കായത്തിൻറെ ഔഷധഗുണം

കായത്തിൻറെ ഔഷധഗുണം

➪  മസാലയായും ഉപയോഗിക്കുന്ന കായത്തിന്റെ കറയാണ് ഔഷധയോഗ്യഭാഗം.


➪ ശ്വാസകോശജന്യ വികാരങ്ങൾക്ക് പച്ചക്കായം അതേപടിയും ഉദരവികാരങ്ങൾക്ക് കായം നെയ്യിൽ വറുത്തും കൊടുക്കാം.


➪ കായം , ഓമം , കടുക്ക , ഇന്തുപ്പ് എന്നിവ സമാസമമെടുത്ത് ഒന്നിച്ചുണക്കി പൊടിച്ച് ഒരു ഗ്രാം വീതം കുട്ടികൾക്ക് ആഹാരത്തിനുമുമ്പ് കൊടുത്താൽ ദഹനശക്തി വർദ്ധിക്കും.


➪ ആർത്തവം വിഷമകരമായും അല്പ്പമായും തോന്നിയാൽ ഒരു ഗ്രാം കായം മുരിങ്ങയിലനീരിൽ കലക്കി കുടിക്കുന്നത് നല്ലതാണ്.


 ➪ പൂച്ച കടിച്ചുണ്ടാകുന്ന വിഷത്തിന് കായം കയ്യോന്നിനീരിൽ അരച്ച് പുറമെ പുരട്ടുന്നത് നല്ലതാണ്.


➪ കായം , അയമോദകം , കടുക്കാത്തോട് , ഇന്തുപ്പ് എന്നിവ സമാസമമെടുത്ത് പൊടിച്ചത് ഒരു ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ ആഹാരത്തിനുമുമ്പ് കഴിച്ചാൽ വിശപ്പുണ്ടാകും. വയറുവേദന , വയറുപെരുപ്പ് എന്നിവ മാറുകയും ചെയ്യും.


Also Read : ആര്യവേപ്പിന്റെ ഉപയോഗവും ഔഷധഗുണവും


➪ വാതം , കഫം , കൃമി , ഗുന്മം എന്നിവയ്ക്കെല്ലാം നന്ന്. പിത്തത്തെ വർദ്ധിപ്പിക്കും. അഗ്നി വർദ്ധിപ്പിക്കും , രുചിയുണ്ടാക്കും. വയർ വീർപ്പ് , വേദന എന്നിവയൊക്കെ മാറ്റും. ദഹന ശക്തിയുണ്ടാക്കും. ഉത്തേജക ഔഷധമാണ്.


➪ ഹിസ്റ്റീരിയക്ക് കായവും പടിക്കാരവും ഒന്നര ഗ്രയിൻ വീതം തേനിൽ ചാലിച്ചു കൊടുക്കാൻ വിധിയുണ്ട്.

 

➪ ശൂലയിൽ കായം , കടുക്കാത്തൊണ്ട് , അയമോദകം , ഇന്തുപ്പ് ഇവ സമം ചേർത്ത് പത്തു ഗയിൻ വീതം കഴിക്കാമത്രെ. കഫക്കെട്ട് , ആസ്തമ , ചുമ എന്നിവയ്ക്കും ഫലപ്രദമാണ്. 


➪ ആർത്തവസംബന്ധമായ വയറുവേദനയ്ക്ക് കായം നല്ലതാണ്. അല്പം കായം ചട്ടുകത്തിൽവെച്ച് പൊരിച്ച് ( കരിയാതെ ) ചൂടു വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ കലക്കി കുടിക്കുക.


➪ വയറു നോവിനു മേല്പറഞ്ഞ പോലെ കായം പൊരിച്ചു കലക്കി കുടിക്കാം , വയറുവീർപ്പിനും നന്ന്. 


➪ കായം പൊരിച്ചിട്ട് ഉപയോഗിക്കണം. അല്ലെങ്കിൽ ഛർദ്ദി ഉണ്ടാകും.


➪ പുഴുക്കടിക്ക് കായം ചാലിച്ചു പുരട്ടാം . തേൾ കുത്തിയാൽ വെറ്റിലനീരും നല്ലെണ്ണയും കായം ചേർത്തു പുരട്ടുക. 


➪ കായം വിഷദ്രവ്യമാണ്.


➪കായവും ഉഴുന്നും കണലിൽ ഇട്ടാൽ വരുന്ന പുക ആസ്തമ രോഗികൾക്ക് അകത്തേക്കു വലിക്കാമെന്നു പറയുന്നു . ഒരു കുഴ ലിന്റെ സഹായത്തോടെ വേണം ഇതു ചെയ്യാൻ.

Post a Comment

Previous Post Next Post