Temporary job vacancy in kerala government service

Apply for the temporary job vacancies in government service
◾️വാർഡ് അസിസ്റ്റന്റ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP ) കീഴില്‍ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 670/ രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 89 ദിവസത്തേയ്ക്ക്‌ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 58 വയസ്സിന് താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ ഏഴിന് 11.30 ന് ഐഎംസിഎച്ച്‌ സൂപ്രണ്ട്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

◾️അപ്രെന്റീസ് ട്രെയിനിംഗ്

റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (അനസ്തേഷ്യ) അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ജൂൺ 17 വൈകിട്ട് നാലു മണിവരെ അപേക്ഷകൾ സ്വീകരിക്കും.  വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.org/www.rcctvm.gov.in.

◾️കോർഡിനേറ്റർ

കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ- ഓർഡിനേറ്റർമാരെയും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാർച്ച് 2024 ന് അവസാനിക്കുന്നതാണ്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത +2 വും, സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് തസ്തികകളിൽ മുൻഗണന നൽകുന്നതാണ്.  താല്പര്യം ഉള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്, നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.  സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ  (2 തസ്തികകൾ), പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/-).

Post a Comment

Previous Post Next Post