്രാം വേങ്ങാക്കാതൽ ഒരു ലിറ്റർ വെള്ളത്തിൽ ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം പലപ്രാവശ്യമായി കുടിക്കുക.


➪ വിഴാലരിപൊടി തേനും ചേർത്ത് 10 ഗ്രാം വീതം സേവിക്കുക.


➪ കന്മദം പൊടിച്ച് തേനിൽ ചാലിച്ച് സേവിക്കുക ഉങ്ങിൻനീര് കഷായംവെച്ച്കുടിക്കുന്നത് പ്രയോജനപ്രദമാണ്.


➪ കരിങ്ങാലിക്കാതലും നെല്ലിക്കയും കഷായംവെച്ച് തേനും ചേർത്തു സേവിക്കുക.


➪ ചുക്കും കരിങ്ങാലിയും ഇട്ടു വേവിച്ച വെള്ളം പകുതിയാക്കി കുടിക്കുക.


⚠︎ മുകളിൽ പറഞ്ഞിരിക്കുന്ന ചികിത്സകളിൽ ഏതെങ്കിലും ഒന്നോ രണ്ടോ ആളിന്റെ സവിശേഷത അനുസരിച്ച് കുറച്ചുകാലം ശീലിക്കുകയും ആഹാര നിയന്ത്രണവും വ്യായാമവും ശരിയായി തുടരുകയും ചെയ്യുകയും ആണെങ്കിൽ അമിതവണ്ണം ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്.


മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ അമിതവണ്ണം കുറയ്ക്കാൻ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന കുറിച്ച് കാര്യങ്ങൾ കൂടി നോക്കാം. അതിനായി ഈ വീഡിയോ കാണുക.

Post a Comment

Previous Post Next Post