ചിറ്റമൃത് | ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും

അമൃത് ( ചിറ്റമൃത് )               

ചിറ്റമൃത് കണ്ടാൽ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. നമ്മുടെ പറമ്പുകളിലും വേലിക്ക് അരികിലും ഈ ഔഷധം വളർന്ന് നിൽക്കുന്നതു ധാരാളമായി കാണാം. വള്ളിയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. സ്വയം മരിക്കാതെ ദീർഘകാലം ജീവിക്കുകയും മറ്റു ജീവികളെ രോഗവിമുക്തമാക്കി മരണത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്ന സസ്യമാണ് അമൃത്. " മെനിസ്ഫർമേസീ " കുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം- ടൈനോസ്പോറ കോർഡിഫോളിയ.


അമൃത് രണ്ടുതരമുണ്ട്. ചിറ്റമൃത് ( ടൈനോസ്പോറ കോർഡിഫോളിയി ) , കാട്ടമൃത് ( ടൈനോസ്പോറ മലബാറിക്ക ) ഇതിൽ ചിറ്റമ്യതാണ് ഔഷധങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വൻ വൃക്ഷങ്ങളിൽ ചുറ്റിപ്പടർന്ന് വളരുന്ന സസ്യമാണിത്. തണ്ടുകൾ മൃദുവും രസസമൃദ്ധവുമാണ്. അമൃത് വള്ളികൾക്ക് പച്ചയും വെളുപ്പും കലർന്ന മഞ്ഞനിറമാണുള്ളത്. പൂക്കൾ ചെറുതും പച്ചകലർന്ന മഞ്ഞനിറമുള്ളതുമാണ്. ഫലങ്ങൾ പയറുവിത്തിന്റെ വലിപ്പമുള്ളതും ചുവന്നതുമാണ്. തണ്ടുമുറിച്ചുനട്ടാണ് ചിറ്റമൃത് വച്ചു പിടിപ്പിക്കുന്നത്. 


ചിറ്റമൃതിന്റെ ഔഷധയോഗ്യഭാഗം  - തണ്ട് ( വള്ളി ). തണ്ടിൽ ബെർബെറിൻ എന്ന ആൽക്കലോയിഡും കയ്പ്പുള്ള ഒരു പദാർത്ഥവും അടങ്ങിയിരിക്കുന്നു. 


ചിറ്റമൃത് പനിക്ക് ശ്രേഷ്ഠമായ ഒരു മരുന്നാണ്. അതുകൊണ്ട് ഇതിനെ ഇന്ത്യൻ ക്വിനൈൻ എന്നുപറയുന്നു. ചിറ്റമൃത് വയറ്റിൽ ഉണ്ടാകുന്ന അർബുദത്തിന് വളരെ ഫലപ്ദമാണ്.


Also Read : കുടങ്ങലിന്റെ ഔഷധഗുണങ്ങൾ ?


ചിറ്റമൃതിന്റെ ഔഷധഗുണം 

➪ ചിറ്റമൃത് ശരീരതാപം ക്രമീകരിക്കുകയും രക്തം ശുദ്ധീകരിക്കുകയും ആമവാതം , വാതശോണിതം , വീക്കം , മഞ്ഞപ്പിത്തം എന്നിവ ശമിപ്പിക്കുകയും ചെയ്യും.


➪ ചിറ്റമൃതിന്റ നീര് വെണ്ണ ചേർത്ത് ഒരു മാസക്കാലം സേവിച്ചാൽ ശരീരത്തിലെ അമിതമായ ചൂട് , ചുട്ടുനീറ്റൽ എന്നിവ ശമിക്കും. 


➪ ചിറ്റമൃതിന്റ കഷായത്തിൽ തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ ആമവാതം , വാതശോണിതം എന്നിവ രണ്ടാഴ്ചകൊണ്ട് ശമിക്കും. 


➪ ചിറ്റമൃത്  ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് സേവിച്ചാൽ എല്ലാവിധ പ്രമേഹരോഗവും ശമിക്കും. 


➪ ചർമ്മരോഗം , വാതരക്തം , പ്രമേഹം എന്നിവ ശമിപ്പിക്കുന്നു , വൃക്ക ശുദ്ധീകരിക്കുന്നു , ശരീരതാപം ക്രമീകരിക്കുന്നു , രക്തശുദ്ധിയുണ്ടാക്കുന്നു , ദഹനശക്തി വർദ്ധിപ്പിക്കുന്നു , ധാതുപുഷ്ടിയുണ്ടാക്കുന്നു.


➪ അമൃതിന്റെ നീര് , നെല്ലിക്കാനീര് , മഞ്ഞൾപ്പൊടി ഇവ മൂന്നുംകൂടിയെടുത്ത് 10 മി.ലി. വീതം ദിവസേന രാവിലെ വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹം ശമിക്കും. 


➪ ഇതിന്റെ സത്ത് 250 മി . ഗ്രാം , വീതം രാവിലെയും വൈകിട്ടും പതിവായി തേനിൽ ചാലിച്ച് കഴിച്ചാൽ ഏതുതരം വിളർച്ചരോഗവും ശമിക്കും. 


➪ കുഷ്ഠരോഗം , രക്തപിത്തം , വാതരക്തം , മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ ശമിക്കാൻ അമ്യത് വള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി. തേനും ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുന്നത് ഉത്തമമാണ്.


➪ ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞ നീര് പതിനഞ്ച് മില്ലി ലിററർ വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് വൃക്കരോഗത്തിന് ഉത്തമമാണ്. 


