hair fall treatment | hair fall Solution | മുടി കൊഴിച്ചില് മാറാന് ആയുർവേദ മാർഗങ്ങൾ ?

hair fall treatment | hair fall Solution | മുടി കൊഴിച്ചില് മാറാന്
hair fall treatment | hair fall Solution | മുടി കൊഴിച്ചില് മാറാന്


മുടികൊഴിച്ചിൽ (hair fall) ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണ് ?

ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ മുടി പ്രധാന പങ്കുവഹിക്കുന്നു. ആയതിനാൽ തന്നെ മുടികൊഴിച്ചിൽ ഏവരും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു വിഷയമാണ്. എല്ലാവരിലും മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. ചിലർക്ക് പാരമ്പര്യമായും , അസുഖങ്ങൾ നിമിത്തവും മാനസികമായ സമ്മർദ്ദംമൂലവും മുടികൊഴിച്ചിൽ (hair fall) ഉണ്ടാവാറുണ്ട്. സാധാരണയായി 2-6 വർഷം വരെയാണ് മൂടിയുടെ ജീവിതകാലം , ഓരോ മുടിയും ഒരു സെന്റീമീറ്ററോളം വളർന്ന ശേഷം നിശ്ചലമായിരിക്കുന്നു തുടർന്ന് അത് പൊഴിഞ്ഞുപോകുന്നു . ഒരു ദിവസം സാധാരണ നൂറുമുടി വരെ പൊഴിയുന്നു .

മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം? (hair fall Solution)

➪ ആഹാരത്തിൽ ജീവകം ബി, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. പ്രകൃതിദത്തമായ ആഹാരത്തിൽ നിന്നും ഇത് ലഭിക്കുന്നില്ലെങ്കിൽ ഇവ അടങ്ങിയ ജീവകം ഗുളികകൾ കഴിക്കുക.മുട്ടയുടെ മഞ്ഞയും തേനും ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കുക അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. 


➪ നെല്ലിക്കയുടെ ചാറ് അല്ലെങ്കിൽ നെല്ലിക്ക അരച്ചുണ്ടാക്കിയ കുഴമ്പ് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടികൊഴിച്ചിലിനു ഉത്തമമായ പ്രതിവിധിയാണ്. 


➪ ധാരാളം പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുക. ഇലക്കറികൾ, കാരറ്റ്, മാങ്ങ, ധാന്യങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മൂടികൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും.


➪ നിലവാരമുള്ള ചീപ്പുകൾ ഉപയോഗിക്കുക.


➪ ആവശ്യത്തിനു മാത്രം മുടി ചീകുക. 


➪ തലമുടി പിന്നിലേക്ക് ചീകുന്നത് ഒഴിവാക്കുക. 


➪ കുളി കഴിഞ്ഞ് 10- 15 മിനിട്ട് മൃദുവായി തിരുമ്മുനത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിക്ക് ആരോഗ്യം നല്ക്കുകയും ചെയ്യും.


➪ തേങ്ങാപ്പാൽ തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക, അര മണിക്കൂർ കഴിഞ്ഞ്  ഇളം ചൂടുവെള്ളത്തിൽ മുടി കഴുകുക. ഇത് ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്യാവുന്നതാണ്. 


➪ ദിവസവും 2-3 പ്രാവശ്യം ബദാം എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ നല്ലതാണ്.


➪ മുടി കൊഴിഞ്ഞുപോയ ഭാഗത്ത് ഉള്ളികൊണ്ട് ചർമ്മം ചുവക്കുന്നതുവരെ ഉരയ്ക്കുക , അതിനു ശേഷം അവിടെ തേൻ പുരട്ടുക. 


Also Read : അമിതവണ്ണം കുറയ്ക്കാനുള്ള ആയുർവേദ മാർഗങ്ങൾ

👉 കാലാവസ്ഥ വ്യതിയാനങ്ങൾ അറിയാൻ കിടിലൻ മൊബൈൽ അപ്ലിക്കേഷൻ ചില ഒറ്റമൂലി പ്രയോഗങ്ങൾ (hair fall treatment)


തലമുടി കറുക്കാൻ (For black hair)

➪ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേച്ചാൽ മുടിക്ക് നല്ല കറുത്ത നിറം കിട്ടുന്നതാണ്. 


➪ കരിമ്പിൻവേര് കഷായം വച്ച് അതിൽ കൽക്കത്തിന് ഇരട്ടിമധുരം, കരിംജീരകം, അഞ്ജനക്കല്ല് ഇവ ചേർത്ത് വെളിച്ചെണ്ണ കാച്ചി അഞ്ജനക്കല്ല് വീണ്ടും പാതപാകം ചെയ്ത് തലയിൽ തേച്ചാൽ തലമുടി നന്നായി കറുക്കുന്നതാണ്.


➪ പുതിയ ശംഖിൻഭസ്മം കാടിയിലരച്ച് അതിൽ കാരീയം ചുരണ്ടിയിട്ട് തലയിൽ തേച്ച് എരുക്കിലകൊണ്ട് കെട്ടിയാൽ വെളുത്ത രോമങ്ങൾ കൂടി കറുക്കുന്നതാണ്.


