Job Vacancy in kerala government institutions

Application invited for the various temporary jobs

Also Read



◾️ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം 5ന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

◾️ ഗസ്റ്റ് അധ്യാപക നിയമനം 

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അതതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്/ കെമസ്ട്രി/ മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്ഡി  എന്നിവ അഭികാമ്യം) യോഗ്യതയുണ്ടായിരിക്കണം. അപേക്ഷകൾ http://www.gecbh.ac.in വഴി സമർപ്പിക്കണം. അവസാന തീയതി ഈ മാസം 26. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

◾️മാർക്കറ്റിങ് മാനേജർ

സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള കാഷ്യൂ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ മാനേജർ (മാർക്കറ്റിംഗ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, 2 വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.net.

◾️അറബിക് ടീച്ചർ

പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് തസ്തികമാറ്റം (കാറ്റഗറി നമ്പർ: 661/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ ഓഗസ്റ്റ് 26ന് നടക്കും. അർഹരായ എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ/ എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസലും, അസൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

◾️ജൂനിയർ എഞ്ചിനീയർ 

ജൂനിയർ എൻജിനീയർ തസ്തികയിലേക്കായി (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കോൺട്രാക്റ്റ്‌സ്) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

◾️സബ് ഇൻസ്‌പെക്ടർ ആകാൻ അവസരം 

സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. ഇതിന്റെ വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

Post a Comment

Previous Post Next Post