എന്താണ് നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ?ഏതെല്ലാം രോഗങ്ങളുടെ ശമനത്തിന് നെല്ലിക്ക ഉപയോഗിക്കുന്നു ?

നെല്ലിക്ക

നെല്ലിക്കയുടെ ഉപയോഗവും ഔഷധഗുണവും , നെല്ലിക്കയുടെ ഔഷധഗുണങ്ങൾ,എന്താണ് നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ?

ഔഷധ മൂല്യങ്ങളുടെയും പോഷകഗുണങ്ങളുടെയും കലവറയാണ് നെല്ലിക്ക. കാഴ്ചയിൽ ചെറുതെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വളരെ വലുതാണ് നെല്ലിക്കയുടെ സ്ഥാനം. നാം സാധാരണ കഴിക്കുന്ന ഫലങ്ങളിൽ ജീവകം സി യുടെ ഏറ്റവും ഉന്നതശേഖരമാണിത്. 100 ഗ്രാം നെല്ലിക്കയിൽ 600 മില്ലി ഗ്രാം ജീവകം അടങ്ങിയിട്ടുണ്ട്. ഇത് ഓറഞ്ച് നീരിൽ ഉള്ളതിന്റെ ഇരുപത് ഇരട്ടിയാണ്. നെല്ലിക്കയിലുള്ള ജീവകം സി മറ്റ് ഫലങ്ങളിലേതുപോലെ ഓക്സീകരണ വിധേയമായി നഷ്ടപ്പെടുന്നില്ല എന്ന സവിശേഷതയുമുണ്ട്. മൂത്ത നെല്ലിക്കയിൽ ആയിരിക്കും മൂക്കാത്തവയെ അപേക്ഷിച്ച് സി - ജീവകം കൂടുതൽ അടങ്ങിയിരിക്കുക. ഇരുമ്പ് , കാൽസ്യം , ബി - ഗ്രൂപ്പ് ജീവകങ്ങൾ എന്നിവയുടെ ഭേദപ്പെട്ട ശേഖരമാണ് നെല്ലിക്ക ആയുർവേദ ശാസ്ത്രത്തിൽ നെല്ലിക്കയോളം പ്രാധാന്യം നൽകിയിട്ടുള്ള മറ്റൊരു ഫലമില്ല. 


ഇലപൊഴിക്കുന്ന ഒരു ഇടത്തരം മരമായ നെല്ലിയുടെ ഔഷധയോഗ്യഭാഗങ്ങളാണ് കായ് , വേര് , തൊലി എന്നിവയാണ്.


☞︎︎︎ ആയുർവേദമനുസരിച്ച് നെല്ലിക്ക വാതം , പിത്തം , കഫം എന്നിവയെ ശമിപ്പിക്കുകയും പുളിച്ചുതികട്ടൽ , രക്തപിത്തം , പ്രമേഹം , ജ്വരം , ശരീരം മെലിച്ചിൽ , മുടികൊഴിച്ചിൽ എന്നിവയെ അകറ്റുകയും രുചിയും ദഹനവും കാഴ്ചശക്തിയും നാഡീബലവും വർദ്ധിക്കുന്നതിനും ഉത്തമമാണ്. വായ്പുണ്ണിനും ഗുണം ചെയ്യും. തലമുടിക്കും നന്ന്. ചുരുക്കത്തിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയ്ക്കക്ക് മുഖ്യമായൊരു പങ്കുണ്ട് .അതുകൊണ്ട് മധുരപലഹാരങ്ങളുടെ പുറകേ പോകുന്ന കുട്ടികൾ നെല്ലിക്ക് വാങ്ങി തിന്നുകയാണെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്. ആരോഗ്യത്തിന് അത്യുത്തമമെന്ന് കേളികേട്ട ച്യവനപ്രാശത്തിലെ പ്രധാന ചേരുവ നെല്ലിക്കയാണ്. 


Also Read : ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും


നെല്ലിക്കയുടെ ഉപയോഗവും ഔഷധഗുണവും , നെല്ലിക്കയുടെ ഔഷധഗുണങ്ങൾ,എന്താണ് നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ?
                  

നെല്ലിക്കയുടെ ആയുർവേദപരമായ പ്രയോഗങ്ങൾ താഴെ വിവരിക്കുന്നു.


➪ നെല്ലിക്കനീര് മഞ്ഞൾപൊടിയും തേനും കലർത്തി ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹത്തെ കുറയ്ക്കാൻ സഹായിക്കുന്നു. 


➪ നെല്ലിക്ക ശർക്കര ചേർത്ത് പതിവായി കഴിച്ചാൽ പിത്തം , ശരീരമാസകലമുള്ള വേദന , മൂത്രതടസ്സം , ബലക്ഷയം , വിളർച്ച എന്നിവ മാറ്റി ശരീരബലവും ഊർജ്ജസ്വലതയുമുണ്ടാകും. വായ് അഴുകലിന് നെല്ലിക്ക കരിക്കിൻ വെള്ളത്തിൽ അരച്ച് സേവിച്ചും, രുചിയില്ലായ്മയ്ക്ക് നെല്ലിക്ക മുന്തിരി ചേർത്തരച്ച് കഴിച്ചും പരിഹരിക്കാം.


