ബ്രഹ്മിയുടെ ഉപയോഗവും ഔഷധഗുണവും

ബ്രഹ്മി ഉപയോഗംബ്രഹ്മി

ശീതകാമിനി , നീർബ്രഹ്മി എന്നീ പേരുകളിൽ അറിയപ്പെടുന്നതും നിലംപററി വളരുന്നതുമായ ഒരു ഏകവർഷ ഔഷധിയാണ് ബ്രഹ്മി . ഇതിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു. ജലാശയങ്ങളുടെ തീരത്തും വെള്ളമുള്ള ചെളികണ്ടിലും സാധാരണ വളരുന്നു അതുകൊണ്ടാണ് ഈ ചെടിക്ക് ശീതകാമിനി നീർബ്രഹ്മി എന്നീ പേരുകൾ വന്നിരിക്കുന്നത്.

നിലംപറ്റി വളരുന്ന ഒരു ഏകവർഷി ഔഷധിയാണ് ബ്രഹ്മി.ധാരാളം ശാഖകൾ ഉണ്ട് .ഒരു തണ്ടിൽ തന്നെ വളരെയധികം ശാഖകളും ആ ശാഖകളിൽ എല്ലാം തന്നെ വേരുകളും കാണാം.ഇതിൻറെ ഇലകൾ കാണാൻ ദീർഘവൃത്താകൃതിയിൽ ആണ് രണ്ടു മുതൽ നാലു സെൻറീമീറ്റർ നീളവും 3 സെൻറീമീറ്ററോളം വീതിയും ആണ് ഉള്ളത്.ഇലകളുടെ അടിവശത്ത് കറുത്ത അടയാളങ്ങൾ കാണാം ഇലകളുടെ മുകൾവശം ചിലപ്പോൾ ഞരമ്പുകൾ ഒന്നുമില്ലാതെ കാണാം.ഇതിൻറെ പൂക്കൾ ഇളം നീല നിറത്തിെലൊ വെള്ളനിറത്തിലോ ആയിരിക്കും.


വളരെയധികം അത്ഭുതഗുണങ്ങളുള്ള ബ്രഹ്മി ഉപയോഗിക്കേണ്ട വിധം…

വളരെ പണ്ടുമുതലേ ബ്രഹ്മി എന്ന ഔഷധ സസ്യം പലവിധ ചികിത്സാ വിധികൾക്കായി ഉപയോഗിച്ച് വരുന്നുണ്ട്. കുഞ്ഞു കുട്ടികളുടെ ബുദ്ധിവികാസവും ഓർമ്മശക്തിയുമെല്ലാം വർദ്ധിപ്പിക്കാൻ വളരെ സഹായകമായ ഒരു അത്ഭുത ഔഷധമായാണ് ബ്രഹ്മിയെ കണക്കാക്കിയിരിക്കുന്നത്. ആയുർവേദം, സിദ്ധ, യുനാനി, തുടങ്ങിയ ചികിത്സാ വിധികളിലെല്ലാം പലവിധ രോഗാവസ്ഥകളെ ചികിത്സിക്കുന്നതിൽ വ്യാപകമായ പങ്ക് ബ്രഹ്മിക്കുണ്ട്.

ഒരാളുടെ ശാരീരിക ആരോഗ്യത്തിന് ആവശ്യമായ മൂല്യവത്തായ പല പോഷകങ്ങളുടെയെല്ലാം ശക്തികേന്ദ്രമായാണ് ബ്രഹ്മി എന്ന സസ്യം പറയപ്പെടുന്നത്. ബ്രഹ്മിയുടെ ഉപയോഗം തലച്ചോറിലെ രാസ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ചിന്താശേഷിയിലും ഓർമ്മശക്തിയിലുമെല്ലാം മികവു പുലർത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഒന്നന്വേഷിച്ചാൽ നിങ്ങളുടെ വീട്ടിലെ തൊടികളിലും പറമ്പിലുമെല്ലാം ബ്രഹ്മി ചെടികളെ ധാരാളമായി കണ്ടെത്താൻ കഴിയും. ഇനി ആവശ്യമെങ്കിൽ വളരെ ലളിതമായി നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ ചെടിച്ചട്ടിയിൽ പോലും ഇത് നിങ്ങൾക്ക് . നട്ടുവളർത്താനുമാകും. അസംസ്കൃതമായ രീതിയിൽ നിങ്ങൾ കഴിക്കുന്ന സാലഡുകളിൽ ബ്രഹ്മി ഇലകൾ ചേർക്കുകയോ അല്ലെങ്കിൽ ഉണക്കിപ്പൊടിച്ചെടുത്ത് പാലിൽ ചേർത്തോ അല്ലെങ്കിൽ കറികളിലും മറ്റും ചേർത്തുകൊണ്ടോ ഇത് കഴിക്കാനാവും.


