mutton bone soup | mutton soup bones | Health Benefits of Lamb Soup | ആട്ടിൻ സൂപ്പിന്റ ആരോഗ്യഗുണങ്ങൾ

How to make mutton bone soup | Health Benefits of mutton bone soup | ആട്ടിൻ സൂപ്പിന്റ ആരോഗ്യഗുണങ്ങൾ | ഔഷധഗുണമുള്ള ആട്ടിൻ സൂപ്പ് എങ്ങനെ തയ്യാറാക്കാം

mutton bone soup | Health Benefits of Lamb Soup

ആട്ടിൻ സൂപ്പിന്റ ആരോഗ്യഗുണങ്ങൾ

ആട്ടിൻ സൂപ്പോളം പോഷകസമൃദ്ധമായ മറ്റൊരു സൂപ്പില്ല എന്നുതന്നെ പറയാം. അത്രയ്ക്ക് ആരോഗ്യഗുണങ്ങലുള്ള ഒന്നാണ് ആട്ടിൻസൂപ്പ്. പഴയ കാലങ്ങളിൽ എന്നല്ല ഇന്നും ഇത് പ്രസവ ശേഷം മരുന്നായും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ കാൽ വേദന എന്നിവയ്ക്കും ഉപയോഗിച്ച് വരുന്നുണ്ട്. ഇത് മുലപ്പാൽ വർധനയ്ക്കും സ്ത്രീകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ് മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആട്ടിൻ സൂപ്പ് വളരെ നല്ലതാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ വരുന്ന കൈകാൽ വേദന പനി ചുമ എന്നിവയ്ക്ക് ആട്ടിൻസൂപ്പ് വളരെ നല്ലതാണ്. വാതരോഗം ഉള്ളവർക്ക് വേദനകൾ കൂടുന്നത് മഴക്കാലങ്ങളിൽ ആണ് ആ സമയത്ത് വാതരോഗം ഉള്ളവർ ആട്ടിൻസൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇനി ഇത്രയധികം ഔഷധഗുണങ്ങൾ അടങ്ങിയ ആട്ടിൻസൂപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം


ആവശ്യമുള്ള സാധനങ്ങൾ


ആടിന്റെ കാൽ എല്ലുകൾ ½ kg

കുരുമുളക്പൊടി 10 ഗ്രാം

ബാർലി പൊടി 10 ഗ്രാം

ചുക്ക് 10 ഗ്രാം

ജീരകം ¼ ടീസ്പൂൺ

മല്ലി ¼ ടീസ്പൂൺ

ചുവന്നുള്ളി 6 എണ്ണം

വെളുത്തുള്ളി 6 എണ്ണം

കടുക് ¼ ടീസ്പൂൺ

കറിവേപ്പില 2 തണ്ട്

നെയ്യ് 2 ടീസ്പൂൺ 

വെള്ളം 1 ലിറ്റർ


തയ്യാറാക്കുന്ന വിധം


ആദ്യം ആടിന്റെ എല്ല് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു മൺകലത്തിൽ ഒരു ലിറ്റർ വെള്ളം ഒഴിച്ച് അതിലേക്ക് ആടിന്റെ കാൽ എല്ലുകൾ, കുരുമുളക്പൊടി, ബാർലി പൊടി, ചുക്ക്, ജീരകം, മല്ലി പൊടി, ചുവന്നുള്ളി, എന്നീ സാധനങ്ങൾ ചേർക്കുക. ശേഷം ചെറുതീയിൽ നന്നായി തിളപ്പിച്ച് ഒരു ലിറ്റർ വെള്ളം 350 മില്ലി ആകുന്നതുവരെ വറ്റിക്കുക. വറ്റിച്ച് എടുത്തതിനുശേഷം ഇത് അരിച്ചെടുക്കുക ശേഷം രണ്ട് ടീസ്പൂൺ നെയ്യിലേക്ക് കടുക് പൊട്ടിച്ച് അതിലേക്ക് കറിവേപ്പിലയും ചുവന്നുള്ളി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റി സൂപ്പിലേക്ക് ചേർക്കുക. ഇത്രയും ചെയ്താൽ ആട്ടിൻസൂപ്പ് തയ്യാറായി.


കുറിപ്പ്: ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തിളപ്പിക്കരുത്, ചൂടാക്കുക മാത്രം ചെയ്യുക. പണ്ട് വിറകടുപ്പിന്റെ ഇളം ചൂടിൽ 2 ദിവസത്തോളം കേടാകാതെ ഇരിക്കുമായിരുന്നു. ഇത് കുടിച്ച ശേഷം 1/2 മണിക്കൂർ നേരത്തേക്ക് വെള്ളം, ഭക്ഷണം എന്നിവ കഴിക്കരുത്. തണുത്ത വെള്ളവും, എരിവും പുളിയും പരമാവധി ഒഴിവാക്കുക. മരുന്നായി കഴിക്കുന്നവർക്കാണ് ഈ ചിട്ടകൾ. 

Post a Comment

Previous Post Next Post