➪ പുളിച്ചുതികട്ടൽ മാറാൻ രണ്ടോ മൂന്നോ നെല്ലിക്ക കുരുകളഞ്ഞ് അരച്ച് പാലിൽ കലക്കി ദിവസവും കുടിക്കുക. നെല്ലിക്ക ഉണക്കി പൊടിച്ച് ഇരട്ടിമധുരം കലർത്തി കഴിക്കുന്നത് മലിനാഹാരം കാരണമുണ്ടാകുന്ന വയറുവേദന ശമിപ്പിക്കാൻ സഹായിക്കും.


➪ നെല്ലിക്കനീരിൽ ജീരകവും കരിഞ്ചീരകവും പൊടിച്ചു ചേർത്ത് തൈരും കൂട്ടി ഭക്ഷിക്കുന്നത് വായ്പ്പുണ്ണിന് ഫലപ്രദമാണ്. 


➪ നെല്ലിക്ക ചവച്ചരയ്ക്കുകയോ നീര് കവിൾകൊള്ളുകയോ ചെയ്യുന്നതും നന്ന്. നെല്ലിക്ക തിന്നാലും കൊള്ളാം.


➪ എക്കിളിന് നെല്ലിക്ക നീരും തേനും തിപ്പലിയും ചേർത്ത് കഴിക്കുനത് ഫലപ്രദമാണ്.


➪ പ്രമേഹരോഗികൾക്ക് നെല്ലിക്കാ നീരിൽ പച്ചമഞ്ഞൾ ചേർത്ത് സേവിക്കാം,കൂടെ അല്പം നല്ല തേനും ചേർക്കുക. 


Also Read : ആര്യവേപ്പിന്റെ ഉപയോഗവും ഔഷധഗുണവും


➪ ചിലതരം ചൊറിക്ക് നെല്ലിക്കാക്കുരു ചുട്ടുപൊടിച്ച് എണ്ണയിൽ ചാലിച്ചു തേക്ക്കുന്നത് വളരെ നല്ലതാണ്.


➪ നെല്ലിക്ക കുരു നെയ്യിൽ വറുത്തു കഞ്ഞി വെള്ളത്തിലരച്ച് നെറ്റിയിൽ പുരട്ടിയാൽ മൂക്കിൽ നിന്ന് രക്തം പോകുന്നത് ശമിക്കുമെന്ന് കാണുന്നു. 


➪ നെല്ലിമരത്തിന് വെള്ളം ശുദ്ധമാക്കാൻ കഴിയും. കിണറ്റിന്നടിയിൽ നെല്ലിപ്പലക വെയ്ക്കുന്നത് കേരളത്തിൽ സാധാരണമാണല്ലോ.


➪ നെല്ലിക്കയും ശർക്കരയും ഒരു ഭരണിയിൽ നിക്ഷേപിക്കുക. നെല്ലിക്ക നന്നായി വൃത്തിയാക്കണം. 2 കിലോ നെല്ലിക്കക്ക് ഏതാണ്ട് ഒന്നര കിലോ ശർക്കര കലർത്തിയിടണം. എന്നിട്ട് ഭരണി ഭദ്രമായി കെട്ടിവെയ്ക്കുക. അതിനു മുമ്പ് അല്പ്പം ഏലക്കായും ജീരകവും പൊടിച്ചിടുക. 41 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ഒന്നര ഔൺസ് വീതം രണ്ടു നേരം ഭക്ഷണത്തിനുശേഷം സേവിച്ചാൽ ശരീരത്തിന് നല്ലതാണ്.


➪ നെല്ലിക്കയിട്ട് വേവിച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ തൊലിക്ക് ശക്തിയും കുളിർമ്മയും ഉന്മേഷവും ഉണ്ടാകും.ജരാനരകൾ ബാധിക്കുകയില്ല.


➪ പച്ച നെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീര് അരിച്ച് കണ്ണിലൊഴിച്ചാൽ കണ്ണിൽ ഉണ്ടാകുന്ന മിക്ക അസുഖവും മാറും. 


➪ നെല്ലിക്കയോടൊപ്പം കടുക്കയും താന്നിക്കയും ചേർത്ത് പൊടിച്ചത് ( മൂന്ന് ഗ്രാം മുതൽ ആറ് ഗ്രാം വരെ ) തേനും നെയ്യും വിഷമമാത്രയിൽ ചേർത്ത് ദിവസേന ഭക്ഷിക്കുന്നത് കണ്ണിന് നല്ലതാണ്.


➪ നെല്ലിക്കാനീര് , അമൃതിന്റെ നീര് എന്നിവ പത്ത് മില്ലി ലിററർ വീതമെടുത്ത് അതിൽ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് ദിവസേന രാവിലെ കഴിച്ചാൽ പ്രമേഹം ശമിക്കും. 


➪ കുരുകളഞ്ഞ പച്ചനെല്ലിക്ക ആറ് ഗ്രാം എടുത്ത് നൂറ് മില്ലി ലിററർ പാലിൽ കലക്കി ദിവസേന രണ്ടുനേരം കുടിച്ചാൽ അമ്ലപിത്തം ശമിക്കും. 


➪ നെല്ലിക്കാപ്പൊടി മൂന്ന് ഗ്രാം വീതം പത്ത് ഗ്രാം നെയ്യിൽ പതിവായി കഴിച്ചാൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശമിക്കും.


Post a Comment

Previous Post Next Post