മഞ്ഞളിന്റെ ഔഷധഗുണം, മഞ്ഞളിന്റെ ഉപയോഗം

മഞ്ഞൾ

മഞ്ഞളിൻറെ ഔഷധഗുണം, മഞ്ഞളിന്റെ ഉപയോഗം

നമ്മള്‍ സര്‍വ്വസാധരണയായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. എന്നാല്‍ പലർക്കും ഇതിന്റെ ഔഷധഗുണം അറിയാറില്ല. വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് മഞ്ഞൾ.‍ കറി വെക്കുമ്പോള്‍ മഞ്ഞള്‍ പൊടി ഇടുന്നത് വഴി കറിയിലെ വിഷാംശം നീക്കം ചെയ്യുന്നു. കൂടാതെ മുറിവുകളെ ഉണക്കാനും‍ മഞ്ഞളിന് കഴിവുണ്ട്. കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങൾ കുറക്കുവാനും, കരളിന്റെ ശുദ്ധീകരണത്തിനും മഞ്ഞള്‍ വളരെ നല്ലതാണ്. തലയിലെ‍ പേന്‍ ശല്യത്തിന് മഞ്ഞള്‍ തലയില്‍ തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് നല്ലതാണ്. ശരീരത്തില്‍ അലര്‍ജിമൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും മറ്റും മഞ്ഞള്‍ പുരട്ടുന്നത് നല്ലതാണ്. കൂടാതെ ശരീരത്തില്‍ വിഷബാധ ഏല്‍ക്കുന്ന സ്ഥലത്ത് മഞ്ഞള്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്. നിരവധി ഔഷധങ്ങളിൽ ഉപയോഗിക്കുന്ന മഞ്ഞളിന്റെ ഔഷധ ഗുണത്തെക്കുറിച്ച് നാം ഇനിയും അറിയാൻ നിരവധി കാര്യങ്ങളുണ്ട്.

മഞ്ഞളിൻറെ ഔഷധഗുണം, മഞ്ഞളിന്റെ ഉപയോഗം

മഞ്ഞളിന്റെ ഉപയോഗം.

➪ മഞ്ഞളിൻറെ ഔഷധയോഗ്യമായിട്ടുള്ളത് അതിന്റെ കിഴങ്ങാണ്. 


➪ നിത്യഭക്ഷണത്തിൽ മഞ്ഞളിന് വളരെ പ്രധാനമായ പങ്കാണുള്ളത്. പക്ഷേ, മഞ്ഞളിന്റെ ഗുണഗണങ്ങൾ നാം വിസ്മരിക്കുകയാണ് ചെയ്യുന്നത്. ഭക്ഷ്യപദാർത്ഥങ്ങൾക്കു രുചിയും നിറവും കൊടുക്കുകയും വിഷാംശങ്ങളെ നശിപ്പിക്കുകയുമാണ് അതിന്റെ പ്രധാന കർത്തവ്യം. അത് രക്തത്തെ ശുദ്ധീകരിക്കുകയും കുടലുകളെ വൃത്തിയാക്കുകയും ചെയ്യുന്നു.

അരകല്ലുകൾ ഉപയോഗിക്കുന്നതിനു മുമ്പ് മഞ്ഞളരച്ചു കഴുകിയാൽ കല്ല് ശുദ്ധമാകുന്നതാണ്.


➪ മഞ്ഞൾ വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ വണങ്ങൾ ഉണങ്ങും. 


➪ മുറിവുകളിൽ മഞ്ഞൾ പൊടി വിതറിയാൽ മുറിവ് വേഗം ഉണങ്ങും. 


കുഴിനഖത്തിന് പച്ച മഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടിയാൽ മതി. 


➪ പച്ചമഞ്ഞൾ ഇടിച്ച് നീരെടുത്ത് അതിന്റെ നാലിലൊന്ന് കടുകെണ്ണയും എണ്ണയുടെ നാലിലൊന്ന് മഞ്ഞളരച്ചത് കല്ക്കമായും ചേർത്ത് വിധിപ്രകാരം എണ്ണ കാച്ചി ആറ് തുള്ളി വീതം പഴുപ്പും വേദനയുമുള്ള ചെവിയിൽ ദിവസേന ഒഴിക്കുന്നത് നല്ലതാണ്.              

            

➪ പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചുപൂശുന്നത് നഖക്കുരു, കുഴിനഖം എന്നീ അസുഖങ്ങൾക്ക് ഉത്തമമായ പ്രതിവിധിയാണ്. 


➪ മഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് തേച്ചാൽ വ്രണങ്ങൾ ശമിക്കും. 


➪ മഞ്ഞളിന്റെ ഇല അരച്ചോ പൊടിച്ചോ മൂന്ന് ഗ്രാം മുതൽ ആറ് ഗ്രാം വരെ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ദിവസം മൂന്നുനേരം വീതം കുടിച്ചാൽ വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന വിഷം ശമിക്കും. 


