Temporary job Vacancy in kerala - Apply Now

Application invited for the various temporary job vacancies

Also Read



◾️ഇലക്ട്രിക്കൽ ഫോർമാൻ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച് വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance of Electrical Installation) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 41 വരെ. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

◾️ജൂനിയർ പ്രോഗ്രാമർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,  Computer Hardware Maintenance and Networking  ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology   ആണ് യോഗ്യത. പ്രായപരിധി: 18-41.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

◾️തൊഴിൽ മേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, ജൂനിയർ സെയിൽസ് ഓഫീസർ തസ്തികകളിലേക്കാണ് തൊഴിൽമേള.

ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും മധ്യേ. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 30 നും മധ്യേ. ജൂനിയർ സെയിൽസ് ഓഫീസർ തസ്തികയിൽ പ്ലസ്ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും-55നും മധ്യേ.

താത്പര്യമുള്ള ഉദ്യോഗാർഥികൾ (സ്ത്രീ/പുരുഷൻ) ജൂലൈ 25നകം https://forms.gle/wj4ZFXkThDpGTCz38 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ഈ ഓഫീസുമായി ബന്ധപ്പെടണം.

◾️കാലാവസ്ഥ വകുപ്പിൽ ഒഴിവ്

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രൊജക്റ്റ് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 5നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ നൽകണം. environmentdirectorate@gmail.com എന്ന മെയിലിലും അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in. ഫോൺ: 0471-2326264.

◾️ഡെപ്യൂട്ട്ടേഷൻ

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

◾️അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

Post a Comment

Previous Post Next Post