Kerala job vacancy - Temporary jobs

Application invited for the various temporary job vacancies in kerala


◾️നേഴ്സ് ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും.

താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.

◾️ഫെലോഷിപ്പ് നു അപേക്ഷിക്കാം

പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം. ഒരു വർഷക്കാലത്തേക്കാണ് ഫെല്ലോഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റ് നൽകും. ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് കേരള സർക്കാർ നടപ്പാക്കുന്ന മുൻഗണനാ പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.

ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി https://kyla.kerala.gov.in/ykfp സന്ദർശിക്കുക. www.reg.kyla.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 10ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇ-മെയിൽ: kyla.ykip@gmail.com. ഫോൺ: 0471-2517437 (10.30 AM – 6 PM വരെ മാത്രം)

◾️ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ്, രസതന്ത്രം വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്കു നിയമനത്തിന് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അഭിമുഖം നടത്തും. മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് രണ്ടിനും രസതന്ത്രം വിഭാഗത്തിലേക്ക് മൂന്നിനുമാണ് അഭിമുഖം. 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്സിയാണു യോഗ്യത. നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയം. താത്പര്യമുള്ളവർ അഭിമുഖ ദിവസം രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04712300484, 2300485

Post a Comment

Previous Post Next Post