ഔഷധഗുണങ്ങൾ നിറഞ്ഞ മഞ്ഞണാത്തി എന്ന നോനി

Morinda coreia (മഞ്ഞണാത്തി, നോനി)
Image credit : Wikipedia.org

കേരളത്തില്‍ മിക്കയിടത്തും പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് മഞ്ഞണാത്തി.നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യവും ഇന്ന് നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ളതുമായ മഞ്ഞണാത്തി എന്ന നോനി. റൂബിയേസിയേ (Rubiaceoe) എന്ന കുടുംബത്തില്‍പെട്ടതാണ് ഈ സസ്യം. ഈ സസ്യത്തിന്റെ ശാസ്ത്ര നാമം മോറിന്‍ഡ സിട്രിഫോളിയ (Morinda coreia) എന്നാണ്. ഈ അടുത്ത് സര്‍വരോഗസംഹാരി എന്ന നിലയില്‍ ലോകത്തെമ്പാടും അറിയപ്പെട്ട സസ്യമാണ് മഞ്ഞണാത്തി. ഈ സസ്യം കാക്കപ്പഴം, നോനി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പല പക്ഷികളുടെയും ഒരു ഇഷ്ടഭക്ഷണമാണ് ഈ സസ്യം. കേരളത്തിൽ മഞ്ഞണാത്തി കൃഷി ചെയ്യുന്നത് അധികവും തെങ്ങിന് ഇടവിള ആയിട്ടാണ്. തെങ്ങിന്റെ ഇടയില്‍ മഞ്ഞണാത്തി നന്നായി വളരും. പത്ത് പതിനഞ്ച് അടി ഉയരത്തില്‍ നിറയെ ശാഖകളായി സമൃദ്ധമായ ഇലകളോടു കൂടിയ കുറ്റിച്ചെടിയായാണ് ഇതിന്റെ വളര്‍ച്ച.

ഈ ചെടി നട്ടുകഴിഞ്ഞ് ഏകദേശം ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം ആയിക്കഴിഞ്ഞാല്‍ വിളവെടുപ്പ് ചെയ്യാവുന്നതാണ്. ഇരുപത് മുതല്‍ നാല്പത് വര്‍ഷം വരെയാണ് ഈ ചെടികളുടെ ആയുസ്. ഇതിന്റെ കയ്കൾ ആദ്യം പച്ചനിറത്തിലാണ് കാണപ്പെടുന്നത്, പിന്നീട് മഞ്ഞ നിറമാകുകയും നന്നായി മൂത്തുകഴിഞ്ഞാല്‍ വെളുത്ത നിറമായി ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീഴുകയുമാണ് ചെയ്യാറ്.പഴത്തിനുള്ളില്‍ വിത്തുകളും ധാരാളം ഉണ്ടാകും. ഇതിന്റെ പഴം കഴിക്കുന്നതു മൂലം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. തൽഫലം മരുന്നുകളുടെ ഗുണം കോശങ്ങള്‍ക്ക് ലഭിക്കുന്നു. ഉന്മേഷവും, കരുത്തും, രോഗശമനവും, ലഭ്യമാവുകയും ചെയ്യുന്നു. മഞ്ഞണാത്തി അഥവാ നോനി ജ്യൂസ്‌ ഒരു മരുന്നല്ല മറിച്ച് കോശാധിഷ്ട്ടിതമായ ഒരു ആഹാരമാണ്. കെമിക്കലുകളില്ലാത്തതും പ്രകൃതി ദത്തവുമാണ്.

ഈ ചെടിയിൽ നിന്നും തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശരാജ്യത്ത് നല്ല വിപണിയുണ്ട്.ഈ ചെടിയുടെ ഒരു വൃക്ഷത്തിൽ നിന്നും ഒരു വർഷത്തിൽ എല്ലാ മാസവും ഏകദേശം നാല് മുതല്‍ എട്ട് കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കും. ആയുർവേദ, സിദ്ധ,യൂനാനി, മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് ഈ സസ്യം.പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ശ്വാസകോശരോഗങ്ങള്‍, ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, കൊളസ്ട്രോള്‍, തൈറോയിഡ്, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍ എന്നിങ്ങനെ പല രോഗങ്ങള്‍ക്കുമുള്ള മരുന്ന് നിര്‍മ്മാണത്തിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞണാത്തി അഥവാ നോനി.

Morinda coreia (മഞ്ഞണാത്തി, നോനി)
മഞ്ഞണാത്തിയുടെ ഇലകൾ
Image credit : Wikipedia.org


കൃഷി രീതി : ഈ ചെടി നടുന്നതിന് മുമ്പ് ഇതിന്റെ അഗ്രഭാഗം അല്പം മുറിച്ച് കളയണം ഇങ്ങനെ ചെയ്താൽ വിത്ത് പെട്ടെന്ന് മുളച്ചു വരും. കൂടാതെ തണ്ട് മുറിച്ചു നട്ടും എളുപ്പം വേര് പിടിപ്പിച്ച് വളര്‍ത്താം. പ്രോക്സിറോനിന്‍ (Proxeronine) എന്ന ഒരു രാസ വസ്തുവാണ് മഞ്ഞണാത്തിയിലെ പ്രധാന ഔഷധഗുണമുള്ള ഒരു ഘടകം                                  

Post a Comment

Previous Post Next Post