ആയുര്‍വേദം നിർദേശിക്കുന്ന അത്താഴശീലം

ആയുര്‍വേദം നിർദേശിക്കുന്ന അത്താഴശീലം

പൊതുവെ ആരോഗ്യകരമായ ശീലങ്ങള്‍ നല്‍കുന്ന ഒന്നാണ് ആയുര്‍വേദം. ചിട്ടയോടെ ചെയ്താല്‍ അതിനുള്ള ഫലങ്ങൾ തീർച്ചയായും ലഭിക്കും. കൂടാതെ പാര്‍ശ്വഫലങ്ങൾ ഒന്നുംതന്നെയില്ലാത്ത ഒന്നാണ് ആയുർവേദം. അത്താഴം നമ്മൾ മലയാളികളുടെ പ്രധാന ഭക്ഷണശീലങ്ങളില്‍ ഒന്നാണ്.നമ്മുടെ ഭക്ഷണ ചിട്ടകളില്‍ ഏറ്റവും അവസാനത്തേതുമാണ് രാത്രി കഴിയ്ക്കുന്ന അത്താഴം.മറ്റേതു സമയത്തു കഴിയ്ക്കുന്ന ഭക്ഷണത്തെപ്പോലെതന്നെ അത്താഴവും നാം കഴിയ്ക്കുന്നത് നമ്മുടെ ആരോഗ്യം നന്നാവാൻ ഉദ്ദേശിച്ചുതന്നെയാണ്. അല്ലാതെ ആരോഗ്യം കളയാനല്ലലോ. എന്നാൽ നമ്മുടെ ആരോഗ്യത്തിന് ഒരു കോട്ടവും തട്ടാതെ അത്താഴം കഴിയ്ക്കുന്നതിന് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനുകാരണം അത്താഴത്തിനുശേഷം ഉറങ്ങുന്നതു കൊണ്ടുതന്നെ നമ്മുടെ പല ശാരീരിക പ്രവര്‍ത്തങ്ങളും വ്യത്യാസപ്പെടുന്നു. അതുകൊണ്ടുതന്നെ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ദഹിയ്ക്കാന്‍ ലഭിക്കുന്ന സമയം അത്താഴത്തിന് പലപ്പോഴും കിട്ടാറില്ല.

ആയുര്‍വേദ പ്രകാരം അത്താഴം കഴിക്കുന്നതിന് പല ചിട്ടകളും പറയുന്നുണ്ട്. നമുക്ക് ആരോഗ്യം ലഭിയ്ക്കാനും അനാരോഗ്യം ഒഴിവാക്കാനും ആണ് അവ. ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ആയുര്‍വേദം പറയുന്ന ചിട്ടകള്‍ പലതുണ്ട്. ഇനി നമുക്ക് അതെന്താണെന്ന് നോക്കാം !

രാത്രിയിലെ അത്താഴം ലഘുവായിരിക്കണം എന്നാണ് പറയുന്നത്. ഇത് ദഹനത്തിന് ഏറെ അത്യാവശ്യമാണ്. ഇതുവഴി സുഖകരമായ ഉറക്കവും ലഭിക്കും. പെട്ടെന്നു ദഹിയ്ക്കുന്ന രീതിയിലുള്ള ഭക്ഷണമേ അത്താഴത്തിനായി കഴിക്കാവൂ, അതും ഒരു 8 മണിക്കു മുന്‍പേ കഴിക്കുകയും വേണം. കാര്‍ബോഹൈഡ്രേറ്റുകളൾ കുറഞ്ഞ അളവിൽ ലഭിക്കുന്ന ഭക്ഷണം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

രാത്രിയിൽ അത്താഴമായി കഞ്ഞിയോ ചപ്പാത്തിയോ മതിയെന്നും ആയുര്‍വേദം പറയുന്നു. ഇത് പെട്ടെന്നു ദഹിയ്ക്കും. കഴിവതും അരിയേക്കാള്‍ ഗോതമ്പ് ഉപയോഗിയ്ക്കുക. ഇനിയഥവാ അരി ഭക്ഷണം നിര്‍ബന്ധമെങ്കില്‍ കഞ്ഞിയായി അല്‍പം മാത്രം കുടിയ്ക്കുക. രാത്രി തൈര് കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. നിര്‍ബന്ധമെങ്കില്‍ അൽപം സംഭാരം കുടിക്കാം. ഇലക്കറികള്‍, കറിവേപ്പില, ഇഞ്ചി, പരിപ്പ് എന്നിവ രാത്രിയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉപ്പ് ഭക്ഷണത്തില്‍ വളരെ കുറച്ചു മാത്രം ഉള്‍പ്പെടുത്തുക. രാത്രി ഭക്ഷണത്തില്‍ ഉപ്പ് കഴിവതും ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തില്‍ വെളളം കെട്ടി നില്‍ക്കുന്നതിന് വഴിയൊരുക്കും.

രാത്രിയിലെ ഭക്ഷണത്തില്‍ ചെറിയ തോതില്‍ മസാലകള്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതുവഴി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും.കൂടാതെ ദഹനത്തിനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. രാത്രി കിടക്കാന്‍ നേരം അൽപം പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. തണുത്ത പാല്‍ കുടിക്കരുത്. പകരം ഇളം ചൂടുള്ള പാല്‍ കുടിയ്ക്കുക. പാല് ചൂടാക്കുമ്പോൾ അതില്‍ ഒരു കഷ്ണം ഇഞ്ചിയോ ഏലയ്ക്കയോ ഇട്ടു തിളപ്പിയ്ക്കുക. ഇത കഫദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. പഞ്ചസാരയും കൃത്രിമ മധുരങ്ങൾ അടങ്ങിയ പലഹാരങ്ങളും രാത്രിയില്‍ കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ തേന്‍ മാത്രം കഴിയ്ക്കുക. അത്താഴം നിര്‍ബന്ധമായും എട്ട് മണിക്ക് മുന്‍പുതന്നെ കഴിക്കണം. അതും വളരെ കുറച്ചു മാത്രം കഴിയ്ക്കുക. ചൂടോടെ കഴിയ്ക്കണം. അപ്പപ്പോള്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. രണ്ടാമത് ഒന്നുകൂടെ ചൂടാക്കേണ്ട ആവശ്യം വരാത്ത വിധത്തില്‍ ഭക്ഷണം കഴിയ്ക്കുക.


2 Comments

  1. ഉറങ്ങാൻ കിടക്കുന്നതിന് 2.5 മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. കുറച്ച് പൊടിയരി കഞ്ഞി ആയിരിക്കും നല്ലത്.

    ReplyDelete

Post a Comment

Previous Post Next Post