Medicinal properties of amalpori ?

അമൽപ്പൊരിയുടെ ഔഷധഗുണവും ഉപയോഗവും ?

Medicinal properties of amalpori | അമൽപ്പൊരിയുടെ  ഔഷധഗുണങ്ങൾ ?


വേരാണ്, അമൽപ്പൊരി അഥവാ സർപ്പഗന്ധി എന്ന സസ്യത്തിന്റെ ഔഷധയോഗ്യമായ ഭാഗം , അസഹ്യമായ തലവേദനയോടുകൂടി തലചുറ്റൽ അനുഭവപ്പെടുമ്പോൾ രക്തസമ്മർദ്ദം പരിശോധിച്ച് അത് കൂടുതലാണെങ്കിൽ അമൽപ്പൊരിയുടെ ഉണങ്ങിയ വേര് പൊടിച്ചുണ്ടാക്കിയ ചൂർണ്ണം ഒരു ഗ്രാമെടുത്ത് അതിനോടൊപ്പം ഒരു ഗ്രാം ത്രിഫലചൂർണ്ണവും ചേർത്ത് ദിവസവും രണ്ടുനേരം കഴിച്ചാൽ നിദ്രയുണ്ടാകുകയും , രക്തസമ്മർദ്ദം കുറയുകയും , തലചുറ്റൽ മാറിക്കിട്ടുകയും ചെയ്യുന്നു . അമൽപൊരിയുടെ വേരിൽ നിന്നാണ് രക്തസമ്മർദ്ദത്തിനുള്ള സിദ്ധൗഷധം ആയ സെർപ്പാസിൽ എന്ന ഗുളിക ഉണ്ടാക്കി വരുന്നത്.

Also Read : തഴുതാമയുടെ ഔഷധഗുണവും ഉപയോഗവും


വളരുന്നത്

ഹിമാലയം,സിക്കിം,പാറ്റ്ന,കേരളം സിലോൺ,ജാവ, ആസ്സാം, ഡക്കാൺ എന്നിവിടങ്ങളിൽ ഒരു കാട്ടുചെടി യായി വളരുന്നു .ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഔഷധങ്ങളിലും നട്ടുവളർത്തുന്നു


അമൽപൊരി അഥവാ സർപ്പഗന്ധിയുടെ രൂപവിവരണം

ഏതാണ്ട് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് അമൽപ്പൊരി ഇതിന് ശാഖകളും ഉപശാഖകളുമുണ്ട്.ശാഖകൾ നേർത്തതും തൊലി പച്ചകലർന്ന ചാരനിറതോടു കൂടി ഉള്ളതുമാണ്. ഇലകൾക്ക് ഒരു ഇളം പച്ച നിറമാണ്.

10 മുതൽ 15 സെൻറീമീറ്റർ വരെ നീളവും രണ്ടര മുതൽ 5 സെൻറ്റി മീറ്റർ വീതിയും അഗ്രം കൂർത്ത തുമാണ് ഇതിന്റെ ഇലകൾ കാണാൻ .

Medicinal properties of amalpori | അമൽപ്പൊരിയുടെ  ഔഷധഗുണങ്ങൾ ?
അമൽപ്പൊരിയുടെ പൂവും കായും 



Medicinal properties of amalpori | അമൽപ്പൊരിയുടെ  ഔഷധഗുണങ്ങൾ ?

Post a Comment

Previous Post Next Post