Neelayamari | നീലഅമരിയുടെ ഔഷധഗുണവും ഉപയോഗവും.

നീലയമരി | Neelayamari | നീലഅമരി

നീലഅമരിയുടെ ഔഷധഗുണം | നീലയമരി | Neelayamari | നീലഅമരി

പുരാതന കാലം മുതലേ കേശതൈലങ്ങളിൽ ചേർക്കുന്ന ഒരു ഘടകമാണ് നീലയമരി(Neelayamari). ഒരു വര്‍ഷം വരെ ആയുസ്സുള്ള ഒരു കുറ്റിച്ചെടിയാണ് അമരി. ഇതിൽ തന്നെ നീല, വെള്ള എന്നീ രണ്ടുതരം ചെടികളുണ്ട്. അതിൽ നീലഅമരിക്കാണ് ഔഷധപ്രാധാന്യം. ഇതിന്റെ ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. നീലഅമരിയുടെ ഇല മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വളരെ ഉത്തമമാണ്. ഇതു കൂടാതെ വേറെയും നിരവധി ഔഷധഗുണങ്ങൾ ഇതിനുണ്ട്. വിഷഹരവും ജ്വരാദികളെ അകറ്റുന്നതുമായ നീലഅമരി പേപ്പട്ടി വിഷത്തിന് എതിരായും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വേരാണ് വിഷചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. 


മഞ്ഞപിത്തം, രക്തവാതം, ആമവാതം, സന്ധിവാതം, തലചുറ്റൽ, എന്നിവയുടെ ചികിത്സയ്ക്ക് നീലഅമരി ഉപയോഗിക്കാറുണ്ട്. തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടുകളിൽ ഒന്നാണ് നീലയമരി ഇല. കേശതൈലങ്ങൾ കൂടാതെ ത്വഗ്രോഗങ്ങൾ, ആസ്തമ, പ്രമേഹം, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കാറുണ്ട്. പാമ്പ്, പഴുതാര, തേൾ, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധ ഏറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്. നീലഅമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിനും ഉപയോഗിക്കാറുണ്ട്. നീലഅമരിയുടെ വേരും, ഉങ്ങിൻവേരും കൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നുണ്ട്.


Also Read : മുടികൊഴിച്ചിൽ തടയാനുള്ള ആയുർവേദ മാർഗങ്ങൾഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ കുറ്റിചെടിക്ക് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും. ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. വല്യ പരിചരണമൊന്നും ഇല്ലാതെ തന്നെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന നീലയമരി ജൈവാംശവും ഈര്‍പ്പവും നിറഞ്ഞ മണ്ണില്‍ നന്നായി വളരുന്നു. കൂടാതെ വീടിന്റെ ടെറസ്സിലും മറ്റും മൺചട്ടികളിലായും നീലഅമരി വളര്‍ത്താം. നീലയമരിയുടെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ക്ക് മണ്ണിലെ നൈട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി നീലഅമരി നടുന്ന സ്ഥലങ്ങളില്‍ മണ്ണിന്‍റെ ഫലഭൂയിഷ്ടിക്ക് വര്‍ധനവ് ഉണ്ടാകും എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. വിത്ത് മുളപ്പിച്ച് ഉണ്ടാകുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നട്ട് ഏകദേശം ഒരു വർഷത്തിനുള്ളിൽതന്നെ നീലഅമരി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പൂക്കുന്നതോടുകൂടി ഇലകളുടെ എണ്ണം ക്രമേണ കുറഞ്ഞു തുടങ്ങുന്നതിനാൽ ഇലകള്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ പൂക്കള്‍ വിരിയുന്നതിന് മുന്‍പ് തന്നെ ഇലകള്‍ ശേഖരിച്ചു വയ്ക്കുന്നതാണ് നല്ലത്. സാധാരണ നീലഅമരി നട്ട് ഏകദേശം മൂന്ന് മാസം മുതല്‍ അതിന്റെ ഇലകള്‍ ശേഖരിച്ചു തുടങ്ങാവുന്നതാണ്.


Also Read : മുഖകാന്തി സംരക്ഷിക്കുവാനുള്ള ആയുർവേദ രീതികൾ


നീലഅമരിയുടെ ഔഷധഗുണം  | നീലയമരി | Neelayamari | നീലഅമരി


𒊹︎︎︎ നീലഅമരിയുടെ ഔഷധഗുണങ്ങൾ.(Medicinal properties of Neelayamari)

➪ നീലഅമരിയുടെ വേര് നന്നായി അരച്ച് പാലില്‍ ചേർത്ത് കുടിച്ചാൽ കൂണ്‍വിഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ശമനമുണ്ടാകും.


➪ ദഹനക്കുറവ് ഇല്ലാതാക്കുവാനും അമരിയുടെവേര് കഷായം വെച്ച് കഴിച്ചാൽ മതി.


➪ ഉണങ്ങാത്ത വ്രണങ്ങൾ ഉണങ്ങുന്നതിന് നീലഅമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം.


➪ നീലഅമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് പത്ത് മില്ലി നീരെടുത്ത് അതിലേക്ക് അല്പം തേൻ ചേർത്ത് ദിവസവും 2 നേരം കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും. കൂടാതെ ഇത് കരളിനുണ്ടാകുന്ന എല്ലാവിധ രോഗങ്ങൾക്കും വളരെ ഫലപ്രദവുമാണ്.


➪ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും നന്നായി വളരുവാനും നീലഅമരി സമൂലം ഇടിച്ചുപിഴിഞ്ഞ് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് വളരെ നല്ലതാണ്.


➪ വിഷജന്തുക്കൾ കടിച്ചാൽ ഒരു നീലഅമരി സമൂലം അരച്ച് മുറിവിൽ നന്നായി പുരട്ടുകയും നീലഅമരിഇലയുടെ നീര് കുടിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്.


➪ നീലഅമരിവേര്, കുടുക്കമൂലിവേര്, നറുനീണ്ടികിഴങ്ങ് എന്നിവ അരച്ച് പാലിൽ ചേർത്ത് കുടിച്ചാൽ പല്ലി വിഷം ശ്രമിക്കുന്നതാണ്.


➪ മുഖത്ത് ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾക്ക് നീലഅമരി ഇലയും മൺചട്ടിയും ചേർത്ത് അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്.


➪ നീലഅമരി വേര് കഷായം വെച്ച് കുടിച്ചാൽ മൂത്രത്തിൽ കല്ലും മൂത്രത്തിൽ പഴുപ്പും മാറാൻ വളരെ ഫലപ്രദമായ മരുന്നാണ്.      ഈ ബ്ലോഗ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. ഈ  ബ്ലോഗിലൂടെ നിങ്ങൾക്ക് അറിയാൻ താൽപര്യമുള്ള വിഷയങ്ങൾ കമന്റ് ബോക്സിൽ പറയാവുന്നതാണ്.                 

Post a Comment

Previous Post Next Post