കുടങ്ങലിന്റെ ഔഷധഗുണങ്ങൾ ?

 

കുടങ്ങലിന്റെ ഔഷധഗുണങ്ങൾ  ?

കുടങ്ങൽ

എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമായിട്ടുള്ള ഒരു രസായനൗഷധമാണ് കുടങ്ങൽ. ഇത് പ്രധാനമായും തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലുടനീളം ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ വളരുന്നു. എപീയേസീ സസ്യ കുടുംബത്തിൽ ഉൾപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം സെന്റെല്ലാ ഏഷ്യാറ്റിക്ക എന്നാണ്. നിലത്ത് പടർന്നുവളരുന്ന ഔഷധിയാണിത്. ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു. ഔഷധപ്രയോഗങ്ങൾക്കായി ചെടി സമൂലം ഉപയോഗിക്കുന്നു.nചെടി മൊത്തമായി ഉണക്കിയുണ്ടാക്കിയ ചൂർണത്തിൽ അമിനോ അമ്ളങ്ങൾ , ഗ്ലൂട്ടാമിക് അമ്ലം , ഗ്ലൈസിൻ മുതലായവ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ബാമോസെസ് എന്ന വസ്തു നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. 


ഔഷധഗുണം 


➪ ഇത് സമൂലം പിഴിഞ്ഞ സ്വരസം അര ഔൺസ് വീതമെടുത്ത് വെണ്ണ ചേർത്ത് ദിവസവും രാവിലെ കൊച്ചുകുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ധാരണാശക്തിയും വർദ്ധിക്കും.

➪ ഈ ഔഷധം കലവും രസവുമായെടുത്ത് നെയ്യ് കാച്ചി പത്ത് ഗ്രാം വീതം ദിവസേന രണ്ടുനേരം കഴിച്ചാൽ ശരീരശക്തി , ബുദ്ധിശക്തി എന്നിവ വർദ്ധിക്കുകയും വാർധക്യം അകലുകയും ചെയ്യും. 

➪ ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടുന്നത് ചർമ്മരോഗങ്ങൾക്കും വ്രണത്തിനും വളരെ നല്ലതാണ്.                     

➪ ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുന്നു , ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കുന്നു. സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തി വാർധക്യം അകറ്റിനിർത്തുന്നു.

➪ അപസ്മാര ഉന്മാദരോഗങ്ങളിൽ കൂടുതൽ നിദ ഉണ്ടാക്കുകയും രോഗം കാര്യമായി ശമിക്കുകയും ചെയ്യും. 

➪ ചർമ്മരോഗങ്ങൾക്കും വ്രണത്തിനും ഇതിന്റെ ഇല അരച്ചോ , വെളിച്ചെണ്ണ കാച്ചിയോ പുരട്ടുന്നത് ഗുണം ചെയ്യും. 


Post a Comment

Previous Post Next Post