Various job vacancies - Apply for the temporary job vacancies in kerala

Application invited for the various temporary job vacancies


▪️മാനേജർ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ മാനേജർ (മാർക്കറ്റിംങ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: www.kfri.res.in.

▪️ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

▪️സൈക്കോളജിസ്റ്റ് ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി./എം.എ (സൈക്കോളജി & ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

▪️സൗദിയിൽ ജോലി ഒഴിവുകൾ
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in

▪️ താൽകാലിക ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.

താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.

▪️ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

▪️സീനിയർ റെസിഡന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in.

▪️പ്രൊജക്റ്റ്‌ അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

▪️അപേക്ഷ തീയതി നീട്ടി
കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 7 വരെ നീട്ടി. ഫീസ് ഓൺലൈനായി ഡിസംബർ 9 വരെ…

▪️തൊഴിലധിഷ്ഠിത കോഴ്സ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷിനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവണ്ട്.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയാമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രയിനിംഗ്, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം–695024 ഫോൺ: 0471-2474720, 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com.

Post a Comment

Previous Post Next Post