വൈജ്ഞാനിക കഴിവുകൾ

പണ്ടു മുതലേ തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിച്ചുവരുന്ന പ്രധാന ഔഷധ മാർഗങ്ങളിൽ ഒന്നാണ് ബ്രഹ്മി. ഒരാളുടെ ഓർമ്മശക്തി ഏകാഗ്രത ശ്രദ്ധ തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഇവ ഏറ്റവും ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികളുടെ മാനസികാരോഗ്യ വളർച്ചയെ ഏകോപിപ്പിക്കാനായി ബ്രഹ്മി നൽകേണ്ടത് ആവശ്യമാണെന്ന് ആയുർവേദത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. മറവിരോഗം , ഓർമ്മശക്തിക്കുറവ്, തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ആളുകൾക്കും അൽഷിമേഴ്‌സ് ബാധിച്ച പ്രായമായവർക്കുമെല്ലാം ഇത് വളരെ വലിയ രീതിയിൽ ഗുണം ചെയ്യും. ഗര്‍ഭിണികളായ സ്ത്രീകൾ ബ്രഹ്മി കഴിയ്ക്കുന്നതും നല്ലതാണ്. കുഞ്ഞിന്റെ ആരോഗ്യ വികാസത്തിന് പ്രത്യേകിച്ച് തലച്ചോറിന്റെ വികസനത്തിന് ഇതു കഴിക്കുന്നത് വളരെ മികച്ചതാണെന്ന് പറയപ്പെടുന്നു.


ഉത്കണ്ഠയെ കുറയ്ക്കുന്നു

ഉത്കണ്ഠയും പെട്ടെന്നുള്ള പരിഭ്രാന്തിയും ഒക്കെ ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്നങ്ങളിലൊന്നാണ്. ഇത്തരം പ്രശ്നങ്ങളെ പലപ്പോഴായി നിങ്ങളും നേരിടേണ്ടിവരുന്നവർ ആണെങ്കിൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ബ്രാഹ്മിയെ ഉൾപ്പെടുത്തേണ്ടതിനെപ്പറ്റി ആലോചിക്കേണ്ട സമയമാണിത്. അടുപ്പിച്ച് നാല് ആഴ്ച ബ്രഹ്മി ഇലകളിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് കുടിക്കുകയോ അല്ലെങ്കിൽ ദിവസവും സപ്ലിമെന്റ് രീതിയിൽ കഴിക്കുകയോ ചെയ്യുന്നത് വഴി ഉത്കണ്ഠ, ഹൃദയമിടിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, സമ്മർദ്ദം മൂലം വയറ്റിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ തുടങ്ങിയാവയെല്ലാം ഇതുവഴി ഫലപ്രദമായി കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു.

 

മറ്റ് ഔഷധഗുണങ്ങൾ 

➪ അപക്വവ്രണത്തിൽ പച്ചബഹ്മി അരച്ച് പുറമെ പുരട്ടിയാൽ അത് വേഗം പഴുത്ത് പൊട്ടും.

➪ ബ്രഹ്മിനീരിൽ പഞ്ചസാര ചേർത്ത് കഴിച്ചാൽ വസൂരിയുടെ കാഠിന്യം ശമിക്കും.

➪ ദിവസവും കുറച്ച് ബ്രഹ്മി പാലിൽ ചേർത്ത് സേവിച്ചാൽ ജരാനരകൾ അകറ്റി ദീർഘകാലം ജീവിക്കാവുന്നതാണ് .

➪ അഞ്ച് മില്ലി ലിററർ മുതൽ പത്ത് മില്ലി ലിററർ വരെ ബ്രഹ്മിയുടെ നീര് എടുത്ത് അതിൽ അത്രയും വെണ്ണയോ നെയ്യോ ചേർത്ത് പതിവായി രാവിലെ കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കും .

➪ ബ്രഹ്മി നന്നായിട്ട് അരച്ച് പാലിൽ കലക്കി കൂടിച്ചാൽ പ്രമേഹം , ക്ഷയം എന്നിവ ശമിക്കും . 

➪ ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നത് ഉന്മാദം , അപ്സ്മാരം എന്നീ രോഗങ്ങൾക്ക് നല്ലതാണ് . 

Post a Comment

Previous Post Next Post