കുഴി നഖം മാറാന് | toenails fungus | home remedies for toenail fungus

കുഴിനഖം മാറാൻ (toenails fungus) | കുഴിനഖം വന്നാൽ എന്തു ചെയ്യണം ? 


കുഴിനഖം | toenails fungus | home remedies for toenail fungus | കുഴിനഖം മാറാൻ | കുഴിനഖം വന്നാൽ എന്തു ചെയ്യണം ?

കുഴിനഖം (toenails fungus) നമ്മുടെ നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു. നഖത്തിന്റെ ആരോഗ്യം നശിച്ചു പോകുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴിനഖമാണ്. ഒണൈക്കോമൈക്കോസിസ് എന്നാണ് നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം. നിങ്ങളുടെ വിരളുകളിലെ പുറംതൊലിയിലൂടെയോ അല്ലെങ്കിൽ നഖത്തിൽ കൂടെയോതന്നെ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ഇതുവഴി വരാം.


നമ്മുടെ നഖത്തിൽ ഉണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതു ഉപയോഗിക്കുന്നതു വഴി ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഈ പ്രശ്‌നത്തിന് ഉത്തമം. നമ്മുട നാട്ടുചികിത്സയാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി ചികിത്സകൾ നഖത്തിലെ പൂപ്പല്‍ബാധയ്ക്ക് എതിരെയുണ്ട്. വര്‍ഷങ്ങളായുള്ള ഉപയോഗത്തില്‍ നിന്ന് ഇത്തരത്തിലുള്ള ചികിത്സ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതുമാത്രമല്ല ഈ ഒറ്റമൂലികള്‍ വഴി വളരെ പെട്ടെന്ന് തന്നെ കുഴിനഖം പോലുള്ള പ്രശ്‌നങ്ങള്‍ ഭേദമാകുകയും ചെയ്യും.


Also Read : വായ്പ്പുണ്ണ് മാറാനുള്ള പരിഹാര മാർഗ്ഗങ്ങൾ


കുഴിനഖത്തിന് വിനാഗിരി

നമ്മുടെ വിരലുകളിൽ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഫലപ്രദമായതും ചെലവ് കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തിന് പെട്ടന്ന്തന്നെ പരിഹാരം കാണാൻ സാധിക്കും. വിനാഗിരിയില്‍ കുറച്ച് വെള്ളം ഒഴിച്ച് അതില്‍ കാല്‍മുക്കി വെച്ചാൽ കുഴിനഖം മാറും. കൂടാതെ ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ചും കുഴിനഖത്തെ ഇല്ലാതാക്കാൻ കഴിയും. അതിനു വേണ്ടി ഇതിലേക്ക് തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് പൂപ്പല്‍ബാധയുള്ള കാലുകള്‍ തുടർച്ചയായി കഴുകുക. 30 മിനുട്ട് വരെ ഈ ലായനിയില്‍ കാലുകള്‍ മുക്കിവയ്ച്ചതിന് ശേഷമാണ് കാലുകൾ കഴുകേണ്ടത്. ഇതിനു വേണ്ടി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കാം.


ചെയ്യേണ്ട രീതി

രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും മൂന്ന് തവണ ഇത് ചെയ്യണം. ശേഷം പൂപ്പല്‍ബാധയുള്ള വിരലുകൾ നന്നായി തുടച്ച് അവിടെ വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാകുവാൻ‍ വിറ്റാമിന്‍ ഇ സഹായിക്കും. വിറ്റാമിന്‍ ഇ പൂപ്പല്‍ ബാധക്ക് ഏറ്റവും പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ്.



കുഴിനഖത്തിന് മോയ്‌സ്ചുറൈസിംഗ്

കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മോയ്‌സ്ചുറൈസിംഗ് ക്രീമുകള്‍. രാത്രിയിൽ കിടക്കാന്‍ നേരം മോയ്‌സ്ചുറൈസിംഗ് ക്രീം വിരലില്‍ തേച്ച് പിടിപ്പിച്ച് ഒരു ബാന്‍ഡേജ് ഇട്ട് ഒട്ടിച്ചു വെക്കുക. എന്നിട്ട് രാവിലെ അത് എടുത്ത് കളയുക. ഇതു പോലെ ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ കുഴിനഖത്തെ ഇല്ലാതാക്കാൻ സാധിക്കും.


