Career alert - Job vacancies - Application invited

Application invited for the various temporary jobs in various department 

◾️ജൂനിയര്‍ റസിഡന്റ്മാരുടെ ഇന്റര്‍വ്യൂ

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്., ഒരുവര്‍ഷം ഇന്റേണ്‍ഷിപ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/-. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂലൈ 5, രാവിലെ 11 ന് ഹാജരാകാണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :04862-233076

◾️ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം

സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 6ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സയൻസ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു/തത്തുല്യ യോഗ്യതാ പരീക്ഷ പാസ്സായിരിക്കണം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 

◾️അഗ്‌നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു

സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2  മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്‌നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയ വിശദ വിവരങ്ങൾ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും

◾️പ്ലെസ്‌മെന്റ് ഡ്രൈവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം ടൈപ്പിംഗ്) തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ഉള്ളവരിൽ നിന്നും സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 20നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in

Post a Comment

Previous Post Next Post