Job Vacancy in kerala - Apply Now

Various job vacancies in kerala government institutions

◾️സ്റ്റാഫ് നഴ്‌സ് നിയമനം
അഭിമുഖം ജൂലൈ ആറിന്

ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477- 2230624, 8304057735.

◾️വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനായി ജൂലൈ 6 നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത- ഡി.എം.എല്‍.റ്റി. (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍), ബി.എസ്.സി.എം.എല്‍.റ്റി., പാര മെഡിക്കല്‍ രജിസ്ട്രേഷന്‍, പ്രായ പരിധി 45 വയസ്സില്‍ താഴെ. ദിവസവേതനം 460/ രൂപ. താല്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.ഈ നിയമനം ഡിസംബര്‍ 12 വരെയോ മാതൃത്വ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ലാബ് ടെക്നിഷ്യന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ ആയിരിക്കും.

◾️ലാബ് ടെക്‌നിഷ്യന്‍ നിയമനം

കൊണ്ടോട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കൊണ്ടോട്ടി ബ്ലോക്ക് പാഞ്ചായത്ത് ഓഫീസില്‍ നടക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവണം.

◾️ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്

പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി,പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

◾️അക്കൗണ്ടന്‍റ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലെ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദവും, ടാലി, ടൂ വീലര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ ഉള്ളവരായിരിക്കണം.
ബയോഡേറ്റയും അപേക്ഷയും ജൂലൈ അഞ്ചിനകം ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

◾️ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കാര്യാലയത്തിലെ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 6ന് രാവിലെ 11 മണിക്ക് ഗവ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വച്ചാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ സയന്‍സ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ്സ്ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതാ പരീക്ഷ പാസായിരിക്കണം. കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10. 30ന് ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712460190.

Post a Comment

Previous Post Next Post