രക്തസമ്മർദ്ദത്തിനുള്ള ആയുർവേദ ചികിത്സാരീതികൾ !

രക്തസമ്മർദ്ദത്തിനുള്ള ആയുർവേദ ചികിത്സാരീതികൾ ! രക്തസമ്മർദം നിയന്ത്രിക്കാനുള്ള ആയുർവേദ രീതികൾ ,  രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം.

രക്തസമ്മർദ്ദം 

രക്തസമ്മർദ്ദത്തിന്റെ സ്ഥിതിവിവരക്കണക്കുകളുടെ രേഖപ്പെടുത്തലനുസരിച്ച് ഇന്ത്യയിൽ 60 ദശലക്ഷത്തോളം രക്തസമ്മർദ്ദ രോഗികളുണ്ട് . പലരും രക്തസമ്മർദ്ദം അതിന്റെ പാരമ്യത്തിലെത്തിയതിന് ശേഷമാണ് തങ്ങൾക്ക് രോഗമുള്ളതായി അറിയുന്നത് . രക്തസമ്മർദ്ദം ശരിയായി ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം , മസ്തിഷ്കരക്തസാവം , വൃക്ക രോഗങ്ങൾ , പക്ഷാഘാതം , കാഴ്ചനഷ്ടം എന്നിവ ഉണ്ടാ കാവുന്നതാണ് . 


എന്താണ് രക്തസമ്മർദ്ദം  ? 

ഒരു ശരാശരി പ്രായമുള്ള ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ ശരാശരി 70 പ്രാവശ്യം വരെ സ്പന്ദിക്കുന്നു. അതായത് ഒരു ദിവസം 10,0000 - ൽ പരം പ്രാവശ്യം അയാളുടെ ഹൃദയം സ്പന്ദിക്കുന്നു. ഓരോ സ്പന്ദനം നടക്കുമ്പോഴും ഹൃദയം വിവിധ രക്ത കുഴലുകളിലൂടെയും രക്തം പമ്പു ചെയ്യുന്നു . ഈ രക്തസഞ്ചാരത്തിന് കാരണമാകുന്ന ഹൃദയമർദ്ദമാണ് രക്ത സമ്മർദ്ദം. അതായത് രക്തവാഹിനിഭിത്തികളിൽ എതിരായി അതിനുള്ളിലൂടെ പമ്പ് ചെയ്യപ്പെട്ട് ഒഴുകുന്ന രക്തം പ്രയോഗിക്കുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.


Also Read : കുടങ്ങലിന്റെ ഔഷധഗുണങ്ങൾ ?


ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കപ്പെടുന്നത് എങ്ങനെ ? 

ട്രൈഗ്ലിസറൈഡ് , കൊളസ്ട്രോൾ , ഫോപോപ്പിഡ്സ് തുടങ്ങിയ കൊഴുപ്പുകൾ രക്തക്കുഴലുകളിൽ വന്നടിഞ്ഞു രക്തപ്രവാഹത്തിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുകയും രക്തം കട്ടപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഇലാസ്തികതയും വഴക്കവും പ്രായം കൂടുമ്പോൾ കുറയുന്നു. അതിനാൽ ഹൃദയസങ്കോചവികാസത്തോടൊപ്പം രക്തകുഴലുകൾക്ക് സങ്കോച വികാസമുണ്ടാക്കുവാൻ കഴിയാതെ വരുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കുന്നു. മാനസിക പിരിമുറുക്കം, അമിതോൽകണ്ഠ, ഭയം, മാനസികായാസം ഇങ്ങനെയുള്ള മാനസികാവസ്ഥകളും രക്തസമ്മർദ്ദവർദ്ധനയ്ക്ക് കാരണങ്ങളാണ്.  ശരീരഭാഗങ്ങളിലുള്ള ട്യൂമറുകളും രോഗങ്ങളും രക്തസമ്മർദ്ദാധിക്യം ഉണ്ടാക്കാവുന്നതാണ്.


രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ 

ശ്വാസംമുട്ടൽ , കിതപ്പ് , കാലിൽ നീര് , ശക്തമായ തലവേദന , കോപം , വിറയൽ , ദാഹം , മൂത്രതടസ്സം , ബോധക്ഷയം , വസ്തുക്കളെ അവ്യക്തമായും രണ്ടായും കാണുക , ഉറക്കകുറവ് എന്നിങ്ങനെ നിരവധി ലക്ഷ ണങ്ങൾ രക്തസമ്മർദ്ദത്തിൽ കാണപ്പെടുന്നു.


രക്തസമ്മർദ്ദത്തിനെതിരെയുള്ള നിയന്ത്രണങ്ങൾ 

➪ കൊഴുപ്പു കൂടുതലടങ്ങിയ മൃഗമാംസങ്ങൾ കഴിക്കാതിരിക്കുക.