➪ പെരുമുട്ടുവാതത്തിന് ചിറ്റമൃതുവള്ളിയും ത്രിഫലയും സമമായെടുത്ത് കഷായംവച്ച് ഇരുപത്തിയഞ്ച് മില്ലി ലിററർ വീതം രാവിലെയും വൈകിട്ടും തുടർച്ചയായി കഴിക്കുന്നത് നല്ലതാണ്.


➪ ചിറ്റമൃത് ചതച്ച് വെള്ളത്തിലിട്ടുവയ്ക്കുമ്പോൾ അടിയുന്ന നൂറ് അരിച്ചെടുത്ത് വെയിലത്ത് ഉണക്കിയുണ്ടാക്കുന്ന പൊടി ( അമൃതാസത്വം ) ഇരുന്നൂറ്റിയൻപത് മില്ലി ഗ്രാം വീതം ദിവസം മൂന്നുനേരം കഴിച്ചാൽ ശരീരത്തിൽ അധികമായി ചുട്ടുനീററൽ ഉണ്ടാകുന്നതിന് ശമനമുണ്ടാകും. 


Also Read : കുരുമുളകിന്റെ ഔഷധഗുണങ്ങൾ.


➪ കുഷ്ഠരോഗം , രക്തപിത്തം , വാതരക്തം , മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ ശമിക്കുന്നതിന് അമൃതുവള്ളി ഇടിച്ചുപിഴിഞ്ഞ നീര് പത്ത് മുതൽ പതിനഞ്ച് മില്ലി ലിററർ വരെ ദിവസം രണ്ടുനേരം തേൻ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ് . അമൃത് കലക്കവും കഷായവുമാക്കി ചേർത്ത് പാ കപ്പെടുത്തിയ നെയ്യും മുപ്പത് ഗ്രാം അമൃത് , ഇരുപത് ഗ്രാം കടുക്കാത്തോട് , പത്ത് ഗ്രാം ചുക്ക് എന്നിവ കൊണ്ടുണ്ടാക്കിയ കഷായവും വാതരക്തം ശമിക്കുന്നതിന് ഉത്തമമാണ്. 


➪ ചിറ്റമൃതിന്റെ പച്ചവള്ളിയുടെ നീര് അര ഔൺസെടുത്ത് അതിൽ ഒരു സ്പൂൺ തേൻ ചേർത്ത് രാവിലെയും വൈകിട്ടും എന്ന ക്രമത്തിൽ അഞ്ച് ദിവസം കഴിച്ചാൽ പനി , ജലദോഷം എന്നിവ ശമിക്കും .


➪ ചിറ്റമൃതും ചെറുകറുകയും ചേർത്ത് ഇടിച്ചുപിഴിഞ്ഞ നീരിൽ കൊട്ടം , അതിമധുരം , മുത്തങ്ങ , ചുക്ക് എന്നിവ കലമായി ചേർത്ത് എണ്ണ കാച്ചി തേച്ചാൽ തലയിൽ ഉണ്ടാകുന്ന കരപ്പൻ , ചിരങ്ങ് എന്നിവ ശമിക്കും .


➪ ചിറ്റമൃതും കൊടുവേലിയും കഷായം വച്ച് വററിച്ച് അതിന്റെ ഘനസത്വം ഒരു ഗ്രാം മുതൽ രണ്ട് ഗ്രാം വരെ യുള്ള ഗുളികയാക്കി ദിവസം മൂന്നുനേരം വീതം തുടർച്ചയായി കഴിച്ചാൽ പ്രമേഹം പൂർണ്ണമായും ശമിക്കും .


ചിറ്റമൃത് | ചിറ്റമൃതിന്റെ ഉപയോഗം | ചിറ്റമൃതിന്റെ ഔഷധങ്ങൾ | ചിറ്റമൃത് വിവരണം
ചിറ്റമൃതിന്റെ ഇല


ചിറ്റമൃത്,  ചിറ്റമൃതിന്റെ ഉപയോഗം , ചിറ്റമൃതിന്റെ ഔഷധങ്ങൾ, ചിറ്റമൃത് വിവരണം
ചിറ്റമൃതിന്റെ തണ്ട്


ചിറ്റമൃത്,  ചിറ്റമൃതിന്റെ ഉപയോഗം , ചിറ്റമൃതിന്റെ ഔഷധങ്ങൾ, ചിറ്റമൃത് വിവരണം


ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും , ചിറ്റമൃതിന്റെ ഔഷധങ്ങൾ, ചിറ്റമൃത് വിവരണം
ചിറ്റമൃതിന്റെ പൂവ്


⚠︎ മുകളിൽ കൊടുത്ത എല്ലാ നിർദ്ദേശങ്ങളും ഒരു ആയുർവേദ വൈദ്യൻന്റെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.

ചിറ്റമൃത് | ചിറ്റമൃത് ഉപയോഗം | ചിറ്റമൃത് ഗുണങ്ങള് | chittamruthu | chittamruthu uses in malayalam | ചിറ്റമൃത് | ചിറ്റമൃത് ഉപയോഗം | ചിറ്റമൃത് ഗുണങ്ങള് | chittamruthu | chittamruthu uses in malayalam | ചിറ്റമൃത് | ചിറ്റമൃത് ഉപയോഗം | ചിറ്റമൃത് ഗുണങ്ങള് | chittamruthu | chittamruthu uses in malayalam | ചിറ്റമൃത് | ചിറ്റമൃത് ഉപയോഗം | ചിറ്റമൃത് ഗുണങ്ങള് | chittamruthu | chittamruthu uses in malayalam | ചിറ്റമൃത് | ചിറ്റമൃത് ഉപയോഗം | ചിറ്റമൃത് ഗുണങ്ങള് | chittamruthu | chittamruthu uses in malayalam

Post a Comment

Previous Post Next Post