kidney disease | kidney disease treatment in Ayurveda

വൃക്കരോഗത്തിനുള്ള(kidney disease) ആയുർവേദപരമായ പരിഹാരമാർഗ്ഗങ്ങൾ ?

വൃക്കരോഗത്തിനുള്ള ആയുർവേദപരമായ പരിഹാര മാർഗങ്ങൾ ? വൃക്കരോഗത്തിനുള്ള  ചികിത്സാരീതികൾ, വൃക്കരോഗത്തിനുള്ള  ഒറ്റമൂലികൾ.

വൃക്കയിലെ കല്ലുകൾ (kidney stone)


➪ ചിറ്റമൃത് നാരും മൊരിയും കളഞ്ഞ് കഷായം വെച്ച് 15 ദിവസം തേൻ ചേർത്തു കഴിക്കുക . 

➪ കരിമ്പനക്കൂമ്പ് വാട്ടിപ്പിഴിഞ്ഞ നീര് മൂന്നു നുള്ള് ഇന്തുപ്പ് പൊടി ചേർത്ത് കഴിക്കുക .

➪ പൊൻകാരം രണ്ടു പണത്തൂക്കം പൊരിച്ച് എണ്ണയിൽ കഴിക്കുക .

➪ മുരിങ്ങവേരിലെ തൊലി കഷായം വെച്ച് ചെറുചൂടോടെ കഴിക്കുക .

➪ ഞെരിഞ്ഞിലും നായ്ക്കുരണയുടെ വേരും സമമെടുത്ത് കഷായം വെച്ചു കുടിക്കുക .

➪ തിപ്പലി , കരുനൊച്ചിവേര് എന്നിവ സമം കരിക്കിൻവെള്ളത്തിൽ അരച്ചു കലക്കി കഴിക്കുക . 

➪ നീർമാതളത്തൊലി കഷായം വെച്ച് അതിൽ അതുതന്നെ അരച്ചു കലക്കി കഴിക്കുക . 

➪ കല്ലുവാഴക്കായ ഉണക്കിപ്പൊടിച്ചു പാലിൽ കഴിക്കുക . 


Also Read : അമൽപ്പൊരിയുടെ ഔഷധഗുണവും ഉപയോഗവും ?


വൃക്കരോഗത്തിന് (kidney disease treatment) 


➪ മുരിങ്ങവേര് കഷായം വെച്ച് ദിവസം 2 നേരം തിപ്പലിപ്പൊടി ചേർത്ത് കഴിക്കുക . 

➪ കരിക്കിൻവെള്ളത്തിൽ 15ml അവണക്കെണ്ണ ചേർത്ത് രാത്രി കിടക്കുമ്പോൾ കഴിക്കുക . 

➪ ഞെരിഞ്ഞിൽ വിത്ത് പൊടിച്ച് 5 ഗ്രാം വീതം 2 നേരം തേനിൽ ചാലിച്ച് കഴിക്കുക . 

➪ മോരിൽ അഷ്ടചൂർണപ്പൊടി ചേർത്ത് കുറുക്കി ദിവസം രണ്ടു നേരം കഴിക്കുക . 

➪ കുമ്പളനീര് കഴിക്കുക .

➪ ചെറൂള സമൂലം ചതച്ച് കരിക്കിൻ വെള്ളത്തിൽ ഇട്ട് വച്ച് പിറേറ ദിവസം രാവിലെ വെറും വയറ്റിൽ പിഴിഞ്ഞരിച്ച് കുടിക്കുക .ഇത് വൃക്കരോഗത്തിന് വളരെ നല്ലതാണ്. 

➪ വാഴപ്പിണ്ടി നീർവെള്ളം ചേർത്ത് നേർപ്പിച്ച് വെറും വയററിൽ 7 ദിവസം കുടിക്കുക .

➪ കരിക്കിൻ വെള്ളത്തിൽ 15 മില്ലി ആവണക്കെണ്ണ ചേർത്ത് കുറുക്കി ദിവസം രണ്ടു നേരം കഴിക്കുക . 

➪ മുള്ളൻചീര വെന്ത വെള്ളം ദിവസം പല പ്രാവശ്യം ഓരോ ഗ്ലാസ്സ് വീതം കുടിക്കുക. 

➪ പുഷ്കരമൂലിവേര് ഉണക്കിപ്പൊടിച്ച് സമം കായവും ഇന്തുപ്പും ചേർത്ത് ഉണ്ടാക്കിയ ചൂർണ്ണം മൂന്നു ഗ്രാം വീതം ചൂടുവെള്ളത്തിൽ പതിവായി കുടിക്കുക .

➪ ചെഞ്ചീരനീരും തേനും സമം ചേർത്ത് ഓരോ കരണ്ടി കുട്ടികൾക്കും മുതിർന്നവർക്കും കൊടുക്കുക .

➪ നിലപ്പനക്കിഴങ്ങ് , കരിങ്ങാലിക്കാതൽ , നെല്ലിക്കാത്തോട് , ഞാവൽ തൊലി , ശതാവരിക്കിഴങ്ങ് ഇവ 6 ഗ്രാം വീതം ഞെരിഞ്ഞിൽ 30 ഗ്രാം ഇവ കഷായം വച്ച് സേവിക്കുക.

                        

Post a Comment

Previous Post Next Post