കണ്ണിലെ രോഗങ്ങളും അതിനുള്ള പരിഹാരങ്ങളും.

കണ്ണിലെ രോഗങ്ങളും അതിനുള്ള പരിഹാരങ്ങളും, കണ്ണിനു താഴെ കറുത്ത പാടുകൾ വീണാൽ, കണ്ണിൽ കരടുപോയാൽ, കാഴ്ചക്കുറവിനുള്ള പ്രതിവിധി ,

കണ്ണിലെ പ്രശ്നങ്ങൾക്കുള്ള ആയുർവേദ പരിഹാര മാർഗ്ഗങ്ങൾ !
                  

☞︎︎︎  പൂവാങ്കുറുന്തൽ നീരും കൂട്ടിയോജിപ്പിച്ച് ചതച്ച് മുലപ്പാലിൽ ചേർത്ത് രണ്ടു കണ്ണിലും ഇറ്റിക്കുക. 

☞︎︎︎ തുമ്പപ്പൂ ചതച്ച് ഇന്തുപ്പു കൂട്ടി രണ്ടു കണ്ണിലും ഇറ്റിക്കുക. 

☞︎︎︎ പൂവാങ്കുറന്തലിന്റെ ഇലയുടെ നീര് കണ്ണിലിറ്റിക്കുക. 

☞︎︎︎ നന്ത്യാർവട്ടത്തിന്റെ പൂവരച്ച് നീരെടുത്ത് കണ്ണിലിറ്റിക്കുക. 

☞︎︎︎ കാട്ടുതക്കാളിയുടെ തളിരിലയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് രണ്ടോ മൂന്നോ തുള്ളി കണ്ണിലിറ്റിക്കുക. 

☞︎︎︎ ജീരകം , ചെത്തിപ്പൂവ് , ചുവന്നുള്ളി എന്നിവ സമമെടുത്ത് ചതച്ച് നീര് കണ്ണിൽ പിഴിയുക. 

☞︎︎︎ കൊത്ത മല്ലി ചതച്ചിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം കണ്ണിലൊഴിക്കുക.

                 

കണ്ണിനു താഴെ കറുത്ത പാടുകൾ വീണാൽ 

➪ തേൻ പുരട്ടുക. 

➪ നേന്ത്രപ്പഴവും പാലും ചേർത്ത് നന്നായി കുഴമ്പുരൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 

➪ കണ്ണിന് താഴെ ഏതെങ്കിലും കുങ്കുമാദിലേപം പുരട്ടിയശേഷം നല്ല തണുത്തവെള്ളം പഞ്ഞിയിൽ മുക്കിയെടുത്ത് കൺപോളകൾക്ക് മീതെവച്ച് അരമണിക്കുർ കിടക്കുക ഇതു പതിവായി ചെയ്യണം. 

➪ വെള്ളരിക്കാനീര് പുരട്ടി 1 മണിക്കുർ കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ കുറച്ചു  ദിവസം തുടർച്ചയായി ആവർത്തിച്ചാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറിക്കിട്ടും. 

➪ പുളിയില്ലാത്ത മോരിൽ ത്രിഫല അരച്ച് പുരട്ടുക. 

 ➪ പശുവിൻ നെയ്യ് പുരട്ടുക.


കണ്ണിൽ കരടുപോയാൽ 

കണ്ണിൽ കരടുപോയാൽ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ഇതിനുള്ള പരിഹാരം ചുവടെ ചേർക്കുന്നു.

➪ ശുദ്ധജലം കൊണ്ടു കണ്ണുകഴുകുക. 

➪ മുലപ്പാൽ കണ്ണിലൊഴിക്കുക. 

➪ അൽപം പഞ്ചസാര വെള്ളം കണ്ണിലൊഴിക്കുക. 

➪ പാലിൽ പൂവാങ്കുറുന്തില അരച്ചുചേർത്ത് തുണിയിൽ കെട്ടി കണ്ണിൽ ധാരചെയ്യുക. 

➪കണ്ണു തിരുമ്മാതിരിക്കുക. 

➪കരിക്കിൻ വെള്ളം കണ്ണിലൊഴിക്കുക. 


കാഴ്ചക്കുറവിനുള്ള പ്രതിവിധി 

ഉദ്ദേശം 40 വയസ്സിനുമേലും 50 വയസ്സ് ഇടയിലും ആണ് കാഴ്ചകുറവ് അനുഭവപ്പെടുന്നത്.

𒊹︎︎︎ ഇതിനുള്ള പരിഹാരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

 ➪ പാച്ചോറ്റിത്തൊലി രണ്ടുകഴഞ്ച് ചതച്ച് രണ്ട് കാൽ തുടം പനിനീരിൽ ആറുമണിക്കൂർ കുതിർത്ത ശേഷം അരിച്ചെടുത്ത് ദിവസേന മുന്നുനേരം ഓരോ തുള്ളിവീതം രണ്ടു കണ്ണിലും ഇറ്റിക്കുക. 

➪ ത്രിഫലചൂർണ്ണം മൂന്നു കഴഞ്ചുവീതം തൈരിലോ  ശർക്കര വെള്ളത്തിലോ കഴിക്കുക.

➪ വെളുത്തുള്ളി ചതച്ച് തുണിയിൽ കിഴികെട്ടി രണ്ടോ മൂന്നോ തുള്ളി കണ്ണിലൊഴിക്കുക. 

➪ ഒരു പഴുത്ത ചെറുനാരങ്ങ ചെളികൊണ്ടു പൊതിഞ്ഞ് തീക്കനലിൽ ചുട്ടശേഷം പിഴിഞ്ഞരിച്ച നീരിൽ തേൻ ചേർത്തു കണ്ണിലൊഴിക്കുക.

➪ ധാരാളം ചുവന്നുള്ളി കഴിക്കുക.


കൺപോളയിലെ കുരുവിനുള്ള ആയുർവേദപരമായ പ്രതിവിധികൾ എന്തെല്ലാം  ?

➪ ഗ്രാമ്പൂ പനിനീരിൽ അരച്ച് കുഴമ്പു രൂപത്തിലാക്കി മൂന്നു നേരം പുരട്ടുക. കൺപോളയിലെ കുരു ശമിക്കും.

➪ കുരുവില്ലാകടുക്ക തേനിൽ അരച്ച് തോരത്തോരെ പുരട്ടുക. 

➪ ഇരട്ടിമധുരം തേനിൽ അരച്ച് പുരട്ടുക.

➪ തഴുതാമവേര് തേനിലരച്ച് കണ്ണിലെഴുതുക. 

➪ ശുദ്ധി ചെയ്ത ആവണക്കെണ്ണ പുരട്ടിയാൽ കണ്ണിലോ പരിസരത്തോ ഉണ്ടാകുന്ന കുരു ശമിക്കും. 

➪ ത്രിഫലാദി ചൂർണ്ണം ഒരു ടീസ്പൺ രാത്രി കിടക്കാൻ നേരത്ത് ചൂടുവെള്ളത്തിൽ ചേർത്ത് സേവിക്കുക.

⚠︎ ഒരു ആയുർവേദ വൈദ്യന്റെ നിർദേശപ്രകാരമല്ലാതെ മുകളിൽ പറഞ്ഞ ആയുർവേദ ചികിത്സാരീതികൾ ഒന്നും തന്നെ സ്വയം പരീക്ഷിക്കാതിരിക്കുക.

Post a Comment

Previous Post Next Post