Opportunity to get job abroad through NORKA ROOTS

Application invited for the post of Nurse - Vacancy at UK and Dubai

Also Read



യു.കെ.യിൽ നഴ്‌സ്:  ഫാസ്റ്റ്ട്രാക്ക് റിക്രൂട്ടുമെന്റുമായി നോർക്ക റൂട്ട്സ്

ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക്  വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.  യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്.

ബി.എസ.സി അഥവാ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന്  വർഷത്തിനകമുള്ള പ്രവർത്തി പരിചയമാണ് പരിഗണിക്കുന്നത്.
ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്‌കോർ  ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോർ: ഐ.ഇ.എൽ.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5,  ഒ.ഇ.ടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും.

അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യു.കെയിൽ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറൽ ക്ലിനിക്കൽ എക്‌സാമിനേഷൻ) വിജയിക്കേണ്ടതാണ്.

ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം  ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ വരെയാണ് ശമ്പളം.  ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ്  റിസൾട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സർട്ടിഫിക്കറ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ (കവറിങ്) ലെറ്റർ, ട്രാൻസ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സി.ഇ.ഒ അറിയിച്ചു.ഇ-മെയിൽ uknhs.norka@kerala.gov.in.
സംശയനിവാരണത്തിന് നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 (മിസ്സ്ഡ് കാൾ സർവീസ്) വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.

◾️നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദുബായിലെ   പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ ഇ.ആർ / എൻഡോസ്‌കോപ്പി തുടങ്ങിയ നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്നിഷ്യൻ എന്നീ  വിഭാഗങ്ങളിലാണ് ഒഴിവ്. ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും  സർജിക്കൽ/മെഡിക്കൽ ഡിപ്പാർട്മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്സുമാർക്ക്  വാർഡ് നഴ്സ് തസ്തികയിലേക്കും  ഒ.റ്റി/ ഇ.ആർ  ഡിപ്പാർട്മെന്റിലേക്ക് ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ ഒ.റ്റി/ ഇ.ആർ പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാർക്കും  അപേക്ഷിക്കാം. എൻഡോസ്‌കോപ്പി നഴ്സ് തസ്തികയിൽ കുറഞ്ഞത് അഞ്ചു വർഷം  എൻഡോസ്‌കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദമുള്ള വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം.

സി.എസ്.എസ്.ഡി ടെക്നീഷ്യൻമാരുടെ ഒഴിവിലേക്ക് രണ്ടു മുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി  ടെക്നീഷ്യനായി  പ്രവർത്തിച്ചിട്ടുള്ള പുരുഷൻമാർക്ക്  അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്നിഷ്യൻ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ചു വർഷം  എക്കോ ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.

നഴ്സുമാർക്ക് 3500 മുതൽ 5000 ദിർഹവും ടെക്നീഷ്യൻമാർക്ക് 5000 ദിർഹവും  ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലൈ  25 നകം അപേക്ഷ സമർപ്പിക്കണമെന്നു നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ലഭിക്കുന്നതാണ്. ഇ-മെയിൽ: rmt4.norka@kerala.gov.in.


◾️നഴ്‌സുമാർക്ക് പരിശീലനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് എൻഹാൻസ്‌മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സിൽ (റീച്ച്) നഴ്‌സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശ നഴസിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണു പരിശീലനം. സംസ്ഥാന വനിതാവികസന കോർപ്പറേഷൻ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി.), ഓവർസീസ് ഡവലപ്പ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമി. (ODEPC) എന്നിവർ സംയുക്തമായാണ് പരിശീലനം നൽകുന്നത്.

നഴ്‌സിംഗിൽ ജി.എൻ.എം, ബി,എസ്‌സി, എം.എസ്‌സി നേടിയ രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമില്ലാത്തവർക്ക് ഒബ്‌സർവർഷിപ്പിനുള്ള സൗകര്യം നൽകും. ഒരോ ബാച്ചിലും 30 സീറ്റുകളിൽ 90 ശതമാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ എന്ന തോതിൽ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പേഴ്‌സണാലിറ്റി, സോഫ്ട്‌സ്‌കിൽ ട്രെയിനിംഗ്, ബേസിക്ക് ഐ.ടി. സ്‌കിൽസ്, എമർജൻസി, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് സ്‌കിൽസ്, ഇൻഫെക്ഷൻ കൺട്രോൾ, പേഷ്യന്റ് സേഫ്ടി, ക്ലിനിക്കൽ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം. യു.കെ.യിലെ ലൈസൻസിംഗ് മാനദണ്ഡമായ OSCE യിലേക്ക് വേണ്ടിയുള്ള തീവ്ര പരിശീലനമാണ് ഈ കോഴ്‌സിലൂടെ നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org, www.reach.org.in, ww.odepcskills.in എന്ന വെബ്‌സൈറ്റുകളിൽ ലഭിക്കും, അപേക്ഷ എപ്പോഴും ഓൺലൈനായി സമർപ്പിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്, വിശദവിവരങ്ങൾക്ക് 9497005608, 9496204387.

Post a Comment

Previous Post Next Post