Career alert - Job vacancy in kerala

Application invited for the various temporary job vacancies 

◾️കെയർടേക്കർ,മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ ഒഴിവുകൾ

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 25നും 45നും ഇടയ്ക്ക്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വെള്ളനാട്, വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.

◾️അക്വാകൾച്ചർ പരിശീലനം

ഫഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി നടത്തുന്നു. 20നും 38നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാർഥികൾക്ക് അപേക്ഷിക്കാം. പരിശീലനാർഥികൾ ബി.എസ്‌സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം. ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), മദ്ധ്യമേഖല (എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്), ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്റർവ്യൂ. ഓരോ മേഖലയിൽ നിന്നും 4 പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. പരിശീലന കാലാവധി 8 മാസം. പ്രസ്തുത കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താല്പര്യമുള്ളവർ ജൂലൈ 10നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിങ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ്.പി.ഒ, ആലുവ, പിൻ- 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇ-മെയിൽ (ddftrgkadungallur@gmail.com) മുഖേനയോ സമർപ്പിക്കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

◾️താത്കാലിക നിയമനം

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.

◾️നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചു.
 വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.
സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജൻസികളിൽ ഉൾപ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സർക്കാർ ഏജൻസികളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നു എന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്.
നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ (ജെ പി ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കേണ്ടതാണ്. കൊച്ചിൻ, ബംഗളൂരു, ഹൈദരാബാദ്, ന്യൂദൽഹി എന്നിവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും നോർക്ക റൂട്ട്സിൽ നിന്നും ഇ-മെയിൽ/ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതൽ ഒഴിവുകൾ സൗദിയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.
സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെടുത്തണം. 

◾️ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവ്

ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒന്നു വീതം ഒഴിവുകളിലേക്ക് ദിവസ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്/കെമിസ്ട്രി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ജൂൺ 27 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0486 2233250 വെബ്സൈറ്റ് www.gecidukki.ac.in.

◾️എം ആർ എസിൽ മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടറാകാം

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമണ്ണൂര്‍ , കൂവപ്പിള്ളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാര്‍, പീരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലുകളിലേക്ക് 2022 -23 അദ്ധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദവും ബി എഡ്ഡും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 6 (ആണ്‍ 2, പെണ്‍ 4) പ്രതിമാസ വേതനം 12000/- രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപക്ഷേ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തി പരിചയം ഉള്‍പ്പെടെ) ജൂലൈ 2 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നില കുയിലിമല, പൈനാവ് പി ഒ ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.ഫോണ്‍ – 04862 296297.

Post a Comment

Previous Post Next Post