Job vacancy in Kerala - Temporary appointment

Temporary appointment in government department

◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫോർ PMMY വർക്ക് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം 3 Year experience in Data Management Process Documentation and Web based reporting formats at state or district level wth Govt./ Non Govt./ IT based organization. പ്രായ പരിധി: 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം: 25,750. ഉദ്യോഗാര്‍ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഏപ്രിൽ 17നു മുമ്പായി രജിസ്റ്റ‍‍‍ർ ചെയ്യണം.

◾️തൊഴിൽ മേള

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ മാർച്ച് 25ന് നടത്തുന്ന നിയുക്തി 2023 മെഗ് ജോബ് ഫെയറിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മാർച്ച് 24) രാത്രി 12 മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജോബ് ഫെയർ വേദിയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 25നു രാവിലെ ഒമ്പതിനു വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ എത്തണം.

◾️പ്രൊജക്റ്റ്‌ കോർഡിനേറ്റർ

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

◾️ഡോക്യൂമെന്റഷൻ മാനേജർ

തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. pmurkdp.forest@gmail.com, pccfrki@gmail.com.

വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.

◾️ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

Post a Comment

Previous Post Next Post