വായ്പ്പുണ്ണ് മാറാൻ - വായ്പ്പുണ്ണിനുള്ള പ്രതിവിധി - വായ്പ്പുണ്ണ് വന്നാൽ എന്തു ചെയ്യണം ?

വായ്പ്പുണ്ണ് മാറാൻ -  വായ്പ്പുണ്ണിനുള്ള പ്രതിവിധി - വായ്പ്പുണ്ണ് വന്നാൽ എന്തു ചെയ്യണം ?


വായ്പ്പുണ്ണ്  മാറാൻ

വായ്പ്പുണ്ണ് വന്നുപെട്ടാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വായ്പ്പുണ്ണ് നിങ്ങളെ എപ്പോള്‍ വേണമെങ്കിലും ബാധിക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ വായ്പ്പുണ്ണ് ഉള്ളതുകൊണ്ട് സാധിക്കുകയില്ല. വായ്പ്പുണ്ണ് വന്നുപെട്ടാൽ അത് മാറുന്നത് വരെ തലവേദനയാണ്. വായ്പ്പുണ്ണ് മാറാൻ പല തരത്തിലുള്ള പരിഹാരങ്ങള്‍ ചെയ്യുമെങ്കിലും പലപ്പോഴും ഇതൊന്നും ഫലവത്താകുകയില്ല. വായ്പ്പുണ്ണ് എന്നത് പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. വായുടെ ഉള്ളിലും കവിളിന്റെ അകത്തും ചുണ്ടിന്റെ ഉള്ളിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്. മഞ്ഞ നിറത്തിലോ വെളുത്തതോ ആയുള്ള മുറിവുകളാണ് വായ്പ്പുണ്ണിന്റേത്. എരിവും പുളിയും ഇതിൽ തട്ടിയാല്‍ അത് ജീവന്‍ പോവുന്ന തരത്തിലുള്ള അവസ്ഥയാണ് നമ്മുക്ക് ഉണ്ടാക്കുന്നത്. ഒന്നു ബ്രഷ് ചെയ്യുവാൻ‍ പോലും പറ്റാത്ത വിധത്തില്‍ ഇത് വളരെ വലുതാവുന്നു. അഞ്ചോ ആറോ ദിവസംകൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സാധരണയായി മാറുകയുള്ളൂ. എന്നാലിനി‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നമ്മുക്ക് നോക്കാം.

അനുഭവിച്ചവര്‍ക്ക് മാത്രമാണ് വായ്പ്പുണ്ണ് എത്രത്തോളം ബുദ്ധിമുട്ടുള്ളതാണ് എന്ന് അറിയുകയുള്ളൂ. അത് എത്രത്തോളം അസുഖകരമായ അവസ്ഥയാണെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമ്മുക്ക് നോക്കാം.


Also Read : കുഴിനഖം വന്നാൽ എന്തു ചെയ്യണം ?


വായ്പ്പുണ്ണ് 


➪  5 ഗ്രാം പറങ്കിമാവിൻതൊലി മോരിലരച്ചു കഴിക്കുക . 

➪ കൃഷ്ണതുളസിയില ചവച്ചു തിന്നുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്യുക . 

➪ നെല്ലിത്തോൽ തൈരിൽ അരച്ചു കഴിക്കുക . 

➪ വേപ്പിലയും കുരുമുളകും 3 : 2 അനുപാതത്തിൽ അരച്ചത് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ എടുത്ത് മോരിൽ സേവിക്കുക . 


വായിൽനിന്നു തൊലിപോകൽ 

➪ ചുവന്നുള്ളി അരിഞ്ഞിട്ടു പാൽ കാച്ചി ദിവസേന രാത്രിയിൽ ആഹാരത്തിനുശേഷം കഴിക്കുക. 

➪വെള്ളരിക്കാനീരും തേനും സമം ചേർത്തു കവിൾക്കൊള്ളുക . 

➪ പിച്ചകത്തില ഒരു പിടി ചതച്ചിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു കവിൾക്കൊള്ളുക .


വായിൽനിന്നു വെളളമൊലിക്കൽ 

➪ രണ്ടുകഴഞ്ചു വീതം കൊത്തമ്പാലരി ദിവസേന കഴിക്കുക . 

