നല്ല ആരോഗ്യത്തിനും പ്രതിരോധശക്തിക്കും ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം !!

നല്ല ആരോഗ്യത്തിനും പ്രതിരോധശക്തിക്കും  ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം !!

കോശങ്ങളും പ്രോട്ടീനുകളും അടങ്ങുന്ന ഒരു അന്തർനിർമ്മിത സൈന്യമാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം എന്നു പറയുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന ഏതെങ്കിലും അപകടകാരികളായ വസ്തുക്കളെ കണ്ടെത്തുകയും അവയിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന ജോലിയാണ് രോഗപ്രതിരോധ സംവിധാനം നിർവഹിക്കുന്നത്. നമ്മുടെ ശരീരത്തെ ആരോഗ്യകരവും രോഗരഹിതവുമാക്കി നിലനിർത്തേണ്ടത് ഈ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ ശക്തി ശാരീരികവും വൈകാരികവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ നിർണ്ണയിക്കുന്നു.


ഇത്തരം പകർച്ചവ്യാധികളുടെ കാലത്ത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതിനാണ് നാം മുൻഗണന നൽകേണ്ടത്. ലോകമെമ്പാടും കോവിഡ് -19 പകർച്ചവ്യാധി പടരുന്ന ഈ സാഹചര്യത്തിൽ, നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും സജീവമായ ഒരു ജീവിത ശൈലി തേടുന്നതിലും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും, നമ്മൾ വിചാരിക്കുന്നത്ര എളുപ്പമല്ല ഇത്. വിവിധ തരം കോശങ്ങളുടെ സങ്കീർണ്ണ സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം. ശരീരത്തെ അപകടകാരികളായ സൂക്ഷ്മാണുക്കളിൽ നിന്നും സംരക്ഷിക്കുന്നതിൽ ഇവ ഓരോന്നും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


Also Read : വിവിധതരം തലവേദനകളും ചികിത്സാരീതികളും



ആരോഗ്യകരമായ ജീവിതശൈലി

ആയുർവേദം ആരോഗ്യകരമായ ജീവിതശൈലിയുടെ വിവിധ വശങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിനും യോഗയും ധ്യാനവും വളരെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. യോഗ പരിശീലനത്തിന് വ്യത്യസ്ത ആസനങ്ങൾ ഉണ്ടെന്ന് നമ്മുക്ക് അറിയാമല്ലോ. യോഗ ചെയ്യുന്നതുവഴി ശരീരത്തിലെ വ്യത്യസ്ത പേശി തരങ്ങളെയും അവയവങ്ങളെയും മനസ്സിനെയും ശാന്തമാക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗവും ഒരുപോലെ ഉത്തേജിപ്പിക്കുന്നു. നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ അവ ഉൾപ്പെടുത്തുന്നത് വളർച്ചയെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ നമ്മൾ പഠിച്ചുവെക്കുന്നത് നല്ലതാണല്ലോ.


ഭക്ഷണശീലം

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. അതിനാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് തെറ്റല്ലെങ്കിലും, നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയുടെ വളർച്ച മുരടിക്കുന്നതിനുള്ള പ്രധാന കാരണം സ്വയം ബോധമില്ലാത്ത കഴിക്കുന്ന ഭക്ഷണ ശീലങ്ങളാണ്. വിറ്റാമിൻ, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ആവശ്യമായ അളവിൽ ഫൈബർ നൽകുകയും ചെയ്യുക. ഒരു കാര്യം നിങ്ങൾ ഓർക്കുക, നിങ്ങളുടെ ശരീരം എത്ര നല്ലതാണെങ്കിലും, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ആരോഗ്യകരമായ കരളിന്, ക്രൂസിഫറസ് പച്ചക്കറികളായ കാലേ, ബ്രൊക്കോളി, കാബേജ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ കരൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്ന സ്വാഭാവിക പ്രക്രിയ ഉറപ്പാക്കുന്നു.


Also Read : രക്തസമ്മർദ്ദത്തിനുള്ള ആയുർവേദ ചികിത്സാരീതികൾ !



നല്ല ഉറക്കം

നമ്മുടെ ശരീരത്തിന് എളുപ്പം നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് നല്ല ഉറക്കം. ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഉന്മേഷം പകരുവാനും ശരീരത്തിന് ഏകദേശം എട്ട് മണിക്കൂർ ഉറക്കം വളരെ ആവശ്യമാണ്. എട്ട് മണിക്കൂർ ഉറങ്ങിയതുകൊണ്ടു മാത്രമാവില്ല, ഉറക്കത്തിന് കൃത്യമായ സമയവും പ്രാധാന്യമർഹിക്കുന്നുണ്ട്.

മിക്കപ്പോഴും, പുലർച്ചെ മൂന്നു മണിക്കൊക്കെ ഉണർന്നിരിക്കുന്നതിലൂടെ നാം നമ്മുടെ ശരീരത്തെ സ്വയം സമ്മർദ്ദത്തിൽ പെടുത്തുകയും അതുവഴി അമിതവണ്ണം, മാനസിക സമ്മർദ്ദം, വൈകാരിക അസന്തുലിതാവസ്ഥ, മറ്റ് അസുഖങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന രീതിയിൽ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.



പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നതു വഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ടി സെല്ലുകളെ സമാഹരിക്കുന്നു. ടി സെല്ലുകൾ ഒരുതരം വെളുത്ത രക്താണുക്കളാണ്. അത് നമ്മുടെ ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു.

എന്നിരുന്നാലും, തുടർച്ചയായി വളരെ കഠിനമായ വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു, ഇതുവഴി നിങ്ങൾക്ക് ചിലപ്പോൾ ഇൻഫ്ലുവൻസ, വൈറൽ അണുബാധകൾ എന്നിവ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് താരതമ്യേന കുറയുന്നതുവഴി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു കാരണമായേക്കാം. എന്നാൽ ദിവസവും ഒരു പത്തു പതിനഞ്ചു മിനുട്ട് സൂര്യപ്രകാശത്തിലൂടെ നടന്നാൽ ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുമെന്ന് ഉറപ്പാക്കും.


മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ദിനചര്യയിൽ വരുത്താവുന്ന ഏറ്റവും ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ മാറ്റങ്ങളാണ്. 




Post a Comment

Previous Post Next Post