താരൻ പൂർണമായും മാറാൻ | താരൻ മാറാൻ | dandruff home remedies | dandruff removal | for dandruff home remedies

എന്താണ് താരൻ ( Dandruff )? 
ഒട്ടുമിക്ക ആൾക്കാരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്‌നമാണ് താരൻ. ശിരോചർമത്തിലെ ഇളകിവരുന്ന മൃത കോശങ്ങൾ അടിഞ്ഞു കൂടുന്നതാണ് താരൻ. ഇതു സാധാരണമായി എല്ലാവരിലും കാണുന്നതാണ്. എന്നാൽ ചിലരിൽ ഈ മൃതകോശങ്ങൾ കൂടുതലായി ഇളകിവരികയോ ഇളകിവന്നവ പുറത്തേക്കു പോവാതെ ഇരിക്കുകയോ ചെയ്താൽ തലയിൽ അടിഞ്ഞു കൂടുന്നു. ഇതിൽ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ മൂലം അണുബാധ ഉണ്ടാവാം. അപ്പോഴാണ് ചൊറിച്ചിൽ, കുരുക്കൾ എന്നിവ ഉണ്ടാകുന്നത്. 


ആയുർവേദത്തിൽ താരൻ ( Dandruff ) 'ദാരുണകം' എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. താരന്‍ എന്ന വാക്ക് തന്നെ 'ദാരണകം' എന്നതിന്‍റെ ഒരു ഭാഷാവല്‍ക്കരണമാണ്. കഫം, വാതം എന്നീ ദോഷങ്ങള്‍ കൊപിച്ചാണ് ദാരണകം അഥവാ താരൻ ഉണ്ടാകുന്നത്. ചൊറിച്ചിൽ, രോമങ്ങൾ കൊഴിയുക, തരിപ്പ്, പരുഷത, ചർമത്തിൽ അതി സൂക്ഷ്മമായ പൊട്ടലുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 


താരൻ വരാനുള്ള കാരണങ്ങൾ 


പ്രത്യേകമായ കാരണങ്ങൾ പറയാൻ സാധിക്കുന്നതല്ലെങ്കിലും ശിരോചർമത്തിലെ വരൾച്ച, ഭക്ഷണം, ശുചിത്വമില്ലായ്മ, മാനസിക സമ്മർദം എന്നിവ ഒക്കെ താരനെ വല്ലാതെ കൂട്ടുന്നതായി കണ്ടുവരുന്നുണ്ട്. ഇതു കൂടാതെ എണ്ണമയം കൂടുന്നത് കൊണ്ടു ഉണ്ടാവുന്നതും ശിരോചർമത്തിൻ്റെ വരൾച്ച കൊണ്ടു ഉണ്ടാവുന്നതുമായി രണ്ടു വിധത്തിലും താരൻ കണ്ടുവരുന്നുണ്ട്. 


താരൻ മൂലമുള്ള ഉപദ്രവങ്ങൾ


താരൻ മൂലമുണ്ടാകുന്ന പ്രധാന ഉപദ്രവങ്ങളിൽ ഒന്നാണ് നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ കാണപ്പെടുന്നത്. കൂടാതെ കൺപീലികൾ, പുരികം ഇവയിലേക്കു പടർന്നു ഇവയ്ക്കു കൊഴിച്ചിൽ ഉണ്ടാവുക, കണ്ണിനു അസ്വസ്ഥത തുടങ്ങിയവയും ഉണ്ടായേക്കാം. താരൻ ചർമ്മത്തിലേക്കു പടർന്നു ചുവപ്പ് നിറം, കുരുക്കൾ, തൊലി അടർന്നു പോവുക മുതലായവയും കാണുന്നതാണ്.


താരൻ മാറാൻ | dandruff home remedies

താരനുള്ള ആയുര്‍വേദ ചികിത്സ ( Dandruff Remedy | dandruff removal )


ആയുർവേദത്തിൽ താരന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാൽ വിദഗ്ദ്ധരായ ആയുർവേദ ഡോക്ടർമാരുടെ കീഴിൽ മാത്രമേ ചികിത്സ ചെയ്യാവു. കാരണം scalp psoriasis, seboric dermatitis തുടങ്ങിയ പല രോഗങ്ങൾ തരാനായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. കൃത്യമായ രോഗനിർണ്ണയം ആദ്യമേ നടത്തുക.  


