വിവിധതരം തലവേദനകളും ചികിത്സാരീതികളും

വിവിധതരം തലവേദനകൾക്കുള്ള ആയുർവേദ ചികിത്സാരീതികളും , തലവേദന മാറാൻ , തലവേദനക്ക് ആയുർവേദ പരിഹാരം, തലനീര് ഇറക്കം

വിവിധതരം തലവേദനകൾക്കുള്ള ആയുർവേദ ചികിത്സാരീതികളും

ഇന്നത്തെ മനുഷ്യരിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. പലവിധഭാവത്തിലും രൂപത്തിലും സമയങ്ങളിലും അനു ഭവപ്പെടുന്ന തലവേദനയുടെ പ്രത്യേകതകൾ വളരെയധികം ശ്രദ്ധേയമാണ് . ലോകജനസംഖ്യയിലെ 97 ശതമാനം പേരും ഓരോ തരത്തിലുള്ള തലവേദന പലപ്പോ ഴായി ഉണ്ടാകാറുണ്ട്.


തലവേദനയുടെ കാരണങ്ങൾ ശാരീരികവും മാനസികവും ആയ കാരണങ്ങളാണ് കൂടുതലും തലവേദനയ്ക്ക് കാരണമാകുന്നത് . തലയിലെ രോഗങ്ങൾ , ദഹനക്കേട് , ഉറക്കക്കൂടുതൽ , ഉറക്കമില്ലായ്മ , മസ്തിഷ്ക്കരോഗങ്ങൾ , വൃക്കരോഗങ്ങൾ , തലയിലെ അമിതവിയർപ്പ് , അമിതമദ്യപാനം , പരമ്പരാഗതമായ രോഗാവസ്ഥകൾ , തെറ്റായ ആഹാരങ്ങൾ , ആരോഗ്യത്തിന് ഗുണകരമല്ലാത്ത കാലാവസ്ഥയും ജീവിതചുറ്റുപാടുകളുമെല്ലാം തലവേദനയുണ്ടാക്കാൻ കാരണമായി ത്തീരുന്നു . എന്നാൽ മാനസികകാരണങ്ങൾ കൊണ്ടാണ് വളരെകൂടുതൽ പേർക്കും തലവേദന ഉണ്ടാകാറുള്ളത്.          

      


വിവിധതരം തലവേദനകളും ചികിത്സാരീതികളും


മെെഗ്രയിൻ 

വളരെയേറെ കഠിനമായ ഉഗ്രരൂപിയായ തലവേദനയാണ് മൈഗ്രയിൻ . ചെന്നിക്കുത്ത് , കൊടിഞ്ഞി ഇത്യാദി പേരുകളിലും ഇതറിയപ്പെടുന്നു . വർദ്ധിച്ച ഉത്കണ്ഠാ , മനസ്സിന്റെ സംഘർഷം , കുടുംബപശ്ചാത്തലം , അലർജി തുടങ്ങി നിരവധി കാരണങ്ങൾ മൈഗ്രയിൻ വേദനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ശരിയായ കാരണം ഇനിയും കണ്ടെത്തേ ണ്ടിയിരിക്കുന്നു . ഇടവിട്ടാണ് ഈ തലവേദനയുണ്ടാകുന്നത്. ഈ തലവേദന ആരംഭിക്കുന്നതോടൊപ്പം തന്നെ കാഴ്ച മങ്ങൽ ആരംഭിക്കും കണ്ണിൽ കൂടെ തീപ്പൊരി ചിതറുന്നപോലെയോ തലകറങ്ങുന്നതുപോലെയോ അനുഭവപ്പെടാം. ഇതോടൊപ്പം നിരവധി അസ്വസ്ഥതകളും കാണുന്നു . മനംപുരട്ടലിനോടൊപ്പം ഉണ്ടാകുന്ന ഛർദ്ദിയോടെ വേദനയ്ക്ക് ശമനമുണ്ടാകാറുണ്ട് . വാതപ്രധാനവും പിത്താനുബന്ധിയുമാണ് മൈഗ്രയിൽ. രോഗിക്ക് രോഗാവസ്ഥയിൽ പ്രകാശം അസഹ്യമായിരിക്കുകയും അമിതമായ ഉൽകണ്ഠയുമുണ്ടാകുന്നു.


Also Read : മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം?


സൂര്യാവർത്തം ( കൊടിഞ്ഞി )

ഈ തലവേദന മിക്കപ്പോഴും സൂര്യോദയത്തോടെ ആരംഭിക്കുകയും സൂര്യാസ്തമയത്തോടെ കുറയുകയും ചെയ്യുന്നു. ശാന്തപൂർണ്ണമായ മനസ്സാണ് ഇത്തരം മനോജന്യമായ തലവേദനകൾക്ക് ഫലപ്രദ ഔഷധം.


