ആര്യവേപ്പിന്റെ ഉപയോഗവും ഔഷധഗുണവും

ആര്യവേപ്പിന്റെ ഉപയോഗവും ഔഷധഗുണവും

ആര്യവേപ്പ് 

ഏറ്റവും  ശ്രേഷ്ഠമായ  വൃക്ഷത്തിന് ഭാരതീയർ നൽകിയ പേരാണ് ആര്യവേപ്പ്. ഋഗ്വേദത്തിലും, കൗടില്യന്റെ അർഥശാസ്ത്രത്തിലും ചരകസംഹിതയിലും വേപ്പിന്റെ ഗുണഗണങ്ങൾ വർണിക്കുന്നുണ്ട്. ഹിമാലയം മുതൽ കന്യാകുമാരി വരെ വ്യാപകമായി കണ്ടുവരുന്ന ഔഷധസസ്യമാണ് വേപ്പ്. " വീട്ടുമുറ്റത്തെ വൈദ്യൻ ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന വേപ്പ് മിലിയേസീ കുടുംബത്തിൽപ്പെടുന്നു. ശാസ്ത്ര നാമം- അസഡിറാക്ട ഇൻഡിക്ക. 


മരപ്പട്ട , ഇല ഇവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. 


എണ്ണമറ്റ ഗുണങ്ങളുള്ള വേപ്പിന്റെ ഔഷധസമൃദ്ധി അതിലടങ്ങിയിരിക്കുന്ന രാസഘടകങ്ങളുടെ സവിശേഷതയാണ്. മാർഗോസിൻ എന്ന ആൽക്കലോയിഡ് ഇതിന്റെ ഇലയിലും തൊലിയിലും അടങ്ങിയിരിക്കുന്നു . മാർഗോസാ എന്ന എണ്ണയാണ് വേപ്പെണ്ണയായി അറിയപ്പെടുന്നത്.  വേപ്പിൻ പിണ്ണാക്ക് വളരെ ഉപകാരപ്രദമായ വളമാണ്. തെങ്ങിനെ ബാധിക്കുന്ന “ മണ്ഡരിരോഗം ” തടയുവാൻ വേപ്പെണ്ണ അത്യാവശ്യമാണ്. മൃഗ ചികിത്സയിലും വേപ്പെണ്ണ അവശ്യഔഷധമാണ്. ചികിത്സാവിഷയത്തിൽ ഏറെ പ്രയോജനം ചെയ്യുന്ന ഒരു അത്ഭുത ഔഷധമാണ് വേപ്പെണ്ണ. വേപ്പെണ്ണയിൽനിന്നും പല കീടനാശിനികളും നിർമിച്ചു തുടങ്ങിയതിനാൽ ഇതിന്റെ ഉപയോഗം വളരെ വർധിച്ചിട്ടുണ്ട് . ഔഷധസോപ്പുകളുടെ നിർമാണത്തിനും വേപ്പെണ്ണ ഉപയോഗപ്പെടുത്തിയിരുന്നു. ആര്യവേപ്പ് വേപ്പ് ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നു. ഇതിന്റെ കുരുവിൽനിന്നും ആട്ടിയെടുക്കുന്ന എണ്ണയാണ് വേപ്പെണ്ണ. 


Also Read : എന്താണ് നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ?ഏതെല്ലാം രോഗങ്ങളുടെ ശമനത്തിന് നെല്ലിക്ക ഉപയോഗിക്കുന്നു ?


ഔഷധഗുണം 


➪ രക്തശുദ്ധിയുണ്ടാക്കുന്നു , കുഷ്ഠം , ചർമരോഗങ്ങൾ ഇവ ശമിപ്പിക്കുന്നു , കഫം , പിത്തം ഇവ കുറയ്ക്കുന്നു. 


➪ ഇഴജന്തുക്കൾ കടിച്ചാൽ വേപ്പിലയും മഞ്ഞളും തുല്യഅളവിൽ അരച്ച് മുറിവിലും നീരിലും പുരട്ടിയാൽ വിഷം ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും.


➪ വേപ്പിൻപട്ട ചെറുതായി നുറുക്കിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കവും ജലശോധന മൂലമുള്ള ക്ഷിണവും മാറും.


➪ തുല്യഅളവിൽ വേപ്പിലയും മഞ്ഞളും കടുകെണ്ണയിൽ ചാലിച്ച് ലേപനമായി പുരട്ടിയാൽ ചൊറിയും ചിരങ്ങിനും ആശ്വാസം ലഭിക്കും.


➪ ഇല അരച്ചുപുരട്ടിയാൽ പൊള്ളലിന് ശമനം കിട്ടും.


➪ ഒരു ഗ്ലാസ് പാലിലോ ചൂടുവെള്ളത്തിലോ ഒരു ടീസ്പൂൺ വേപ്പിലപ്പൊടി ഇട്ട് 7 ദിവസം സേവിച്ചാൽ കൃമിശല്യം കുറയും.


➪ വേപ്പിലക്കഷായം ഗ്രാമീണ കർഷകർ കിടനാശിനിയായി ഉപയോഗിക്കുന്നു.


➪ ചായങ്ങളും സോപ്പും നിർമിക്കുന്നതിന് വേപ്പെണ്ണ വ്യാപകമായി ഉപയോഗിച്ചുവരുന്നു.


➪ ആര്യവേപ്പിന്റെ ഇലകൾ വായുവിന്റെ മലിനീകരണത്തെ തടയുന്നു.