താരൻ വരുന്നത് നമ്മുടെ മുടി കൊഴിയാനും, തലയിൽ ചൊറിച്ചിൽ വരാനും, ബാക്ടീരിയ ഉണ്ടാകാനും കാരണമാകുന്നു. മാത്രമല്ല മുഖക്കുരു , കൺപീലികളിൽ താരൻ കെട്ടിനിൽക്കുക, എന്നിങ്ങനെ പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാൽ താരന്റെ ശല്യം അകറ്റാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് നാരങ്ങ. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. എന്നിരുന്നാലും നാരങ്ങയ്ക്കും ഉണ്ട് പല പല ദോഷവശങ്ങൾ. മുടി നരയ്ക്കാനും, മുടി ചകിരി പോലെ ആകാനും, വരണ്ട മുടി, മുടിയിലെ എണ്ണമയം ഇല്ലാതാകുന്നു എന്നിങ്ങനെ പല പ്രശ്നങ്ങൾ നാരങ്ങാ ഉപയോഗിക്കുന്നത് കൊണ്ട് വരാവുന്നതാണ്. അതുകൊണ്ട് നാരങ്ങാ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും


എന്നാൽ നാരങ്ങായുടെ കൂടെ എന്തെങ്കിലും ചേർത്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാൻ കഴിയും.


Read more: മുഖത്ത പാടുകളും കറുപ്പും മാറാൻ


ഇനി നാരങ്ങ ഉപയോഗിച്ച് എങ്ങനെ താരൻ കളയാമെന്ന് നമുക്ക് നോക്കാം.


 • ഒരു കപ്പ് വെള്ളത്തിലേക്ക് അരമുറി നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് തലയോട്ടിയും മുടിയും നന്നായി കഴുകുന്നത് താരൻ പോകാൻ സഹായിക്കും.


 • തലയിൽ നന്നായി എണ്ണ തേച്ച് പിടിപ്പിച്ച ശേഷം 20 മിനുട്ട് കഴിഞ്ഞ് അല്പം നാരങ്ങാ നീര് തേച്ചു നന്നായി മസ്സാജ് ചെയ്യുക.


 • 2 ടീസ്പൂൺ നാരങ്ങ നീരും 2 ടീസ്പൂൺ നെല്ലിക്ക നീരും ചേർത്ത് തലയിൽ 30 മിനിറ്റ് പുരട്ടിയിടുക. താരൻ മാറുന്നതിനൊപ്പം നല്ല പോലെ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നതാണ്.


 • 3 ടീസ്പൂൺ തെെരും 1 ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് തലയിൽ പുരട്ടുക. ഏകദേശം 10 മിനുറ്റ് നന്നായി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിലോ അല്ലെങ്കിൽ തണുത്ത വെള്ളത്തിലോ കഴുകി കളയുക. • 2 ടേബിൾസ്പൂൺ നാരങ്ങ നീര് 1 ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലുമായി കൂട്ടിയോജിപ്പിക്കുക. കറ്റാർവാഴ മുടിക്കും ചർമ്മത്തിനും ഈർപ്പം നൽകുന്ന ഒരു ഘടകമാണ്. ഇവ രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം തലയിൽ പുരട്ടി 30 മിനിറ്റിനു ശേഷം മിതമായ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി കളയുക.
നാരങ്ങാനീര് ഉപയോഗിച്ച്അല്ലാതെ താരൻ മാറാനുള്ള ചില പൊടികൈകൾ കൂടി നമുക്ക് നോക്കാം.താരൻ മാറാൻ ഉലുവ | Fenugreek Pack as a Dandruff Remedy


ഉലുവ ഉപയോഗിച്ച് താരൻ മാറ്റുവാൻ താഴെ പറയുന്ന പോലെ ചെയ്യുക

ഒരു പിടി ഉലുവ എടുത്ത് തലേദിവസം രാത്രിയിൽ വെള്ളത്തിൽ ഇട്ട് കുതിർത്തു വക്കുക. പിറ്റേന്ന് വെള്ളം ഊറ്റി കളഞ്ഞതിനു ശേഷം കുതിർത്ത ഉലുവ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഉലുവ തലയോടിൽ നല്ല പോലെ തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക


താരൻ മാറാൻ തൈര് | Curd as Dandruff Remedy


കുറച്ച് തൈര് എടുത്ത് തലയോടിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് നല്ലപോലെ കഴുകി കളയുക. 


