Recruitment for the post of Clerk, System administrator

Clerk, System administrator job vacancies in kerala 

Also Read



◾️ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

◾️നോൺ വൊക്കേഷണൽ ടീച്ചർ താത്കാലിക നിയമനം

തിരുവനന്തപുരം പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ് ഡെവലപ്പ്‌മെന്റ് (ഇ.ഡി)  വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ ഏഴിനു രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ  (ബിസിനസ് ഇക്കണോമിക്‌സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി  കോ-ഓപ്പറേഷൻ  ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാക്കണം.

◾️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത എം.ടെക് (ഐ.ടി.)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിലോ secretary@kkvib.org യിലോ അയയ്ക്കണം.

◾️വാക്ക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ ആശുപത്രികളിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യോളജി വിഭാഗത്തിലെ ഇന്റർവ്യു ജൂലൈ 8ന് രാവിലെ 11ന് നടക്കും. ജനറൽ സർജറി ഇന്റർവ്യു ജൂലൈ 11ന് രാവിലെ 11ന്. ജനറൽ മെഡിസിൻ ഇന്റർവ്യു ജൂലൈ 12ന് രാവിലെ 11ന്. ഇ.എൻ.ടി ഇന്റർവ്യു ജൂലൈ 8ന് ഉച്ചയ്ക്ക് 2ന്. ഓർത്തോപീഡിക്സ് ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 11ന് നടക്കും. റേഡിയോ ഡയഗ്‌നോസിസ് ഇന്റർവ്യു ജൂലൈ 13ന് രാവിലെ 11ന്. റേഡിയോ തെറാപ്പി  ഇന്റർവ്യു ജൂലൈ 11ന് ഉച്ചയ്ക്ക് 2ന്. മൈക്രോബയോളജി ഇന്റർവ്യു ജൂലൈ 12ന് ഉച്ചയ്ക്ക് 2ന്. ബയോകെമസ്ട്രി ഇന്റർവ്യു ജൂലൈ 14ന് ഉച്ചയ്ക്ക് 2ന്.
ബന്ധപ്പെട്ട വിഷയത്തിലെ പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഒരു വർഷമാണ് കരാർ കാലാവധി. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം..

Post a Comment

Previous Post Next Post