തലമുടി ചുരുളാൻ 

➪ രാവിലെ കുളികഴിഞ്ഞ് മുടി ഉണങ്ങിയതിനുശേഷം അല്പം തേൻ എടുത്ത് മുടിയിൽ നന്നായി പുരട്ടുക. തേൻ അധികമാവരുത്. 10-15മിനിറ്റ് തലമുടിയിൽ നന്നായി തിരുമ്മി തേൻ എല്ലായിടത്തും ഒരേ അളവിൽ ആക്കുക. ഒരു മാസമെങ്കിലും ഇങ്ങനെ ദിവസവും ചെയ്യുക.


Also Read : രക്തസമ്മർദ്ദത്തിനുള്ള ആയുർവേദ ചികിത്സാരീതികൾ !


തലമുടി കൊഴിച്ചിലിന് (Hair fall)

➪ കറ്റാർവാഴയുടെ നീര് ചേർത്ത് എണ്ണ തിളപ്പിച്ചു ഉപയോഗിക്കുക. 


➪ അഞ്ചിതളുള്ള ചെമ്പരത്തിപ്പൂവ്, തെച്ചിപ്പൂവ്, കൃഷ്ണതുളസി എന്നിവ വെളിച്ചെണ്ണ ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കുക. 


➪ ആര്യവേപ്പിലയിട്ട് തിളപ്പിച്ചെടുത്ത വെള്ളം കൊണ്ട് കുളിക്കുന്നത് തലമുടി കൊഴിച്ചിലിന് ഗുണകരമാണ്. 


➪ ആനത്തകരയുടെ ഇലയും ചുണ്ടപ്പനയുടെ വേരും കൂട്ടി അരച്ചു നീരെടുക്കുക. സമം വെളിച്ചെണ്ണയും ചേർത്തു തിളപ്പിച്ചുതലയിൽ തേയ്ക്കാൻ ഉപയോഗിക്കുക. 


➪ എള്ളിന്റെ ഇലയും വേരും കഷായംവച്ച വെള്ളത്തിൽ തലകഴുകിയാൽ മുടികൊഴിച്ചിൽ തടയാം. 


➪ കീഴാർനെല്ലി സമൂലം അരച്ചതോ , ചെറുനാരങ്ങാ നീര് , കറ്റാർവാഴപ്പോള നീര് , കയ്യോന്നിനീര് ഇവയിലേതെങ്കിലും പുരട്ടി അരമണിക്കൂറിനുശേഷം തണുത്തവെള്ളം കൊണ്ട് തലകഴുകുക. നെല്ലിക്കാത്തോട് ഇട്ടുവച്ചിരുന്ന വെള്ളമെങ്കിൽ ഉത്തമം. 


മുടികൊഴിച്ചിൽ തടയുന്നതിന് ബദാം എണ്ണയും നെല്ലിക്കാനീരും ചേർത്ത മിശ്രിതം വിരലിന്റെ അറ്റം കൊണ്ട് തലയോട്ടിയിൽ എല്ലാഭാഗത്തും തടവുക. 


➪ ശുദ്ധിചെയ്ത വെളിച്ചെണ്ണയിൽ നാരങ്ങാനീരും ചുണ്ണാമ്പുവെള്ളവും ചേർത്താൽ ഒന്നാംതരം കേശസംരക്ഷണലായനിയായി ഇതു തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ മാറുന്നു. 


➪ മൈലാഞ്ചിയുടെ പൂവരച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും വെള്ളത്തിൽ കലക്കി കുടിക്കുന്നത് ഉത്തമമാണ്.


➪ ഉലുവ ഇട്ടു കാച്ചിയ എണ്ണ തലയിൽ തേയ്ക്കുക. 


➪ നെല്ലിക്ക, കരിനൊച്ചി, ബ്രഹ്മി കയ്യോന്നി ഇവയിൽ ഏതെങ്കിലും ഒന്നെടുത്ത് അതിന്റെ സ്വരസം നാലി ലൊന്ന് എളെളണ്ണയിൽ കാച്ചി മുടിയിൽ തേയ്ക്കുക. 


➪ ഉമ്മത്തിൻകായ് ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ തേച്ചാൽ മുടികൊഴിച്ചിലും താരനും നിശ്ശേഷം മാറുന്നതാണ്. 


➪ കടുക്കാത്തോട് , നെല്ലിക്കാത്തോട് , ചെമ്പരത്തിപ്പൂവ് ഇവ 100 ഗ്രാം വീതം 500 ഗ്രാം വെളിച്ചെണ്ണയിൽ മരുന്നുകൾ കരിയുന്നതുവരെ തിളപ്പിച്ച് അരിച്ച് ദിവസവും തലയിൽ പുരട്ടുക. മുടി വളരുന്നതിനും നരയ്ക്കാതിരിക്കുന്നതിനും മുടി കറുക്കുന്നതിനും ഇത് ഉത്തമമാണ്. 


➪ ഉലുവ മുളപ്പിച്ച് അരച്ച് തലയിൽ താളിക്കു പകരം ഉപയോഗിക്കുക. മുടി കൊഴിച്ചിൽ മാറി കിട്ടും. 


➪ ഒരുപിടി പടവലത്തിന്റെ ഇല പറിച്ചെടുത്ത് ഉരലിലിട്ട് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക.ശേഷം കുളികഴിഞ്ഞുവന്ന് ഇത് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക . ഇങ്ങനെ പതിവായി ചെയ്താൽ മുടികൊഴിച്ചിൽ നിൽക്കും.

Post a Comment

Previous Post Next Post