താരൻ മാറാൻ ബേക്കിങ് സോഡ | Baking Soda as Dandruff Remedy


ആദ്യമേ മുടി ചെറുതായി നനക്കുക ശേഷം ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് തലയോടില്‍ നല്ല പോലെ തേച്ച് പിടിപ്പിക്കുക. ഒരു മിനുറ്റിനു ശേഷം നല്ലപോലെ കഴുകി കളയുക 


താരൻ മാറാൻ ചീവക്കാ പൊടി | Shikakai Powder as dandruff remedy


ചീവക്കാ പൊടി കഞ്ഞി വെള്ളത്തില് കലക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും ചെയ്താല്‍ താരന്‍ ഇല്ലാതാവും.


താരൻ മാറാൻ പാളയം കോടന്‍ പഴം | banana mask will help you to remove dandruff


പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. ഇത് താരനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


താരൻ മാറാൻ താമരയില | Lotus as a dandruff Remedy


കേശസംരക്ഷണത്തിനും താരനെ പ്രതിരോധിക്കാനും താമര ഉത്തമമാണ്. താമരയില താളിയാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക, കുറച്ചു കഴിഞ്ഞു കഴുകിക്കളയുക.


താരൻ മാറാൻ ഉള്ളി നീര് | Onion juice to get rid of dandruff


ഉള്ളി നീര് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഉള്ളിനീര് തലയില്‍ പുരട്ടി കഴുകുന്നത് താരനെ ഇല്ലാതാക്കും.


Read more: മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം?


താരൻ കാരണം വല്ലാതെ കഷ്ടപ്പെടുന്നവർക്ക് താരൻ പൂർണമായി മാറ്റാൻ നാടൻ ഒറ്റമൂലി.


 • ഒരു കഷണം ഇഞ്ചിയും രണ്ട് ടേബിൾസ്പൂൺ കൊഴുത്ത കഞ്ഞി വെള്ളവും ചേർത്ത് കുഴമ്പുരൂപത്തിൽ മിക്സിയിൽ അടിച്ചെടുക്കുക ശേഷം തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ 2 ദിവസം ചെയ്താൽ താരൻ പൂർണമായും വിട്ടുമാറും

 

 • ആര്യവേപ്പിലയും തൈരും ചേർത്ത് നല്ലതുപോലെ അരച്ച് കുഴമ്പുരൂപത്തിലാക്കി തലയിൽ പുരട്ടുന്നത് താരനും തലയിലെ ചൊറിച്ചിലും ഇല്ലാതാക്കാൻ സഹായിക്കും


 • കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചെറുനാരങ്ങയുടെ നീരും സമമെടുത്ത് നല്ലതുപോലെ മിസ്സ് ചെയ്തു തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 1 മണിക്കൂറിനു ശേഷം കഴുകിക്കളയാം ആഴ്ചയിൽ 2 പ്രാവശ്യം ഇങ്ങനെ ചെയ്തത് താരൻ പരിപൂർണമായും വിട്ടു മാറുന്നതാണ്


 • ആര്യവേപ്പിലയും തുളസിയിലയും ചെമ്പരത്തിയിലയും സമമെടുത്ത് 1 സ്പൂൺ ഉലുവയും 1 സ്പൂൺ കറ്റാർവാഴ ജെല്ലും അരയ്ക്കാൻ ആവശ്യമായ പുളിച്ച കഞ്ഞി വെള്ളവും ചേർത്ത് മിക്സിയിൽ കുഴമ്പുരൂപത്തിൽ അരച്ചെടുക്കുക അതിനുശേഷം തലയോട്ടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ 2 പ്രാവശ്യം ചെയ്താൽ മതി താരൻ പൂർണമായും വിട്ടുമാറും


 • നാല് കപ്പ് വെള്ളത്തിൽ ഒരു പിടി ആര്യവേപ്പിലയിട്ട് തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ചെടുക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുക. ആഴ്ചയിൽ 3 ദിവസം ആവർത്തിക്കുക.


 • രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം കൊണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യുക.


പ്രകൃതിദത്തമാർഗങ്ങൾ വഴി താരൻ മാറുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം ആന്റി ഡാൻ‍ഡ്രഫ് ഷാംപൂ ഉപയോഗിക്കാം. സാലിസൈലിക് ആസിഡ് അടങ്ങിയ ഷാംപൂ താരൻ അകറ്റാൻ ഫലപ്രദമാണ്.

Post a Comment

Previous Post Next Post