വത്സനാഭി എന്ന ആയൂർവേദ ഔഷധത്തെക്കുറിച്ചുള്ള വിവരണം - വത്സനാഭിയുടെ ഔഷധഗുണം

വത്സനാഭി | Aconite plant
Image credit : wikipedia.org 

വത്സനാഭി വിവരണം

➪ സപ്തോപവിഷങ്ങളിൽ ഒന്നായിട്ടാണ് ആയുർവേദം വത്സനാഭിയെ കാണുന്നത് എന്നിരിക്കിലും ശുദ്ധിചെയ്ത് നിയന്ത്രിതമാതയിൽ ഉപയോഗിക്കുന്ന ഈ ദ്രവ്യം അമൃതിനു തുല്യം ഫലപ്രദമായ ഔഷധമാണ്. 


➪ കുടുംബം : റാണൻകുലേസീ 


➪ ശാസ്ത്രനാമം : Aconitum napellus


➪ അക്കോണിറ്റം നാപെല്ലസ്, അക്കോണിറ്റം ചസ്മാന്തം എന്നീ സസ്യങ്ങളുടെ മൂലകന്ദവും വത്സനാഭിയായി എടുത്തുവരുന്നുണ്ട് . 


➪ ഇതര ഭാഷകളിലുള്ള മറ്റു പേരുകൾ 

സംസ്കൃതം : വത്സനാഭ , വിഷം , ഗരലം , ജാംഗൂലം , ഹലാഹലഃ , തീക്ഷണം , പ്രാണഹാരകം 


ഹിന്ദി : ബഛ്നാഗ് , മീഠാവിഷ് 


ബംഗാളി : കാട്-ബിഷ് 


തമിഴ് : വസനവി 


തെലുഗു : അതിവസ , വസനഭി 


ഇംഗ്ലീഷ് : ഇന്ത്യൻ അക്കോണെററ് ( Indian Aconite) 


➪ വിതരണം 

ഹിമാചൽപ്രദേശ് , പഞ്ചാബ് , സിക്കിം , ഗഡ് വാൾ എന്നീ പ്രദേശങ്ങളിൽ വളരുന്നു .


Also Read : ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍


➪ രൂപവിവരണം

50 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഓഷധമാണിത്. കിഴങ്ങുപോലുള്ള വേരുകൾ ഇരട്ടയായി കാണപ്പെടുന്നു. ഇലകൾ വളരെയധികം ഖണ്ഡങ്ങളായി കാണപ്പെടുന്നു. പത്രവൃന്തത്തിന് നല്ല നീളമുണ്ട്. 10-20 സെ.മീ.നീളമുള്ള റസീം പൂങ്കുല. പൂങ്കുലവൃന്തത്തിൽ മഞ്ഞ നിറത്തിലുള്ള രോമങ്ങൾ ഉണ്ട്. പുഷ്പവൃന്തത്തിന് 7 സെ.മീ. വരെ നീളം കാണും. ബാഹ്യദളങ്ങൾക്ക് നീല നിറം രോമാവൃതമാണ്. ഇവ ആകർഷകമായി കാണപ്പെടുന്നു . വിത്തിന് 2- 3 മി.മീ. നീളം കാണും , കറുപ്പുനിറം , ചിറകുണ്ട്. 


➪ ഔഷധയോഗ്യഭാഗം : വേര് ( കിഴങ്ങ് )

അളവ് : 0.5 - 1 ഡെസി.ഗ്രാം


ഔഷധഗുണം 

➪ ശരീരവേദനയും നീരും ഇല്ലാതാക്കുന്നു . മൂത്രം വർധിപ്പിക്കുന്നു . വാതരോഗങ്ങൾ അകറ്റാൻ സഹായിക്കുന്നു.വിഷം ശമിപ്പിക്കും.ഇത് ഗർഭപാത്രത്തെ ഉണ്ടാക്കുന്നു . വിഷസ്വഭാവമുള്ളതിനാൽ കൂടിയ മാത്രയിൽ മരണകാരിയായിത്തീരുന്നു.


ചില ഔഷധപ്രയോഗങ്ങൾ 

➪വാതം , ആമവാതം , വാതരക്തം മുതലായ രോഗങ്ങൾ കാരണമായുണ്ടാകുന്ന മുട്ടുവേദന , സന്ധിനീര് ഇവയിൽ വത്സനാഭി അരച്ച് പുറമേ പുരട്ടുന്നതു നല്ലതാണ്.


➪ വേദനസംഹാരികളായ ലിനമെൻറുകൾ ഉണ്ടാക്കാൻ വത്സനാഭിയുടെ വേര് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

 

➪വെട്ടുമാറൻ , ശ്വാസാനന്ദം , മൃത്യുഞ്ജയരസം തുടങ്ങിയ ഗുളികകളിൽ വത്സനാഭി ഒരു ചേരുവദ്രവ്യമാണ് .


Also Read : കുഴിനഖം വന്നാൽ എന്തു ചെയ്യണം ?


വത്സനാഭി ശുദ്ധി ചെയ്യുന്ന വിധം 

➪ വത്സനാഭി വളരെ വിഷസ്വഭാവമുള്ള ദ്രവ്യമായതിനാൽ ശുദ്ധിചെയ്ത് വിഷം മാറിയതിനുശേഷമേ ഔഷധങ്ങൾക്കായി ഉപയോഗിക്കാവൂ. ഗോമൂത്രത്തിലോ പശുവിൻപാലിലോ ആറു മണിക്കൂർ പുഴുങ്ങിയെടുത്താൽ വത്സനാഭി ശുദ്ധമാകും.


പ്രത്യൗഷധം : 

➪ കുരുമുളകുകഷായമോ തിഫലക്കഷായമോ ഉപയോഗിച്ചാൽ വത്സനാഭി കൊണ്ടുള്ള വിഷബാധ മാറിക്കിട്ടും 


പ്രത്യേക ശ്രദ്ധയ്ക്ക് ❌കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും ഗർഭിണികൾക്കും കൊടുക്കാൻ പാടില്ല .❌


Post a Comment

Previous Post Next Post