Career Guide - Temporary job vacancies- Apply Now

Application invited for the various job vacancies

◾️ ഡ്രൈവർമാർക്ക് പരിശീലനം

സ്‌ഫോടക വസ്തുകൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ജൂൺ 22, 23, 24 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471 2779200, 9074882080.

◾️ടെൻഡർ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കോമ്പൗണ്ടിലുള്ള സി-5 കോർട്ടേഴ്‌സ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ/ടെന്റർ ക്ഷണിച്ചു.
ക്വട്ടേഷൻ/ടെന്ററുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 4 വരെ ഓഫീസിൽ നേരിട്ടോ 0471 2559388, 326, 327 എന്ന നമ്പരിലോ ബന്ധപ്പെടണം.

◾️പുരുഷ നഴ്സുമാർക്ക് സൗദിയിൽ അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 90,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.

◾️പ്രൊജക്റ്റ്‌ അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്‌സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനുമുള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഗോത്ര സമുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭിലഷിണീയം. പ്രതിഫലം പ്രതിമാസം 25,000 രൂപ. ഒമ്പതു മാസമാണ് കാലാവധി. അപേക്ഷകർക്ക് 2022 ജൂൺ ഒന്നിന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഉദ്യോഗാർഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kirtads.kerala.gov.in ലെ ഗൂഗിൽ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂലൈ നാലിന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ അറിയിക്കും.

◾️ഗസ്റ്റ് ലക്ചർ

കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

◾️വന ഗവേഷണ കേന്ദ്രത്തിൽ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും. 01.01.2022നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

◾️പരിശീലക നിയമനം

കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസിൽ ഒരു ഫുട്‌ബോൾ പരിശീലകന്റെയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി ലഭിക്കണം.

Post a Comment

Previous Post Next Post