ഈശ്വരമൂലി (ഗരുഡക്കൊടി) എന്ന ആയുർവേദ ഔഷധെത്തെക്കുറിച്ചുള്ള വിവരണം

 

ഈശ്വരമൂലി (ഗരുഡക്കൊടി) എന്ന ആയുർവേദ ഔഷധെത്തെക്കുറിച്ചുള്ള വിവരണം, ഗരുഡക്കൊടിയുടെ ഔഷധഗുണം
       

ഈശ്വരമൂലി (ഗരുഡക്കൊടി) ഗരുഡൻ പാമ്പിനെ നിഷ്പ്രഭമാക്കുന്നതുപോലെ , ഈ ചെടി പാമ്പു വിഷത്തെ നിർവീര്യമാക്കുന്നതിനാലാണ് ഗാരുഡീ എന്ന് സംസ്കൃതത്തിലും ഗരുഡക്കൊടി എന്ന് മലയാളത്തിലും പേരുകൾ സിദ്ധിച്ചത് . 

ഈശ്വരമൂലി ( ഗരുഡക്കൊടി ) എന്ന ആയുർവേദ ഔഷധെത്തെക്കുറിച്ചുള്ള വിവരണം

ആയുർവേദത്തിൽ വിഷഘ്നൗഷധങ്ങളുടെ ഗണത്തിൽ ഇതിനെ ഉൾപ്പെടുത്തുന്നു. 



കുടുംബം : അരിസ്റ്റലോക്കിയേസീ


☞︎︎︎ ശാസ്ത്രനാമം : അരിസ്റ്റാക്കിയ ഇൻഡിക്ക ( Aristolochia indica Lin ) 


ഇതര ഭാഷ പേരുകൾ


സംസ്കൃതം : ഗാരുഡീ , അഹിഗന്ധാ , രുദ്രജാതാ , സുനന്ദാ , ഈശ്വരി , അർക്കമൂല , നാകുലീ 

ഹിന്ദി : ഈശ്വരമൂൽ , രുദ്രജാത

ബംഗാളി : ഈശ്വരമൂൽ 

തമിഴ് : പെരിമറുന്ദു , ഗരുഡക്കൊടി , ഈശ്വരമൂലി 

തെലുഗു : ഈശ്വരവേരു

ഇംഗ്ലീഷ : ഇന്ത്യൻ ബർത്ത് വർട്ട് 


Also Read : വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ


വിതരണം

600 മീറ്റർ വരെ ഉയരമുള്ള പർവതപ്രദേശത്തും സമതലങ്ങളിലും ഈ ചെടി അവിടവിടെയായി കാണാം . 


രൂപവിവരണം 

ചുറ്റിക്കയറുന്ന ഒരു വള്ളിസസ്യമാണ് . ഇലകൾക്ക് 6 സെന്റിമീറ്ററോളം നീളം കാണും . ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു . പൂക്കൾകുലകളായി ഇലയും തണ്ടും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു . സഹപത്രങ്ങൾ ചെറുതാണ് . പൂക്കൾക്ക് പച്ചകലർന്ന വെളുപ്പുനിറം . ബാഹ്യദളപുടം നീണ്ട് ദളാഭമായി കാണുന്നു . കേസരങ്ങൾ 6. ഫലങ്ങൾ നാലഞ്ചെണ്ണം കൂടി ഉറിപോലെ കീഴോട്ട് തൂങ്ങിക്കിടക്കും . ഓരോ ഫലവും ചുവട്ടിൽ നിന്ന് മുകളിലേക്ക് ആറ് വാൽവുകളായി പൊട്ടുന്നു . വിത്തുകൾ പരന്നതും ത്രികോണാകൃതിയുള്ളതും ചിറകുള്ളതുമാണ് .


ഔഷധഗുണം                          

വിഷഹരമാണ് . രക്തശുദ്ധി ഉണ്ടാക്കുന്നു. ചർമ്മരോഗങ്ങളും കുഷ്ഠവും ശമിപ്പിക്കുന്നു. കഫവാതരോഗങ്ങൾ ശമിപ്പിക്കുന്നു. ഹൃദയസ്പന്ദനം വർധിപ്പിക്കുന്നു. 


☞︎︎︎ ഔഷധയോഗ്യഭാഗങ്ങൾ : വേര് , ഇല , ചിലപ്പോൾ സമൂലം 


Also Read : കുഴിനഖം വന്നാൽ എന്തു ചെയ്യണം ?


ചില ഔഷധപ്രയോഗങ്ങൾ 

➪ പാമ്പുകടിച്ചാലുടൻ ഈശ്വരമൂലിയുടെ ഇല അരച്ച് മുറിവായിൽ ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞെടുത്ത നീരിൽ( 5-10 മി.ലി.) കുരുമുളകുപൊടി ചേർത്ത് കുടിക്കുകയും ചെയ്യുക. ഈ മരുന്ന് ദിവസം 6 പ്രാവശ്യം കുടിക്കണം. 

➪ ഈ ചെടി സമൂലം എടുത്തത് ഒരു ഭാഗം , അരയാൽത്തൊലി ഒരു ഭാഗം , കുരുമുളക് ഒരു ഭാഗം എല്ലാം കൂടി നല്ലതു പോലെ അരച്ച് വെയിലത്തുണക്കി പൊടിച്ചെടുക്കുക. പാമ്പുകടിയേറ്റ് ബോധശൂന്യമായവർക്ക് നസ്യം ചെയ്യാൻ ഈ പൊടി അത്യുത്തമമാണ് . 

➪ വിഷൂചിക ( Cholera ) യ്ക്ക് ഈശ്വരമൂലിവേര് , കൂവളവേര് ഇവ സമ മെടുത്ത് കഷായം വച്ച് 50 മി.ലി. വീതം 4 മണിക്കൂർ ഇടവിട്ട് കൊടുത്താൽ രോഗം ശമിക്കും . 

➪ ഈശ്വരമൂലിയുടെ ഇല , ജീരകം , കുരുമുളക്, ശുദ്ധസ്ഫടികം ഇവ സമമെടുത്തരച്ച് ഓരോ ഗ്രാം വീതം തൂക്കമുള്ള ഗുളികകളാക്കി വെയില ത്തുവച്ചുണക്കി സൂക്ഷിക്കുക . ഓരോ ഗുളിക ദിവസം 3 നേരം വീതം കഴിച്ചാൽ മലേറിയ മാറിക്കിട്ടുമെന്ന് പറയപ്പെടുന്നു .

Post a Comment

Previous Post Next Post