കണ്ണിലെ പ്രശ്നങ്ങൾക്കുള്ള ആയുർവേദ പരിഹാര മാർഗ്ഗങ്ങൾ !
☞︎︎︎ പൂവാങ്കുറുന്തൽ നീരും കൂട്ടിയോജിപ്പിച്ച് ചതച്ച് മുലപ്പാലിൽ ചേർത്ത് രണ്ടു കണ്ണിലും ഇറ്റിക്കുക.
☞︎︎︎ തുമ്പപ്പൂ ചതച്ച് ഇന്തുപ്പു കൂട്ടി രണ്ടു കണ്ണിലും ഇറ്റിക്കുക.
☞︎︎︎ പൂവാങ്കുറന്തലിന്റെ ഇലയുടെ നീര് കണ്ണിലിറ്റിക്കുക.
☞︎︎︎ നന്ത്യാർവട്ടത്തിന്റെ പൂവരച്ച് നീരെടുത്ത് കണ്ണിലിറ്റിക്കുക.
☞︎︎︎ കാട്ടുതക്കാളിയുടെ തളിരിലയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് രണ്ടോ മൂന്നോ തുള്ളി കണ്ണിലിറ്റിക്കുക.
☞︎︎︎ ജീരകം , ചെത്തിപ്പൂവ് , ചുവന്നുള്ളി എന്നിവ സമമെടുത്ത് ചതച്ച് നീര് കണ്ണിൽ പിഴിയുക.
☞︎︎︎ കൊത്ത മല്ലി ചതച്ചിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം കണ്ണിലൊഴിക്കുക.
കണ്ണിനു താഴെ കറുത്ത പാടുകൾ വീണാൽ
➪ തേൻ പുരട്ടുക.
➪ നേന്ത്രപ്പഴവും പാലും ചേർത്ത് നന്നായി കുഴമ്പുരൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക.
➪ കണ്ണിന് താഴെ ഏതെങ്കിലും കുങ്കുമാദിലേപം പുരട്ടിയശേഷം നല്ല തണുത്തവെള്ളം പഞ്ഞിയിൽ മുക്കിയെടുത്ത് കൺപോളകൾക്ക് മീതെവച്ച് അരമണിക്കുർ കിടക്കുക ഇതു പതിവായി ചെയ്യണം.
➪ വെള്ളരിക്കാനീര് പുരട്ടി 1 മണിക്കുർ കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ കുറച്ചു ദിവസം തുടർച്ചയായി ആവർത്തിച്ചാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറിക്കിട്ടും.
➪ പുളിയില്ലാത്ത മോരിൽ ത്രിഫല അരച്ച് പുരട്ടുക.
➪ പശുവിൻ നെയ്യ് പുരട്ടുക.
കണ്ണിൽ കരടുപോയാൽ
കണ്ണിൽ കരടുപോയാൽ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ഇതിനുള്ള പരിഹാരം ചുവടെ ചേർക്കുന്നു.
➪ ശുദ്ധജലം കൊണ്ടു കണ്ണുകഴുകുക.
➪ മുലപ്പാൽ കണ്ണിലൊഴിക്കുക.
➪ അൽപം പഞ്ചസാര വെള്ളം കണ്ണിലൊഴിക്കുക.
➪ പാലിൽ പൂവാങ്കുറുന്തില അരച്ചുചേർത്ത് തുണിയിൽ കെട്ടി കണ്ണിൽ ധാരചെയ്യുക.
➪കണ്ണു തിരുമ്മാതിരിക്കുക.
➪കരിക്കിൻ വെള്ളം കണ്ണിലൊഴിക്കുക.
കാഴ്ചക്കുറവിനുള്ള പ്രതിവിധി
ഉദ്ദേശം 40 വയസ്സിനുമേലും 50 വയസ്സ് ഇടയിലും ആണ് കാഴ്ചകുറവ് അനുഭവപ്പെടുന്നത്.
𒊹︎︎︎ ഇതിനുള്ള പരിഹാരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
➪ പാച്ചോറ്റിത്തൊലി രണ്ടുകഴഞ്ച് ചതച്ച് രണ്ട് കാൽ തുടം പനിനീരിൽ ആറുമണിക്കൂർ കുതിർത്ത ശേഷം അരിച്ചെടുത്ത് ദിവസേന മുന്നുനേരം ഓരോ തുള്ളിവീതം രണ്ടു കണ്ണിലും ഇറ്റിക്കുക.
➪ ത്രിഫലചൂർണ്ണം മൂന്നു കഴഞ്ചുവീതം തൈരിലോ ശർക്കര വെള്ളത്തിലോ കഴിക്കുക.
➪ വെളുത്തുള്ളി ചതച്ച് തുണിയിൽ കിഴികെട്ടി രണ്ടോ മൂന്നോ തുള്ളി കണ്ണിലൊഴിക്കുക.
➪ ഒരു പഴുത്ത ചെറുനാരങ്ങ ചെളികൊണ്ടു പൊതിഞ്ഞ് തീക്കനലിൽ ചുട്ടശേഷം പിഴിഞ്ഞരിച്ച നീരിൽ തേൻ ചേർത്തു കണ്ണിലൊഴിക്കുക.
➪ ധാരാളം ചുവന്നുള്ളി കഴിക്കുക.
കൺപോളയിലെ കുരുവിനുള്ള ആയുർവേദപരമായ പ്രതിവിധികൾ എന്തെല്ലാം ?
➪ ഗ്രാമ്പൂ പനിനീരിൽ അരച്ച് കുഴമ്പു രൂപത്തിലാക്കി മൂന്നു നേരം പുരട്ടുക. കൺപോളയിലെ കുരു ശമിക്കും.
➪ കുരുവില്ലാകടുക്ക തേനിൽ അരച്ച് തോരത്തോരെ പുരട്ടുക.
➪ ഇരട്ടിമധുരം തേനിൽ അരച്ച് പുരട്ടുക.
➪ തഴുതാമവേര് തേനിലരച്ച് കണ്ണിലെഴുതുക.
➪ ശുദ്ധി ചെയ്ത ആവണക്കെണ്ണ പുരട്ടിയാൽ കണ്ണിലോ പരിസരത്തോ ഉണ്ടാകുന്ന കുരു ശമിക്കും.
➪ ത്രിഫലാദി ചൂർണ്ണം ഒരു ടീസ്പൺ രാത്രി കിടക്കാൻ നേരത്ത് ചൂടുവെള്ളത്തിൽ ചേർത്ത് സേവിക്കുക.
⚠︎ ഒരു ആയുർവേദ വൈദ്യന്റെ നിർദേശപ്രകാരമല്ലാതെ മുകളിൽ പറഞ്ഞ ആയുർവേദ ചികിത്സാരീതികൾ ഒന്നും തന്നെ സ്വയം പരീക്ഷിക്കാതിരിക്കുക.
إرسال تعليق