കുഴിനഖത്തിന് ഉപ്പുവെള്ളം

ഉപ്പുവെള്ളത്തിന് ബാക്ടീരയകളെയും ഫംഗസിനെയും നശിപ്പിക്കാന്‍ കഴിവുണ്ട്. നമ്മുടെ വീട്ടിൽവെച്ച് തന്നെ ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ ചികിത്സ പൂപ്പല്‍ബാധയ്ക്ക് എതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം നിങ്ങളുടെ വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. ശേഷം പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം കൊണ്ട് തുടർച്ചയായി കഴുകുക. ഇത് കുറച്ചു ദിവസം തുടർന്നാൽ കുഴിനഖം മാറുന്നതാണ്.


ഹൈഡ്രജന്‍ പെറോക്‌സൈഡ്

കുറച്ച് ചൂടുവെള്ളം എടുക്കുക എന്നിട്ട് അതിലേക്ക് കുറച്ച് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം അതിൽ കാല്‍ മുക്കി വയ്ക്കുക. ശേഷം കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ തുടർന്ന് വച്ചിരിക്കുക. അതിനു ശേഷം ആ പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കി വയ്ക്കുക.എന്നിട്ട് കാല്‍ പുറത്തെടുത്ത് നന്നായി തുടക്കുക. ശേഷം വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഇത് പതിവായി തുടരുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത് വരെ ഇത് തുടരണം.



കുഴിനഖത്തിന് മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി എടുത്ത് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.എന്നിട്ട് അല്‍പം മഞ്ഞള്‍പ്പൊടിയില്‍ വെള്ളം ഒഴിച്ച് ഒരു പഞ്ഞി ഉപയോഗിച്ച് പൂപ്പല്‍ബാധയുള്ള വിരലുകളില്‍ നന്നായി പുരട്ടുക. ദിവസവും മൂന്നുനേരം ഇത് തുടരണം. മഞ്ഞളിന്റെ സത്ത് (300 മില്ലിഗ്രാം) ദിവസവും മൂന്നു തവണ കുടിക്കുന്നതും നല്ലതാണ് അല്ലെങ്കിൽ ഒരു ഗ്ലാസ് വെളളത്തിൽ കുറച്ച് മഞ്ഞൾപ്പൊടി കലക്കി കുടിക്കുക.


കുഴിനഖത്തിന് വേപ്പെണ്ണ

നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യുവാൻ വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ക്ക് സാധിക്കും. കുഴിനഖത്തിന് ചുറ്റും വേപ്പെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇതുവഴി നഖത്തിലെ പൂപ്പല്‍ബാധയെ തടയാൻ കഴിയും.


വെളിച്ചെണ്ണ

നല്ല നാടൻ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണ്. ലൗറിക് ആസിഡ് എന്ന അപൂര്‍വ്വയിനം പൂരിത കൊഴുപ്പ് വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീഡിയം ചെയ്ൻ‍ ട്രൈഗ്ലിസറൈഡുകളാണ് ഈ പൂരിത കൊഴുപ്പുകള്‍. പൂപ്പൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.


Also Read : തഴുതാമയുടെ ഔഷധഗുണവും ഉപയോഗവും


കുഴിനഖം (toenails fungus) മാറാനുള്ള ഒറ്റമൂലികൾ 

➪ മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിനു ചുറ്റും പൊതിയുക.


➪ കൂനൻപാലയുടെ കറ ദിവസം മൂന്നുതവണ കുഴിനഖത്തിന് ചുറ്റും ഒഴിക്കുക.


➪ ത്രിഫല , ഇരട്ടിമധുരം എന്നിവ കഷായം വെച്ചു കഴിക്കുക. ധാരയും ചെയ്യാം. 


➪ചുണ്ണാമ്പും ശർക്കരയും ചേർത്തു കുഴച്ചുപുരട്ടുക. 


➪ ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി കുഴിനഖം വന്ന വിരൽ അതിൽ തിരുകിവയ്ക്കുക. 


➪ വെറ്റിലഞെട്ടും തുമ്പത്തളിരും തിളപ്പിച്ച് വെളിച്ചെണ്ണ മുക്കി പുരട്ടുക.


➪ നവസാരം തേനിൽ കുഴച്ചു പുരട്ടുക.


➪ തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക. 


➪ മുരിങ്ങവേരിന്റെ തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ പനയോല അരച്ചു പുരട്ടുക.


➪ ചുണ്ണാമ്പും ശർക്കരയും ചേർത്ത് കുഴച്ചു    പുരട്ടുക.


➪ പുല്ലാഞ്ഞിഇലയിട്ടു വെന്ത വെള്ളം കൊണ്ട് ധാര ചെയ്യുക.


➪ തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.


Post a Comment

Previous Post Next Post