➪ വേപ്പില , നെല്ലിക്ക , പടവലം , എള്ള് ഇവ കഷായംവെച്ച് അരിച്ച് കണ്ണിൽ ദിവസവും ഒഴിച്ചുകൊണ്ടിരുന്നാൽ തിമിരം വളരുകയില്ല. 


➪ വേപ്പിൻ തണ്ടുകൊണ്ട് പല്ല് തേച്ചാൽ വായ്നാറ്റം ഉണ്ടാകില്ല. ആദ്യകാലത്ത് Neem എന്ന ഒരു പേയിസ്റ്റ് തന്നെ പല്ലുതേയ്ക്കുവാൻ ഉണ്ടായിരുന്നു.


➪ വേപ്പില പിഴിഞ്ഞ നീര്കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.


➪ ഹെപ്പറ്ററ്റിസ് A , B , C എന്നീ ത്രിവിധ മഞ്ഞപ്പിത്തങ്ങൾക്കും ഇത് ഫലം ചെയ്യും.


➪ വേപ്പില അരച്ച് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ പാമ്പിന്റേയും തേളിന്റേയും വിഷം ഏല്ക്കുകയില്ല എന്നും പറയുന്നുണ്ട്.


➪ വേപ്പിന്റെ തൊലികൊണ്ട് കഷായം വെച്ച് ചേർക്കുരു ( ശുദ്ധി ചെയ്തത് ) പൊടിച്ച് മേൽപ്പൊടി ചേർത്ത് കഴിച്ചാൽ രക്താർബുദം മാറിയതായ അനുഭവം ഉണ്ടായിട്ടുണ്ട്.


➪ വസൂരി ബാധിച്ചവരെ വേപ്പില അരച്ച് തേയ്ക്കാറുണ്ട് . രോഗിയുടെ കിടക്കയിൽ ഇല വിരിക്കുകയും വേപ്പിലകൊണ്ട് വിശറി നിർമിച്ച് വീശുകയും പതിവുണ്ട്.


➪ ത്വക് രോഗങ്ങൾക്ക് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും കൂടി ചൂടുവെള്ളത്തിൽ അരച്ച് പുരട്ടി കുളിക്കുക പതിവുണ്ട് . ത്വക് രോഗ ശമനത്തിന് ഈ പ്രയോഗം നല്ലഫലം ചെയ്യുന്നതാണ്.


Also Read : ശതാവരിയും ഔഷധഗുണങ്ങളും


➪ വേപ്പില , കർപ്പൂരം , കായം , ശർക്കര എന്നിവ ചേർത്ത് ഉണ്ടാക്കിയ ഗുളിക രാത്രി ഭക്ഷണശേഷം കഴിച്ചാൽ സാംക്രമിക രോഗ ങ്ങൾ ബാധിക്കുകയില്ല.


➪ കുരു പൊടിച്ച് തലയിൽ തേച്ചാൽ പേൻ , ഈര് , താരൻ എന്നിവയ്ക്ക് ശമനം ലഭിക്കും.


➪ മുറിവ് പറ്റിയ ഉടനെ വേപ്പെണ്ണ പുരട്ടിയാൽ ടെറ്റനസ് ബാധിക്കുകയില്ല.


➪ പണ്ടുകാലത്ത് കുട്ടികൾക്ക് ആരോഗ്യമുണ്ടാകുവാൻ അവരെ വേപ്പെണ്ണ പുരട്ടി പോക്കുവെയിൽ കൊള്ളിക്കാറുണ്ട്.


➪ സന്ധിവാതത്തിൽ വേപ്പിൻ തോലും വാൽമുളകും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ ഉടനടി വേദന , നീര് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.


➪ ഏതു തരം ത്വകരോഗമായാലും വേപ്പെണ്ണ 5 തുള്ളി വീതം പാലിൽ കഴിച്ചാൽ നല്ലതാണ്. സോറിയാസിസിന് ഈ പ്രയോഗം ഏറെ ഫലം ചെയ്ത കാണാറുണ്ട്.     

                  

➪ പ്രമേഹരോഗികൾക്ക് വേപ്പെണ്ണ വളരെ ഫലപ്രദമാണ്. 5 തുള്ളി വീതം പാലിൽ കഴിക്കുകയാണ് വേണ്ടത്. വേപ്പില അരച്ച് കഴിക്കുന്നതും പ്രമേഹം മാറുന്നതിന് ഉപകരിക്കും. വേപ്പെണ്ണ അകത്തേയ്ക്ക് കഴിക്കുന്നതിന് അതിന്റെ ദുഃസ്വാദ് ഒരു തടസമാണ്. ദുഃസ്വാദ് കുറയ്ക്കുവാൻ ധാരാളം തേനിൽ വേപ്പെണ്ണ ചേർത്ത് കഴിക്കുക. 


⚠︎  കയ്പ്പ് കുറയുവാൻ നാഴി വേപ്പെണ്ണയിൽ 2 ഔൺസ് ശുദ്ധമായ സ്പിരിട്ട് നന്നായി ചേർത്ത് ഇളക്കി വെയിലത്ത് വെയ്ക്കുക. ആ സ്പിരിട്ട് ആവിയായി പോകുവാൻ വേണ്ടത്ര സമയം വെയിൽ കൊള്ളിക്കേണ്ടതാണ് . അതിനു ശേഷം എടുത്ത് ഉപയോഗിച്ചാൽ ആ വേപ്പെണ്ണയ്ക്ക് കയ്പ്പ് കുറയുന്നതാണ്.

Post a Comment

Previous Post Next Post