beautytips in malayalam , മുഖകാന്തി സംരക്ഷിക്കുവാനുള്ള ആയുർവേദ രീതികൾ

beauty tips in malayalam , മുഖകാന്തി സംരക്ഷിക്കുവാനുള്ള ആയുർവേദ   രീതികൾ

മുഖത്ത പാടുകളും കറുപ്പും മാറാൻ


➪ ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ചെടുത്ത് മുഖത്ത് ലേപനം ചെയ്യുക

➪പാൽപ്പാട , തേൻ , വെള്ളരിക്കാനീര് എന്നിവ തുല്യ അളവിലെടുത്ത് അരമണിക്കൂർ മുഖത്ത് ലേപനം ചെയ്യുക . ഇത് രണ്ടാഴ്ച തുടരാവുന്നതാണ് . ഇതു മൂലം മുഖത്തെ ചെറിയ കുത്തുകൾ ഭേദമാകുന്നതാണ് . 

➪ചന്ദനം , വയമ്പ് , ഇന്തുപ്പ് മുതലായവ യോജിപ്പിച്ച് പുരട്ടിയാൽ മുഖത്തെ പാടുകൾ മാറുന്നതാണ് . 

➪ജാതിക്ക പാലിൽ അരച്ചു തേയ്ക്കുക.

➪നീർമരുതിൻ തൊലി അരച്ചു തേനിൽ ചാലിച്ചു മുഖത്തു പുരട്ടുക . 

➪പേരാലിന്റെ പഴുത്തയിലയരച്ചു വെണ്ണക്കൂട്ടി  പുരട്ടുക . 

➪ഉലുവ പാലിൽ അരച്ചു പുരട്ടുക.

➪ഇലവംഗപ്പട്ട പൊടിച്ചു തേൻ ചേർത്തു പുരട്ടുക .

➪നിലപ്പനക്കിഴങ്ങ് ആട്ടിൻപാലിലരച്ചു തേൻ ചേർത്തു പുരട്ടുക . 

➪രക്തചന്ദനം അരച്ച് വെള്ളരിക്ക നീരിൽ ചാലിച്ച് പതിവായി മുഖത്തു പുരട്ടുക . 

➪നാരങ്ങാനീരും തക്കാളിനീരും സമം ചേർത്ത് കൺതടങ്ങളിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞശേഷം കഴുകി കളയുക . കൺതടങ്ങ ളിലെ കറുപ്പ് ഒഴിവാക്കാം .


മുഖത്തെ ചുളിവുകൾ മാറാൻ

➪ കാബേജ് അരച്ചെടുത്തതിൽ ഒരു സ്പൂൺ തേനും 1/2 സ്പൂൺ യീസ്റ്റും ചേർത്ത് 20 മിനിറ്റ് മുഖത്ത് പുരട്ടുക .


മുഖക്കുരു മാറാൻ

➪ ചന്ദനവും മഞ്ഞളും അരച്ച് യോജിപ്പിച്ച് പതിവായി മുഖത്തു തേയ്ക്കുക . 

➪ തുളസിയില തിരുമ്മി നീര് മുഖത്തു പുരട്ടുക.

➪ കോലരക്ക് പൊടിച്ചിട്ട് വെള്ളം തിളപ്പിച്ചു മുഖം കഴുകുക.

➪ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുക. 

➪ വിടരാത്ത നാല് മുല്ലമൊട്ടുകൾ ഒരു ഗ്ലാസ് വെള്ളത്തിലിട്ടുവെച്ച് രാവിലെ എടുത്തരിച്ച് മുഖം കഴുകുക.

 ➪ ചന്ദനവും അല്പം കർപ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്ന തിനുമുമ്പ് മുഖത്തു പുരട്ടുക. 

➪ വേപ്പിലയും മഞ്ഞളും കൂടി അരച്ച് മുഖത്തു പുരട്ടുക . വേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. 

➪ പാലിന്റെ പാടയും മഞ്ഞളും ചേർത്ത് രാവിലെ അരമണിക്കൂർ പുരട്ടുക.

➪ തക്കാളി , മുള്ളങ്കി , ചെറുനാരങ്ങ എന്നിവയുടെ നീര് സമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം വലിയുമ്പോൾ കഴുകിക്കളയുക . 

➪ കടുക്കത്തോട് അരച്ചുപുരട്ടുക .

➪ തേങ്ങാവെള്ളം കൊണ്ടു മുഖം കഴുകുകയും അകത്തേയ്ക്ക കഴിക്കുകയും ചെയ്യുക . ദിവസവും ഇതാവർത്തിക്കുക .  

➪ രക്തചന്ദനം അരച്ച് ചെറുതേനിൽ ചാലിച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകി കളയുക. 

➪ ഓറഞ്ചുനീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്തു പുരട്ടുക . അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.


ശരീരത്തിന് നല്ല നിറമുണ്ടാവാൻ 

➪ കല്ക്കണ്ടം , ഒരു ടീസ്പ്പൂൺ തേൻ , ഒരു ടീസ്പൂൺ ഉണക്കമുന്തിരിനീര് , ഒരു ടേബിൾ സ്പ്പൂൺ വെള്ളരിക്കനീര് , ഒരു ഗ്ലാസ് കാരറ്റ്നീര് എന്നിവ ചേർത്ത് പതിവായി രാത്രിയിൽ കഴിക്കുക. 

➪ കുങ്കുമപ്പൂവ് പാലിൽ സേവിക്കുക.

➪ ചെറു നാരങ്ങാനീരും വെള്ളരിക്കാനീരും ശരീരമാസകലം തേയ്ക്കുക . മുക്കാൽ മണിക്കൂർ കഴിഞ്ഞ് നാല്പാമരത്തൊലി ചതച്ചു തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക.

➪ നെയ്യ് , തേൻ , ഉണക്കമുന്തിരി , കല്കണ്ടം , നേന്ത്രപ്പഴം എന്നിവ കൂട്ടിക്കലർത്തി പതിവായി രാവിലെ കഴിക്കുക. 

➪ കാരറ്റും നാരങ്ങാനീരും തേനും ചേർത്തു കഴിക്കുക.

➪അരിമാവും ശർക്കരയും അശോകത്തിന്റെ പൂവ് അരച്ചതും ചേർത്തു ചൂടാക്കി കുറുക്കി കഴിക്കുക.

➪ ഒരു ടീസ്പൺ വെള്ളരിക്കാനീര് , ഒരു ടീസ്പ്പൂൺ തൈര് , ഒരു നുള്ള് മഞ്ഞൾപ്പൊടി , അരക്കപ്പ് തക്കാളിനീര് എന്നിവ മിശ്രിതമാക്കി മുഖത്തു തേയ്ക്കുക . നല്ലനിറം കൈവരും. 

➪ കൃഷ്ണതുളസിയില ഇടിച്ചുപിഴിഞ്ഞ നീര് ഒരൗൺസ് കാലത്ത് കഴിക്കുക .



Post a Comment

Previous Post Next Post