➪ പീനസം , മൂക്കിൽ അധികമായി പഴുപ്പും കഫവുമിരുന്ന് ഉണ്ടാകുന്ന മൂക്കടപ്പ് എന്നീ അസുഖങ്ങൾക്ക് പച്ചമഞ്ഞൾ അരച്ച് തുണിയിൽ പുരട്ടി ഉണക്കി തിരിയാക്കി വേപ്പെണ്ണയിൽ മുക്കി കത്തിച്ച് അതിന്റെ പുക മൂക്കിലൂടെ വലിച്ചുകയറ്റുക . കുറച്ച് ദിവസം ഇത് ചെയ്താൽ ദുഷ്ടകഫം വെളിയിൽ പോകും. 


➪ മഞ്ഞളും ചെറുപയറും തെറ്റിപ്പുവും കൂടെ ഉണ്ക്കിപ്പൊടിച്ച് തേച്ചാൽ നിറം നന്നാകും. 


➪ അര ഗ്രാം മഞ്ഞൾപ്പൊടി, അര ഔൺസ് നെല്ലിക്കാനീര്, അര ഔൺസ് അമൃത് എന്നിവ കൂട്ടിച്ചേർത്ത് പതിവായി രാവിലെ കുടിച്ചാൽ പ്രമേഹം ശമിക്കും.


➪ വെണ്ണയുമായി മഞ്ഞൾപ്പൊടി ചേർത്ത് സേവിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്. 


➪ പച്ചമഞ്ഞൾ, പർപ്പടകപ്പുല്ല് എന്നിവ സമാസമമെടുത്ത് ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം, പൊൻകുരണ്ടിവേര് എന്നിവ കല്ക്കമായി ചേർത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ ശമിക്കും. 


➪ പ്രമേഹ രോഗമുള്ളവർ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ വീതം ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രോഗശമനം ലഭിക്കും. അല്ലെങ്കിൽ നെല്ലിക്ക നീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിക്കണം.


➪ കഫം, പിത്തം, ചൊറി, പാണ്ഡ് എന്നിവയുടെ ശമനത്തിന് മഞ്ഞൾ ഉത്തമമാണ്.


➪ വിഷത്തിനും മഞ്ഞൾ നല്ലതാണ്. രോഗാണുക്കളോടൊപ്പം കൃമി കീടങ്ങളേയും നശിപ്പിക്കുന്നതിന്ന് മഞ്ഞൾ ഉപയോഗിക്കാം. 


➪ കുളിക്കുന്നതിനു മുമ്പ് സ്ത്രീകൾ മുഖത്ത് പച്ച മഞ്ഞൾ തേയ്ക്കുന്ന പതിവുണ്ട്. ഇത് മുഖകാന്തി വർദ്ധിപ്പിക്കും. മുഖ്ക്കുരു, കറുപ്പ്, ചുണങ്ങ് മുതലായ അസുഖങ്ങൾ ഒഴിവാകും. 


➪ ചുരുക്കം ചിലർക്ക് മഞ്ഞൾ അലർജിയാവാറുണ്ടത്രെ, മുഖത്ത രോമം കളയുവാൻ സ്ത്രീകൾക്ക് മഞ്ഞൾ പ്രയോജനപ്പെടുത്താം. രാത്രി കട്ടിയായി പുരട്ടി രാവിലെ കഴുകി കളഞ്ഞാൽ മതി. 


ആര്യവേപ്പിലയും പച്ചമഞ്ഞളും കൂട്ടി അരച്ച് പുരട്ടിയാൽ വസൂരിക്കലകൾ പോലും മാഞ്ഞു പോകും. 


➪ പച്ചമഞ്ഞൾ നീരും തേനും കൂടി സേവിച്ചാൽ വയറിന്റെ അശുദ്ധി മാറും. 


➪ പച്ചമഞ്ഞൾ നീരും സമം തേനുമെടുത്ത് അതിൽ അല്പം ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ചു ചേർത്തു സേവിച്ചാൽ കുടൽ വണങ്ങൾ മാറും. 


 ➪ പഴുതാര, എട്ടുകാലി മുതലായ ചെറിയതരം വിഷജന്തുക്കൾ കടിച്ചാൽ പച്ചമഞ്ഞൾ മുറിച്ച് ഉരസുകയോ പച്ചമഞ്ഞളും തുമ്പയിലയും തുളസിയിലയും കൂടി അരച്ചിടുകയോ ചെയ്യാം.


➪ അമരിയില നീരും വെളിച്ചെണ്ണയും സമമെടുത്ത് അല്പം മഞ്ഞളും ചേർത്ത് കാച്ചിയെടുക്കുക. ഇത് ദുഷ്ടവണങ്ങൾക്കും പുണ്ണിനും തൊട്ടുവെച്ചാൽ വേഗം രോഗശമനമുണ്ടാകും. 

Post a Comment

Previous Post Next Post