➪ പുകവലി , മദ്യം , ഇവയുടെ ഉപയോഗം ഒഴിവാക്കുക.


➪ ചായയും കാപ്പിയും ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഉടനെ ഉപേക്ഷിക്കുക. 


➪ അമിതഭക്ഷണശീലം ഉപേക്ഷിച്ച് ദഹനത്തിനനുസരിച്ച് മിതമായി ഭക്ഷിക്കുക. 


➪ പുളി , എരിവ് , മുളക് , ഉപ്പ് എന്നിവ കുറയ്ക്കുക. 


➪ ഉപ്പ് തീർത്തും ഒഴിവാക്കുക. 


➪ ശരിയായ ആഹാരക്രമവും വ്യായാമവും ദിനചര്യയും അനുഷ്ഠിക്കുക. 


➪ മാനസികായാസവും ഉൽകണ്ഠയുമുള്ള സാഹചര്യങ്ങളിൽ നിന്ന് വിമുക്തി നേടി മനസ്സ് സമാധാന പൂർണ്ണമായിരിക്കാൻ ശ്രദ്ധിക്കുക. 


➪ ദീർഘശ്വസനം , ശവാസനം , ലഘുവ്യായാമങ്ങൾ എന്നിവ ചെയ്യുക. 


➪ പഴവർഗ്ഗങ്ങളും ഇലക്കറികളും ഭക്ഷണത്തിലുൾപ്പെടുത്തുക.


Also Read : വിവിധതരം തലവേദനകളും ചികിത്സാരീതികളും


രക്തസമ്മർദ്ദത്തിനുള്ള ചില ആയുർവേദ ചികിത്സാരീതികൾ

➪ രക്തസമ്മർദ്ദചികിത്സയിൽ ഔഷധത്തേക്കാൾ പ്രാധാന്യം ശരിയായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ആണ്.


➪ തിഫലകഷായത്തിൽ അമൽപൊരിവേരിൻ ചൂർണ്ണം മേമ്പൊടി ചേർത്ത് രാത്രി കിടക്കാൻ നേരത്ത് 15 ദിവസം സേവിക്കുക. 


➪ തണ്ണിമത്തൻ വിത്ത് ഉണക്കി പൊടിച്ചെടുത്ത് പതിവായി സേവിക്കുക. 


➪ അമൽപൊരിവേരു ചതച്ചിട്ട് പാൽ കാച്ചി രാത്രി ഭക്ഷണത്തിനുശേഷം സേവിക്കുക. 


➪ ഉലുവയും ജീരകവും വെള്ളുള്ളിയും സമം ചേർത്ത് പുഴുങ്ങി നീരെടുത്ത് ദിവസവും കഴിക്കുക.


 ➪ ഉറക്കമില്ലായ്മയുണ്ടെങ്കിൽ മാനസികമിത്രം ഗുളിക ബഹ്മിനീരിൽ ചാലിച്ചു രാത്രി കൊടുക്കാം.


➪ ആഹാരത്തിൽ മുരിങ്ങയില , ഉള്ളി , ഇളനീർ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നതും ഗുണകരമാണ്.


➪ മുരിങ്ങയിലയും വെളുത്തുള്ളിയും നാലു കഴഞ്ച് വീതം ചതച്ച് രണ്ടുനാഴി വെള്ളത്തിൽ കഷായം വെച്ചു അരനാഴിയാക്കി പിഴിഞ്ഞരിച്ചു ഓരോ തുടം വീതം രണ്ടുനേരം കഴിക്കുക. 


➪ തഴുതാമ ഇടിച്ചു പിഴിഞ്ഞ നീരു കഴിക്കുക. 


➪ വെളുത്തുള്ളി ചതച്ചിട്ടു പാലുകാച്ചി പഞ്ചസാര ചേർത്തു രാവിലെ ആഹാരത്തിനുമുമ്പു കഴിക്കുക.


➪ കൂവളത്തിന്റെ തളിരില ചവച്ചരച്ചു തിന്നുക. 


➪ വെളുത്തുള്ളി അരച്ചു വെണ്ണയിൽ സേവിക്കുക. 


➪ തിഫലയും സർപ്പഗന്ധിയും ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൺ വീതം മോരിൽ ചേർത്തു ഭക്ഷണത്തോടൊപ്പം കഴിക്കുക.


➪ ചുക്ക് കഷായം വച്ച് അൽപം കായം ചേർത്ത് കുടിക്കുക.⚠︎  ഒരു ആയുർവേദ വൈദ്യന്റെ  നിർദേശപ്രകാരമല്ലാതെ മുകളിൽ പറഞ്ഞ ആയുർവേദ ചികിത്സാരീതികൾ ഒന്നും തന്നെ സ്വയം പരീക്ഷിക്കാതിരിക്കുക.

                                                                   

Post a Comment

Previous Post Next Post