➪വയമ്പുപൊടിച്ച് തേനിൽ ചേർത്തു കൊടുക്കുക , കുട്ടികളുടെ വായിൽനിന്നുള്ള വെള്ളമൊലിപ്പ് ശമിക്കും . 

➪ഭക്ഷണാനന്തരം കടുക്ക വായിലിട്ടു ചവച്ചു തിന്നുക . 

➪ഏലം 5 ഗ്രാം , ഇലവംഗം 2 ഗ്രാം , നാഗപ്പൂവ് 3 ഗ്രാം , കുരുമുളക് 4 ഗ്രാം , ചുക്ക് 5 ഗ്രാം വീതമെടുത്ത് പൊടിച്ച് സമം പഞ്ചസാര ചേർത്തു കഴിക്കുക . 


വായ്നാറ്റം 

➪ വെറ്റിലക്കൊടിയുടെ തിരി ഉണക്കിപ്പൊടിച്ചു തേനിൽ ചേർത്ത് വായിൽ വെച്ചുകൊണ്ടിരിക്കുക. 

➪ പടിക്കാരം വെള്ളത്തിൽ കലക്കി കവിൾക്കൊളളുക . 

➪ കാടിയിൽ ഇന്തുപ്പ് ചേർത്തു കവിൾക്കൊള്ളുക. 

➪ ഉമിക്കരി , കുരുമുളക് , ഉപ്പ് എന്നിവ പൊടിച്ചു ചേർത്ത് പല്ലുതേയ്ക്കുക . 

➪ പഴുത്ത മാവില ചുരുട്ടി പല്ലുതേയ്ക്കുക. ഏലത്തരി പതിവായി ചവച്ചുകൊണ്ടിരിക്കുക . ഗ്രാമ്പൂ വായിലിട്ടുകൊണ്ടിരിക്കുക . 

➪ ഇരട്ടിമധുരം കുറേശ ചവച്ചിറക്കുക . 

➪ തേൻ പുരട്ടുക . 

➪ ചെറുനാരങ്ങാനീരും സമം പച്ചവെള്ളവും ചേർത്ത് പലവട്ടം കവിൾക്കൊള്ളുക . 


Also Read : അമൽപ്പൊരിയുടെ ഔഷധഗുണവും ഉപയോഗവും ?


 വായ് വരൾച്ച 

➪ അക്കിക്കറുക വായിലിട്ടു ചവയ്ക്കുക.

➪ വെപ്പുകാടി കവിൾക്കൊള്ളുക.  

➪ മാതളനാരങ്ങയുടെ അല്ലി വായിൽ വെക്കുക.

➪ കറിവേപ്പില അരച്ച് കലക്കിയ മോര് കവിൾ കൊള്ളുന്നത് വായ്പുണ്ണിന് ഉത്തമമാണ്.

➪ കുടകൻ അരച്ച് മോരിൽ കലർത്തി കാച്ചി സേവിക്കുക.

➪ നെല്ലി ത്തോൽ തൈരിൽ അരച്ചു കഴിക്കുക. 

➪ ചുക്കുപൊടിയും അതിന്റെ ഇരട്ടി പെരുംജീരകവും വായിലിട്ട് ചവയ്ക്കുക.

➪ അര ഗ്രാം പറങ്കിമാവിൻ തോൽ മോരിലരച്ചു സേവിക്കുക. 

➪ പാവയ്ക്കാ നീരും പഞ്ചസാരയും ചേർത്തു പുരട്ടുക. 

➪ നെല്ലിവേരിന്മേൽ തൊലി അരച്ചു വായിൽ പുരട്ടുക.

➪ പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്തു സേവിക്കുക 

➪ കൽക്കണ്ടവും കൊട്ടതേങ്ങയും തുടർച്ചയായി ചവച്ചിറക്കിയാൽ വായ്പ്പുണ്ണിന് ശമനം ഉണ്ടാകും.

➪ കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീരിൽ ചെറുതേൻ ചാലിച്ച് കവിൾകൊള്ളുക.

➪ കരിംജീരകവും , ജാതിക്കയും , ചിത്തിരപാലയും , തിളപ്പിച്ചു തണുത്തശേഷം വായിൽ കുലു കുഴിഞ്ഞു കളയണം.



Post a Comment

أحدث أقدم