ചികിത്സ 

തലവേദനയെ ആയുർവേദത്തിൽ ശിരസ്താപമെന്ന് പൊതുവെ അഭിപ്രായപ്പെട്ടിരിക്കുന്നു.താഴെ പറയുന്ന ഔഷധങ്ങൾ തലവേദനയുടെ പെട്ടെന്നുള്ള ശമനത്തിന് ഏറെ സഹായകമായിരിക്കും. 



➪ ചുക്കും കുരുമുളകും അരിക്കാടിയിൽ അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്.


➪ ജീരകം പാലിൽ ചതച്ചിട്ട് കാച്ചി ദിവസവും രാവിലെ കുടിക്കുക.


➪ നീല ഉമ്മത്തിന്റെ കുരു നല്ലെണ്ണയിൽ ചേർത്തരച്ച് കുഴമ്പാക്കി ചെറുചൂടോടെ നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്.


➪ ചുക്ക് മുലപ്പാലിലരച്ച് നസ്യം ചെയ്യുന്നത് നല്ലതാണ്.


➪ കൊട്ടം , ഏലത്തരി , ചന്ദനം , കറുക ഇവ തുല്യ അളവിലെടുത്ത് മുലപ്പാലിലരച്ച് നെറ്റിയിൽ പുരട്ടുക. 


➪ കുന്നിക്കുരുവും വേരും അരച്ച് നെറ്റിയിൽ പുരട്ടുന്നത് ഫലപ്രദമാണ്.


➪ കരിമ്പിൻനീരും ഇഞ്ചിനീരും ചേർത്ത് നസ്യം ചെയ്യുകയാണെങ്കിൽ തലവേദനയ്ക്ക് ഒരു പരിതി വരെ ശമനം വരും.


➪ ഇഞ്ചിനീരും തേനും ചേർത്ത് നസ്യം ചെയ്യുന്നതും ഉത്തമമാണ്.


➪ മുതിര , ചെറുപയർ എന്നിവ നെയ്യ് ചേർത്ത് പാകം ചെയ്ത് സേവിക്കാവുന്നതാണ്. 


➪ പരുത്തിക്കുരുപരിപ്പ് , ഇലവർങ്ഗതൊലി , മുത്തങ്ങ , പിച്ചകമൊട്ട് എന്നിവ തുല്യ അളവിലെടുത്ത് ചൂടു വെള്ളത്തിലരിച്ച് സൂക്ഷ്മമാക്കി നസ്യം ചെയ്യുന്നത് തലവേദന കുറയ്ക്കാൻ ഉപകരിക്കുന്നു. 


➪ ഓരിലനീര് മാത്രമായിട്ടും നസ്യം ചെയ്യുന്നത് ഫലപ്രദമാണ്. 


➪ കൂനമ്പാറയുടെ ഇലയോ വേരിൽ മേൽ തൊലിയും അരച്ചു നെറ്റിയിൽ പുരട്ടുക.


➪ പാണൽ വേരിലെ തൊലി പാലിൽ അരച്ചു നെറ്റിയിൽ തേയ്ക്കുക.


➪ കർപ്പൂരവും ചന്ദനവും സമമെടുത്ത് പനിനീരിൽ അരച്ചു കലക്കി അരിച്ചെടുത്തു നസ്യം ചെയ്യുക.


➪ ഇരട്ടിമധുരം, കൊട്ടും സഹസ്രവേദി, ചന്ദനം, കടുക്ക എന്നിവ പച്ചപാലിൽ അരച്ചു നെറ്റിയിൽ പുരട്ടുക.


➪ നെല്ലിതൊലി പാലിൽ അരച്ചു നെറ്റിയിൽ തേയ്ക്കുക.


➪ കാഞ്ഞിര വേര് കഷായം വെച്ച് പാൽ ചേർത്ത് തലയ്ക്ക് ധാര ചെയ്യുക (കാഞ്ഞിരം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതാണ് വയറ്റിൽ പോയാൽ വിഷമാണ്).


Also Read : ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും


തലനീര് ഇറക്കം

➪ കുളികഴിഞ്ഞു പതിവായി രാസ്നാധി പൊടി തലയിൽ തിരുമുക.


➪ പുളിഞരമ്പ്, മുത്തങ്ങക്കിഴങ്ങ്, നെല്ലിക്കതോട് എന്നിവ സമമെടുത്ത് എണ്ണയുടെ നാലിരട്ടി കരിനൊച്ചിഇല നീരിൽ അരച്ചുകലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചി തേച്ചു കുളിക്കുക.


➪ ചുവന്ന തുളസിഇല പിഴിഞ്ഞെടുത്ത നീര്, കൊട്ടം, ചന്ദനം എന്നിവ അരച്ചുകലക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ തേച്ചു കുളിക്കുക.




Post a Comment

Previous Post Next Post