adalodakam | ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍

adalodakam | ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍ , ആടലോടകത്തിന്റെ ഉപയോഗം , ആടലോടകം , ആടലോടകത്തിന്റെ ആയുർവേദഗുണങ്ങൾ,

adalodakam | ആടലോടകം adalodakam leaf | adalodakam uses


➪ വളരെയധികം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധച്ചെടിയാണ് ആടലോടകം. ആടലോടകത്തിൽ തന്നെ വലുത്, ചെറുത് എന്നിങ്ങനെ രണ്ടു വിഭാഗത്തിലുള്ള ചെടികൾ ഉണ്ട് . ചെറിയ ഇനം ആടലോടകത്തിനാണ് ഔഷധഗുണം വളരെ കൂടുതലായുള്ളത്.


➪ ഈ ഔഷധത്തിന്റെ ശാസ്ത്രനാമം ആഡത്തോഡ (Adhatoda) എന്നാണ്. ആടുതൊടാപ്പാല എന്ന വിളിപ്പേരില്‍ നിന്നാണ് ഈ ഔഷധത്തിന് ആഡത്തോഡ (Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു. ആഡത്തോഡ വസിക്ക എന്നത് വലിയ ആടലോടകവും ആഡത്തോഡ-ബെഡോമിയെ എന്നത് ചെറിയ ആടലോടകവുമാണ്. ഈ ഔഷധത്തിന് കയ്പുരസമാണ് ഉള്ളത്. കയ്പുരസമുള്ള കറ ധാരാളമുള്ളതുകൊണ്ട് ഈ ചെടി അങ്ങനെ കന്നുകാലികള്‍ തിന്നു കാണാറില്ല.


➪ പണ്ടുകാലം മുതലേ ശ്വാസകോശ സംബന്ധമായ രോഗശമനത്തിന് കൈകണ്ട ഔഷധമായി ഉപയോഗിച്ചു വരുന്ന ഔഷധസസ്യമാണ് ആടലോടകം. കാസൗഷധങ്ങളുടെ ഗണത്തില്‍ പെടുത്തിയാണ് ആയുര്‍ വേദഗ്രന്ഥങ്ങള്‍ ആടലോടകത്തെ വിവരണം നല്കുന്നത്. രക്തസ്രാവത്തിനെതിരെ ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ മരുന്ന് ആടലോടകത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഉപയോഗത്തെ ഭാവി വാഗ്ദാനമായി കാണുവാന്‍ ഈ കണ്ടെത്തല്‍ ഏറെ ഗുണം ചെയ്യും.


Also Read : ചിറ്റമൃതിന്റെ ഉപയോഗവും ഔഷധഗുണവും


➪ പഴയകാലം മുതലേ ആടലോടകത്തെ ആസ്തമയ്ക്കും കഫക്കെട്ടിനും മറ്റുമുള്ള ദിവ്യഔഷധമായി കണ്ടുവരുന്നു. ആടലോടകത്തിന്റെ ഇലച്ചാറും തേനും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിക്കുന്നത് ചുമ ശമിക്കുവാന്‍ സഹായിക്കും.


➪ പനിയും ശ്വാസകോശ രോഗങ്ങളും മാറികിട്ടാനും മറ്റു പല രോഗങ്ങള്‍ക്കും ഇവ തനിച്ചും മറ്റ് മരുന്നുകളോട് ചേര്‍ത്തും ഉപയോഗിച്ചു വരുന്നുണ്ട്.


➪ പണ്ടുകാലങ്ങളിൽ മുത്തശ്ശിമാരുടെ ഒരു പ്രിയപ്പെട്ട ഔഷധച്ചെടി കൂടിയാണ് ആടലോടകം. ആയുര്‍വേദ വിധിപ്രകാരം വളരെ രൂക്ഷഗുണവും ശീതവീര്യമുള്ളതാണ് ആടലോടകം. ഇതിൽ ബാഷ്പശീലത്യമുള്ള സുഗന്ധതൈലമുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ഈ ഔഷധത്തെ തിരിച്ചറിയുവാന്‍ സഹായിക്കും.


➪  കമ്പുനട്ടോ വിത്തുപാകിയോ ഇതിനെ കിളിര്‍പ്പിക്കാം. ഉണങ്ങിപൊടിഞ്ഞ കന്നുകാലിവളം ചുവട്ടില്‍ ഇട്ടുകൊടുത്താൽ ഇത് നന്നായി വളർന്നു വരും. വേനലില്‍ വെള്ളം നനച്ചു കൊടുക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്.


Adalodakam | adalodakam | ആടലോടകം adalodakam leaf | adalodakam uses | ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍ , ആടലോടകത്തിന്റെ ഉപയോഗം , ആടലോടകം, adalodakam,  ആടലോടകത്തിന്റെ ആയുർവേദഗുണങ്ങൾ, adalodakam medicinal plant | Medicinal properties of adalodakam | adalodakam | Adalodakam | adalodakam | ആടലോടകം adalodakam leaf | adalodakam uses | ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍ , ആടലോടകത്തിന്റെ ഉപയോഗം , ആടലോടകം, adalodakam,  ആടലോടകത്തിന്റെ ആയുർവേദഗുണങ്ങൾ, adalodakam medicinal plant | Medicinal properties of adalodakam | adalodakam.

Post a Comment

Previous Post Next Post