Job Vacancy in kerala - Apply Now - Temporary jobs

Application invited for the various temporary job vacancies 

Also Read


◾️കണ്ടന്റ് എഡിറ്റർ

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.താത്പര്യമുള്ളവർ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയക്കണം.

◾️കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

◾️ഇന്റർവ്യൂ

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ  (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ  (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

◾️മെഡിക്കൽ ഓഫീസർ

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.

◾️ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.

Post a Comment

Previous Post Next Post