Job Vacancy in kerala - Temporary jobs in government institutions

Application invited for the various temporary jobs vacancies

Also Read Previous Jobs 




◾️അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് (കേരള നടനം) വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 24ന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ  അസലും പകർപ്പുകളും ഹാജരാക്കണം.

◾️താൽകാലിക നിയമനം

ഇ-ഗവേണൻസുമായി ബന്ധപ്പെട്ടു ധനകാര്യ വകുപ്പിൽ നടന്നു വരുന്ന വിവിധ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലേക്കായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
പിഎച്ച്പി പ്രോഗ്രാമർ ഒഴിവിലേക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്കും ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവിൽ മൂന്ന് വർഷം സമാനമേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബിഇ/ബിടെക്, എംസിഎ അല്ലെങ്കിൽ കമ്പ്വൂട്ടർ സയൻസ്/ കമ്പ്വൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ എംഎസ്.സിയാണ് യോഗ്യത. ശമ്പളം 40,000-50,000.സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐടി സോഫ്റ്റ്വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.അവസാന തീയതി ഓഗസ്റ്റ് 30.

◾️അതിഥി അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള രണ്ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

◾️അക്കൗണ്ടന്റ്, ഓവർസീയർ ഒഴിവുകൾ

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്, ഓവർസിയർ  തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് പൊതുമരാമത്ത്/ ജലവിഭവ/ ഹാർബർ എൻജിനീയറിങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്ന് വരമിച്ചവർ ആയിരിക്കണം. 2022  ജനുവരി ഒന്നിന് 60 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം – 20065 രൂപ.

ഓവർസീനിയർ തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷൻ സോഫ്റ്റ്വെയർ, ക്വാണ്ടിറ്റി സർവേ സോഫ്റ്റ്വെയറുകൾ എന്നിവയിലുള്ള പരിചയം, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പി. എം.ജി.എസ്.വൈ യിലെ മുൻപരിചയം എന്നിവ അഭികാമ്യം. 2022  ജനുവരി ഒന്നിന് 35 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം – 20065 രൂപ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 . വിലാസം –  എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം,പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷൻ   യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ. വിവരങ്ങൾക്ക്: 0477- 2261680.

◾️സംഗീത കോളേജിൽ ഒഴിവുകൾ

ശ്രീ സ്വാതി തിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23ന് 10ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം.

◾️പ്ലേസ്മെൻറ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് ഓഗസ്റ്റ് 24 ന് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിന് താമസ സൗകര്യം സൗജന്യമാണ്.
ടീം ലീഡർ – പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ പി ജി , ബ്രാഞ്ച് മാനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് ഡവലപ്‌മെന്റ് മേനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് അസോസിയേറ്റ് – പ്ലസ് ടു/ഡിഗ്രി/പി ജി, സർക്കുലേഷൻ മാനേജർ-ഡിഗ്രി/പി ജി, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് – ഇവയിൽ ഏതെങ്കിലും യോഗ്യത.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21 നകം https://forms.gle/n5NiWvZ7sAS2ydYt6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾ  National Career Service Centre for SC/STs, Trivandrum എന്ന ഫേസ് ബുക്ക് പേജിൽ ലഭിക്കും. ഫോൺ: 0471-2332113/8304009409.

◾️കരാർ നിയമനം

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്)  പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. റിസർച്ച് അസോസിയേറ്റിന് 35,000-45,000 രൂപയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 രൂപയും വേതനം ലഭിക്കും.  റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം  വേണം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം  വേണം.
പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ/ എം.എ  (Computational Linguistics/ Linguistics) ബിരുദധാരികൾക്ക് ഓഗസ്റ്റ് 17-ാം തീയതി ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.
സ്വതന്ത്ര സോഫ്റ്റ്വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ ബിരുദധാരികൾക്ക് ഓഗസ്റ്റ് 17ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ്  തുകയായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://icfoss.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിളിക്കേണ്ട നമ്പർ : 0471-2700012/13/14; 0471-2413013; 9400225962.

◾️ക്ലിനിക്കൽ സൈക്കോളിജിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽേ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം.ഫിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

Post a Comment

Previous Post Next Post